കുവൈത്ത്: സമൂഹമാധ്യങ്ങള്‍ വഴിയുള്ള തട്ടിപ്പുകള്‍ക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി അധികൃതർ.

കുവൈത്ത് സിറ്റി: സമൂഹമാധ്യങ്ങള്‍ വഴിയുള്ള തട്ടിപ്പുകള്‍ക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി അധികൃതർ. വാട്ട്‌സ്‌ആപ്, ഇ-മെയിലുകള്‍, വെബ്‌സൈറ്റുകള്‍ എന്നിവയിലൂടെ വർധിച്ചുവരുന്ന വഞ്ചന, തട്ടിപ്പ് ശ്രമങ്ങള്‍ എന്നിവയെക്കുറിച്ച്‌ വാണിജ്യ മന്ത്രാലയം പൊതുജനങ്ങള്‍ക്ക് കർശന മുന്നറിയിപ്പ് നല്‍കി.

രജിസ്റ്റർ ചെയ്യാത്ത നമ്ബറുകള്‍, വ്യാജ കമ്ബനികള്‍, സംശയാസ്പദമായ ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയിലൂടെ ഉപഭോക്താക്കളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ വലവിരിക്കുന്നതായും ഇത്തരം വഞ്ചനക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം ഉണർത്തി.

അജ്ഞാതരായ കക്ഷികള്‍ക്ക് വാചക സന്ദേശങ്ങളിലൂടെയോ വാട്സ്‌ആപ് വഴിയോ വ്യക്തിഗത വിവരങ്ങളോ ബാങ്കിങ് വിവരങ്ങളോ പങ്കിടരുതെന്ന് മന്ത്രാലയം അഭ്യർഥിച്ചു. അജ്ഞാത നമ്ബറുകളില്‍ നിന്നോ അപരിചിതമായ ഉറവിടങ്ങളില്‍ നിന്നോ ഉള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്.

ഇടപാടുകള്‍ക്ക് മുമ്ബ് സ്ഥാപനങ്ങളുടെ നിയമസാധുത പരിശോധിക്കണം. ഇടപാടുകള്‍ നടത്തും മുമ്ബ് ബിസിനസുകള്‍ക്ക് വാണിജ്യ വ്യവസായ മന്ത്രാലയം രജിസ്ട്രേഷനും അംഗീകാരവുമുണ്ടെന്ന് ഉറപ്പാക്കാനും ഉപഭോക്താക്കളെ ഓർമിപ്പിച്ചു.

ആളുകളെ വശീകരിക്കാൻ തട്ടിപ്പുകാർ പലപ്പോഴും വൻ ഓഫറുകളും ഡീലുകളും പ്രഖ്യാപിക്കും. ശരിയല്ലെന്ന് തോന്നുന്ന അമിത ആകർഷകമായ ഓഫറുകളാല്‍ വശീകരിക്കപ്പെടരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വിഷയത്തില്‍ ബോധവത്കരണവും ജാഗ്രതയും വർധിപ്പിക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തു. തട്ടിപ്പുകള്‍ക്ക് ഇരയാകുന്നതില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കാനും എല്ലാവരോടും അഭ്യർഥിച്ചു.

You May Like

Breaking News

error: Content is protected !!