കുവൈത്ത്: സാമൂഹമാദ്യമങ്ങള്‍ വഴിയുള്ള തട്ടിപ്പ് ശ്രമങ്ങള്‍ക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി കുവൈത്ത്

കുവൈത്ത് സിറ്റി: വാട്സ്‌ആപ്പ്, ഇമെയിലുകള്‍, വെബ്സൈറ്റുകള്‍ എന്നിവയിലൂടെ വർദ്ധിച്ചുവരുന്ന തട്ടിപ്പുകളെ തുടർന്ന് വാണിജ്യ മന്ത്രാലയം പൊതുജനങ്ങള്‍ക്ക് കർശന മുന്നറിയിപ്പ് നല്‍കി.

രജിസ്റ്റർ ചെയ്യാത്ത നമ്ബറുകള്‍, വ്യാജ കമ്ബനികള്‍, സംശയാസ്പദമായ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകള്‍ എന്നിവയിലൂടെ ഉപഭോക്താക്കളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ വലവിരിക്കുകയാണ്. ഇത്തരത്തിലുള്ള നിരവധി കേസുകളാണ് രാജ്യത്ത് ദിവസവും രജിസ്റ്റർ ചെയ്യുന്നത്.

വ്യക്തിഗത തിരിച്ചറിയല്‍ നമ്ബർ യാതൊരു കാരണവശാലും പങ്കുവെക്കരുത്. സംശയാസ്പദമായ മെയിലുകളിലോ ലിങ്കുകളിലോ ഒരു കാരണവശാലും ക്ലിക്ക് ചെയ്യാൻ പാടില്ല. ഡെബിറ്റ്, ക്രെഡിറ്റ് തുടങ്ങിയ കാർഡുകളുടെ പിൻ നമ്ബറുകള്‍ പോലുള്ള രഹസ്യ വിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിക്കരുത്. ഇടപാടുകള്‍ പൂർത്തിയായ ഉടൻ തന്നെ ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്നോ വെബ്സൈറ്റില്‍ നിന്നോ ലോഗ് ഔട്ട് ചെയ്യണം.

ഇത്തരം കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നു പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം ഉണർത്തി. അജ്ഞാതരായവർക്ക് വാചക സന്ദേശങ്ങളിലൂടെയോ വാട്സ്‌ആപ്പ് വഴിയോ വ്യക്തിഗത വിവരങ്ങളോ ബാങ്കിംഗ് വിവരങ്ങളോ പങ്കിടുന്നത് ഒഴിവാക്കാനും മന്ത്രാലയം അഭ്യർത്ഥിച്ചു.

Next Post

സ്ത്രീകളുടെ കരിയറും പ്രത്യുല്‍പാദന

Mon Oct 7 , 2024
Share on Facebook Tweet it Pin it Email ഇന്ന് സമൂഹത്തില്‍ കൂടുതലായി കണ്ടുവരുന്ന, സ്ത്രീകളുടെ പ്രത്യുല്‍പാദന ആരോഗ്യത്തെ സാരമായി ബാധിക്കുന്ന രണ്ട് ഗൈനക്കോളജിക്കല്‍ അവസ്ഥകളാണ് എന്‍ഡോമെട്രിയോസിസ്, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പി.സി.ഒ.ഡി എന്നിവ. ഗര്‍ഭപാത്രത്തിനകത്തെ ആവരണമായ എന്‍ഡോമെട്രിയോട്ടിക് കോശങ്ങള്‍ ഗര്‍ഭപാത്രത്തിന് പുറത്ത് അല്ലെങ്കില്‍ ഫാലോപ്യന്‍ ട്യൂബ്, അണ്ഡാശയം, കുടല്‍, മൂത്രസഞ്ചി തുടങ്ങിയ അവയവങ്ങളില്‍ എവിടെയെങ്കിലും വളരുമ്ബോഴാണ് എന്‍ഡോമെട്രിയോസിസ് ഉണ്ടാകുന്നത്. ഇത് ആര്‍ത്തവസമയത്തെ കഠിനമായ വേദന (ഡിസ്മെനോറിയ), […]

You May Like

Breaking News

error: Content is protected !!