
മസ്കത്ത്: കാറിന് തീവെച്ച സംഭവത്തില്‍ രണ്ടുപേരെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍നിന്ന് റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
സുഹാര്‍ വിലായത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. നിര്‍ത്തിയിട്ട കാര്‍ തീവെച്ച് നശിപ്പിക്കുകയായിരുന്നു. അറസ്റ്റിലായവർക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും പൊലീസ് അറിയിച്ചു.