
കുവൈത്ത് സിറ്റി: ഡോ. ശശി തരൂർ എം.പിക്ക് ഒ.ഐ.സി.സി നാഷനല്‍ കമ്മിറ്റി സ്വീകരണം നല്‍കി. ശുവൈഖ് ഫ്രീ ട്രേഡ് സോണിലെ കണ്‍വെൻഷൻ സെന്ററില്‍ സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ ഒ.ഐ.സി.സി നാഷനല്‍ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിച്ചു.
മുൻ കെ.പി.സി.സി മിഡില്‍ ഈസ്റ്റ് ഡിജിറ്റല്‍ മീഡിയ കണ്‍വീനർ ഇക്ബാല്‍ പൊക്കുന്ന് ആശംസകള്‍ അറിയിച്ചു. ശശി തരൂരിന് നാഷനല്‍ കമ്മിറ്റിയുടെയുടെ ഉപഹാരം പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങരയും ഇക്ബാല്‍ പൊക്കുന്നിന് സെക്രട്ടറി നിസ്സാം തിരുവനന്തപുരവും കൈമാറി.
ശശി തരൂരിന്റെ കാരികേച്ചർ യൂത്ത് വിങ് ആലപ്പുഴ മെംബർ സാം മാത്യു സമ്മാനിച്ചു. സംഘടന ജനറല്‍ സെക്രട്ടറി ബി.എസ്. പിള്ള സ്വാഗതവും പ്രോഗ്രാം ജനറല്‍ കണ്‍വീനർ ബിനു ചെമ്ബാലയം നന്ദിയും പറഞ്ഞു. സെക്രട്ടറി സുരേഷ് മാത്തൂർ ഏകോപനം നടത്തി.
നാഷനല്‍ കമ്മിറ്റി ഭാരവാഹികളായ സാമൂവല്‍ ചാക്കോ കാട്ടൂർ കളിക്കല്‍, വർഗീസ് ജോസഫ് മാരാമണ്‍, ജോയ് ജോണ്‍ തുരുത്തിക്കര, ജോയ് കരവാളൂർ, റിഷി ജേക്കബ് എന്നിവർ വേദിയില്‍ സന്നിഹിതരായിരുന്നു. ഒ.ഐ.സി.സി ജില്ല ഭാരവാഹികള്‍, പോഷക സംഘടന പ്രതിനിധികള്‍, വനിത വിഭാഗം പ്രവർത്തകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.