ഒമാന്‍: സെപ്തംബറില്‍ ഒമാന്‍ നാടുകടത്തിയത് 1,285 പ്രവാസികളെ

മസ്‌കത്ത്: സെപ്തംബറില്‍ 1,285 പ്രവാസികളെ നാടുകടത്തി ഒമാൻ. മസ്‌കത്തില്‍ തൊഴില്‍ മന്ത്രാലയം നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി.

പരിശോധനയില്‍ ആകെ 1,546 നിയമലംഘനങ്ങള്‍ കണ്ടെത്തി. ഇവയില്‍, 877 കേസുകള്‍ റസിഡൻസി പെർമിറ്റ് കാലഹരണപ്പെട്ടപ്പോള്‍ ജോലി ഉപേക്ഷിച്ചവരുടേതാണ്. 495 തൊഴിലാളികള്‍ സാധുവായ തൊഴിലുടമ സ്‌പോണ്‍സർഷിപ്പില്ലാതെ ജോലി ചെയ്യുന്നതായി കണ്ടെത്തി. കൂടാതെ 174 പേർ ശരിയായ രേഖകളില്ലാതെ സ്വയം തൊഴില്‍ ചെയ്യുന്നവരാണെന്ന് കണ്ടെത്തി.

തൊഴില്‍ വിപണി സജ്ജീകരിക്കുന്നതിനും മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി തൊഴില്‍ മന്ത്രാലയം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലേബർ വെല്‍ഫെയർ മുഖേനയും സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവീസസിന്റെ ഇൻസ്‌പെക്ഷൻ യൂണിറ്റിന്റെ പിന്തുണയോടെയുമാണ് പരിശോധന നടത്തിയത്. സെപ്തംബർ മുഴുവൻ മസ്‌കത്ത് ഗവർണറേറ്റില്‍ പരിശോധനകള്‍ നടന്നിരുന്നു.

Next Post

കുവൈത്ത്: വാടക തർക്ക കേസുകള്‍ക്കായി ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോം സജ്ജമാക്കും

Mon Oct 7 , 2024
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ വാടക തർക്കങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ക്കായി ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോം സജ്ജമാക്കുമെന്ന് നീതിന്യായ മന്ത്രി ഡോ. മുഹമ്മദ് അല്‍ വാസ്മി. കേസുകളുമായി ബന്ധപ്പെട്ട കരാറുകള്‍, വിധികള്‍, എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ എന്നിവയായിരിക്കും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി കൈകാര്യം ചെയ്യുക. ഇതോടെ താമസ-വാണിജ്യ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ ഓണ്‍ലൈൻ പ്ലാറ്റ്‌ഫോം വഴിയുള്ള ഡിജിറ്റല്‍ ചാനലുകള്‍ വഴി പരിഹരിക്കാൻ കഴിയും. അതിനിടെ […]

You May Like

Breaking News

error: Content is protected !!