കുവൈത്ത്: വാടക തർക്ക കേസുകള്‍ക്കായി ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോം സജ്ജമാക്കും

കുവൈത്ത് സിറ്റി: കുവൈത്തില്‍ വാടക തർക്കങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ക്കായി ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോം സജ്ജമാക്കുമെന്ന് നീതിന്യായ മന്ത്രി ഡോ. മുഹമ്മദ് അല്‍ വാസ്മി. കേസുകളുമായി ബന്ധപ്പെട്ട കരാറുകള്‍, വിധികള്‍, എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ എന്നിവയായിരിക്കും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി കൈകാര്യം ചെയ്യുക. ഇതോടെ താമസ-വാണിജ്യ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ ഓണ്‍ലൈൻ പ്ലാറ്റ്‌ഫോം വഴിയുള്ള ഡിജിറ്റല്‍ ചാനലുകള്‍ വഴി പരിഹരിക്കാൻ കഴിയും.

അതിനിടെ രാജ്യത്ത് അപ്പീല്‍ കാലയളവ് 30 ദിവസത്തേക്ക് നീട്ടിയതായി മുഹമ്മദ് അല്‍ വാസ്മി അറിയിച്ചു. നേരത്തെ കേസുകളുടെ അപ്പീല്‍ കാലാവധി 20 ദിവസമായിരുന്നു.

Next Post

സ്ത്രീകളുടെ കരിയറും പ്രത്യുല്‍പാദന

Mon Oct 7 , 2024
Share on Facebook Tweet it Pin it Email ഇന്ന് സമൂഹത്തില്‍ കൂടുതലായി കണ്ടുവരുന്ന, സ്ത്രീകളുടെ പ്രത്യുല്‍പാദന ആരോഗ്യത്തെ സാരമായി ബാധിക്കുന്ന രണ്ട് ഗൈനക്കോളജിക്കല്‍ അവസ്ഥകളാണ് എന്‍ഡോമെട്രിയോസിസ്, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പി.സി.ഒ.ഡി എന്നിവ. ഗര്‍ഭപാത്രത്തിനകത്തെ ആവരണമായ എന്‍ഡോമെട്രിയോട്ടിക് കോശങ്ങള്‍ ഗര്‍ഭപാത്രത്തിന് പുറത്ത് അല്ലെങ്കില്‍ ഫാലോപ്യന്‍ ട്യൂബ്, അണ്ഡാശയം, കുടല്‍, മൂത്രസഞ്ചി തുടങ്ങിയ അവയവങ്ങളില്‍ എവിടെയെങ്കിലും വളരുമ്ബോഴാണ് എന്‍ഡോമെട്രിയോസിസ് ഉണ്ടാകുന്നത്. ഇത് ആര്‍ത്തവസമയത്തെ കഠിനമായ വേദന (ഡിസ്മെനോറിയ), […]

You May Like

Breaking News

error: Content is protected !!