യു.കെ: ജിസിഎസ്ഇ ഫലങ്ങളില്‍ മലയാളികള്‍ക്ക് അഭിമാനം, മികച്ച വിജയം കരസ്ഥമാക്കിയ മലയാളി വിദ്യാര്‍ഥികള്‍

മൂന്ന് വിഷയങ്ങളില്‍ ഡബിള്‍ എ സ്റ്റാര്‍ അടക്കം മികച്ച നേട്ടമാണ് പോട്ടേഴ്സ് ബാറിലെ നാഥന്‍ ഡേവിഡ് ജോര്‍ജ് കൈവരിച്ചത്. കണക്ക്, ജീവശാസ്ത്രം, ഭൗതികശാസ്ത്രം എന്നിവയില്‍ ഡബിള്‍ എ സ്റ്റാറും, ചരിത്രം, രസതന്ത്രം, ഇംഗ്ലീഷ് ഭാഷ എന്നിവയില്‍ എ സ്റ്റാറും, കമ്പ്യൂട്ടര്‍ സയന്‍സും ഇംഗ്ലീഷ് സാഹിത്യവും എന്നിവയില്‍ എയുമാണ് നാഥന്‍ നേടിയത് – സെന്റ് ജോണ്‍സ് പ്രെപ്പ് ആന്റ് സീനിയര്‍ പ്രൈവറ്റ് സ്‌കൂള്‍, എന്‍ഫീല്‍ഡ്. മോഹന്‍ ജോര്‍ജ്, റിന്‍സി മോഹന്‍ ജോര്‍ജ് ദമ്പതികളുടെ മകനാണ് നാഥന്‍. ലണ്ടനിലെ സെന്റ് മൈക്കിള്‍സ് ഗ്രാമര്‍ സ്‌കൂളില്‍ എ ലെവല്‍ പഠനത്തിനൊരുങ്ങുന്ന നാഥന്‍ മാത്തമാറ്റിക്സ്, എക്ണോമിക്സ്, ഫിസിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലാണ് എ ലെവലില്‍ പ്രവേശനം ഉറപ്പാക്കിയിരിക്കുന്നത്.

സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജൂഡ് നൈജോക്കും ഉന്നത വിജയം ആണ് സ്വന്തമാക്കിയത്. സെന്റ് ജോസഫ് കോളേജ് ട്രെന്‍ഡ് വെയില്‍ പഠിക്കുന്ന ജൂഡ് നൈജോ 9 എ സ്റ്റാറും 2 എയും നേടി. സയന്‍സും മാത്സും മെയിന്‍ സബ്ജറ്റ് ആയി എ ലെവല്‍ കോഴ്സിന് കോളേജില്‍ അഡ്മിഷന്‍ നേടി. നെടുമ്പാശേരി സ്വദേശികളായ പൂവേലി നൈജോ ജോര്‍ജ്ജിന്റെയും സോഫി കുര്യാക്കോസിന്റെയും മൂന്ന് ആണ്‍മക്കളില്‍ മൂത്ത മകനാണ് ജൂഡ് നൈജോ.

ഓക്സ്ഫോര്‍ഡില്‍ നിന്നുള്ള മേഴ്സാ തോമസും 10 ഡബിള്‍ എ സ്റ്റാറും ഒരു എ സ്റ്റാറും നേടി മികച്ച വിജയം നേടി. ജയേഷ് തോമസിന്റെയും ടിനമോള്‍ തോമസിന്റെയും മകളാണ് മേഴ്സാ.

ഷെഫീല്‍ഡ് ഓള്‍ സെയ്ന്റ് കാത്തലിക് സ്‌കൂളില്‍ നിന്നും നീല്‍ ജസ്റ്റിന്‍ മികച്ച വിജയം ആണ് കൈവരിച്ചത്. 12 എസ്റ്റാര്‍ നേടിയാണ് നീല്‍ വിജയിച്ചത്. 11 വിഷയങ്ങളില്‍ ഡബിള്‍ എ സ്റ്റാറും ഒരു വിഷയത്തില്‍ എ സ്റ്റാറുമാണ് നീല്‍ നേടിയത്.

എക്സീറ്ററിലെ സ്റ്റീവ് ചാക്കോയും ടോപ്പ് ഗ്രേഡുകളോടെ ഉന്നത വിജയം കരസ്ഥമാക്കി. സെന്റ് പീറ്റേഴ്സ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് എയ്ഡഡ് സ്‌കൂള്‍ എക്സീറ്ററില്‍ നിന്നുമാണ് സ്റ്റീവ് വിജയം നേടിയത്. ഡോ സച്ചിന്‍ ചാക്കോ, ഫൈനല്‍ ഇയര്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി സെറാ മറിയം ഷിജു, ഇമ്മാനുവല്‍ ഷിജു എന്നിവര്‍ സഹോദരങ്ങളാണ്.

Next Post

ഒമാന്‍: ജോലിസ്ഥലത്തെ തൊഴില്‍ സുരക്ഷക്ക് തൊഴിലുടമകള്‍ക്കുള്ള മാർഗനിർദേശങ്ങളുമായി മന്ത്രാലയം

Mon Aug 26 , 2024
Share on Facebook Tweet it Pin it Email മസ്കത്ത്: ജോലിസ്ഥലത്തെ തൊഴില്‍ സുരക്ഷക്ക് തൊഴിലുടമകള്‍ക്കുള്ള മാർഗനിർദേശങ്ങളുമായി മന്ത്രാലയം. തൊഴില്‍ നിയമങ്ങള്‍ പ്രകാരം തൊഴിലാളികള്‍ ജോലിയിലായിരിക്കുമ്ബോള്‍ അവരുടെ സുരക്ഷക്കായി ആവശ്യമായ എല്ലാ നടപടികളും നടപ്പാക്കാൻ തൊഴിലുടമകളോ അവരുടെ പ്രതിനിധികളോ നിർബന്ധിതരാണെന്ന് തൊഴില്‍ മന്ത്രാലയം ഓണ്‍ലൈനായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഗോഡൗണുകളില്‍ സംഭരിച്ചുവെക്കുന്ന വസ്തുക്കളുടെ ക്രമീകരണം നേരായ രീതിയിലായിരിക്കണം, സ്റ്റോറേജ് ലൊക്കേഷനുകള്‍ വ്യക്തമായി അടയാളപ്പെടുത്തുകയും ആവശ്യത്തിനുള്ള മെറ്റല്‍ റാക്കുകളും ഷെല്‍ഫുകളും […]

You May Like

Breaking News

error: Content is protected !!