ഒമാന്‍: കുറഞ്ഞ നിരക്കില്‍ ചികിത്സ പദ്ധതി, മസ്കത്ത് കെ.എം.സി.സി യും എന്‍.എം.സിയും ധാരണയിലെത്തി

മസ്കത്ത്: മസ്കത്ത് കെ.എം.സി.സിയുടെ അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിന് ഒമാനിലെ എൻ.എം.സി ആശുപത്രി ഗ്രൂപ്പും മസ്കത്ത് കെ.എം.സി.സിയും ധാരണയിലെത്തി.

ഏറ്റവും നൂതനമായ സാങ്കേതിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാകുന്ന ഒമാനിലെ ആരോഗ്യ സേവന ദാതാക്കളായ എൻ.എം.സി ഗ്രൂപ്പിന്റെ ഒമാനിലുടനീളമുള്ള വിവിധ ആശുപത്രികളിലാവും പദ്ധതിയുടെ ഭാഗമായി നിരക്കിളവ് ലഭ്യമാകുക.

എൻ.എം.സി ഹെല്‍ത്ത്‌ കെയർ ജനറല്‍ മാനേജർ മുഹമ്മദ്‌ റാഷിദ്‌ അല്‍ ഷിബിലിയും മസ്കത്ത് കെ.എം.സി.സി സെക്രട്ടറിയും കെയർ വിങ് ചെയർമാനുമായ ഇബ്രാഹിം ഒറ്റപ്പാലം എന്നിവർ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഹെഡ് ഓഫ് ഓപറേഷൻ പി.എ.അജിംഷ, രാഹുല്‍, മസ്കത്ത് കെ.എം.സി.സി വൈസ് പ്രസിഡന്‍റുമാരായ നവാസ് ചെങ്കള, നൗഷാദ് കാക്കേരി, സെക്രട്ടറി ബി.എസ്. ഷാജഹാൻ എന്നിവർ സന്നിഹിതരായിരുന്നു.

കുറഞ്ഞ നിരക്കില്‍ ആരോഗ്യസേവനം ലഭ്യമാക്കുന്നതിലൂടെ സാധാരണക്കാരായ പ്രവാസികളെ ചേർത്ത് നിർത്തുകയാണ് എൻ.എം.സി ചെയ്യുന്നതെന്നും ഇത് കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണെന്നും മസ്കത്ത് കെ.എം.സി.സി ഭാരവാഹികള്‍ പറഞ്ഞു.

കെ.എം.സി.സിയോട് ചേർന്ന് ഇത്തരത്തില്‍ സൗജന്യ സേവനം പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്നും എല്ലാ പ്രവാസികള്‍ക്കും മികച്ച ആരോഗ്യ സേവനം ഉറപ്പുവരുത്തുമെന്നും, പരമാവധി നിരക്കിളവ് ലഭ്യമാക്കുമെന്നും എൻ.എം.സി മാനേജ്‌മെന്റ് വ്യക്തമാക്കി. ഇതിന്റെ ആനുകൂല്യം ഉടൻ തന്നെ പ്രവർത്തകർക്ക് ലഭ്യമായി തുടങ്ങുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Next Post

കുവൈത്ത്: ഗാര്‍ഹിക തൊഴിലാളികളുടെ വിസാമാറ്റം ഉപയോകപ്പെടുതിയവര്‍ നിരവധി

Sun Aug 25 , 2024
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: ഗാർഹിക മേഖലയില്‍നിന്ന് സ്വകാര്യ മേഖലയിലേക്ക് വിസ മാറാനുള്ള അവസരം ഉപയോഗപ്പെടുത്തി പ്രവാസികള്‍. ഇതുവരെ 30,000ത്തിലധികം ഗാര്‍ഹിക തൊഴിലാളികളാണ് വിസ മാറ്റാൻ അപേക്ഷ നല്‍കിയത്. കഴിഞ്ഞ ജൂലൈയിലാണ് വീട്ടുജോലിക്കാര്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റാനുള്ള ആനുകൂല്യം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. ആഗസ്റ്റ് പകുതി വരെ ലഭിച്ച അപേക്ഷകളില്‍നിന്ന് 10,000 അപേക്ഷകള്‍ പ്രോസസ് ചെയ്തതായി അധികൃതരെ ഉദ്ധരിച്ച്‌ പ്രാദേശിക […]

You May Like

Breaking News

error: Content is protected !!