സം​സ്ഥാ​ന​ത്തെ ഹോ​ട്സ്പോ​ട്ട് ഒ​ഴി​കെ ഇ​ട​ങ്ങ​ളി​ലെ ക​ട​ക​ള്‍ തു​റ​ക്കാന്‍ അനുമതിയായി

തിരുവനന്തപുരം: സം​സ്ഥാ​ന​ത്തെ ഹോ​ട്സ്പോ​ട്ട് ഒ​ഴി​കെ ഇ​ട​ങ്ങ​ളി​ലെ ക​ട​ക​ള്‍ തു​റ​ക്കാന്‍ അനുമതിയായി. ഷോ​പ്സ് ആ​ന്‍​ഡ്​ എ​സ്​​റ്റാ​ബ്ലി​ഷ്മ​​​െന്‍റ്​ ആ​ക്‌ട് പ്ര​കാ​രം ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കോ​ര്‍​പ​റേ​ഷ​ന്‍, മു​നി​സി​പ്പാ​ലി​റ്റി​ക്ക് പു​റ​ത്തു​ള്ള ക​ട​ക​ള്‍ തു​റ​ക്കാ​മെ​ന്നാ​ണ് കേന്ദ്ര സര്‍ക്കാര്‍ ഉ​ത്ത​ര​വ്. എന്നാല്‍, കേരളത്തില്‍ ന​ഗ​ര​ങ്ങ​ളും ഗ്രാ​മ​ങ്ങ​ളും കൂ​ടി​ക്ക​ല​ര്‍​ന്നു കിടക്കുന്നതിനാല്‍ പ​ട്ട​ണ​ങ്ങ​ളെ പൂ​ര്‍​ണ​മാ​യും മാ​റ്റി​നി​ര്‍​ത്താ​നാ​കി​ല്ലെന്നും ഹോ​ട്​​സ്പോ​ട്ട​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലെ ക​ട​ക​ള്‍ തു​റ​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും മു​ഖ്യ​മ​ന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

റെ​സി​ഡ​ന്‍ഷ്യ​ല്‍ കോം​പ്ല​ക്സു​ക​ളി​ലെ​യും മാ​ര്‍ക്ക​റ്റ് കോ​പ്ല​ക്സു​ക​ളി​ലെ​യും ഷോ​പ്സ് ആ​ന്‍​ഡ്​ എ​സ്​​റ്റാ​ബ്ലി​ഷ്മ​​​െന്‍റ്​ ആ​ക്‌ട് പ്ര​കാ​ര​മു​ള്ള ക​ട​ക​ള്‍ തു​റ​ക്കാം. മു​നി​സി​പ്പ​ല്‍-​കോ​ര്‍പ​റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണെ​ങ്കി​ലും ഒ​റ്റ​പ്പെ​ട്ടു നി​ല്‍ക്കു​ന്ന ക​ട​ക​ള്‍ക്ക് തു​റ​ക്കാം. സാ​മൂ​ഹി​ക​ അ​ക​ലം കൃ​ത്യ​മാ​യി പാ​ലി​ച്ചു​വേ​ണം ക​ട​ക​ള്‍ തു​റ​ക്കാ​ന്‍. എ​ന്നാ​ല്‍ മാ​ളു​ക​ളും ബാര്‍ബര്‍ ഷോപ്പുകളും തു​റ​ക്കരുത്.

50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ മാ​ത്രം ഉ​പ​യോ​ഗി​ച്ച്‌ വേ​ണം ക​ട​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍. ജീ​വ​ന​ക്കാ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്ക​ണം. ശാ​രീ​രി​ക അ​ക​ലം ന​ട​പ്പാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മെ​ങ്കി​ല്‍ ക​ട​ക​ള്‍​ക്ക് പൊ​ലീ​സി​​​​െന്‍റ സ​ഹാ​യം തേടാം.ക​ട​ക​ള്‍ ശു​ചീ​ക​രി​ച്ച്‌ അ​ണു​മു​ക്ത​മാ​ക്കിയ ശേ​ഷം തു​റ​ന്നാ​ല്‍ മ​തി​യെ​ന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.

ഇവ തുറക്കരുത്​:
തി​യ​റ്റ​റു​ക​ള്‍, ഷോ​പ്പി​ങ്​ മാ​ളു​ക​ള്‍, ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍, സ​ലൂ​ണു​ക​ള്‍, മ​ദ്യ​ശാ​ല​ക​ളും വി​ല്‍പ​ന കേ​ന്ദ്ര​ങ്ങ​ളും, കൂ​ട്ടം ചേ​ര്‍ന്നു​ള്ള ക​ട​ക​ള്‍, മ​ള്‍ട്ടി ബ്രാ​ന്‍ഡ്, സിം​ഗി​ള്‍ ബ്രാ​ന്‍ഡ് ഷോ​പ്പു​ക​ള്‍, ജിം​നേ​ഷ്യം, സ്‌​പോ​ര്‍ട്ട്‌​സ് കോം​പ്ല​ക്‌​സു​ക​ള്‍, സ്വി​മ്മി​ങ്​ പൂ​ളു​ക​ള്‍, ഓ​ഡി​റ്റോ​റി​യ​ങ്ങ​ള്‍.

ഇവ തുറക്കാം:
ഗ്രാ​മീ​ണ, അ​ര്‍​ധ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത ക​ട​ക​ള്‍, റ​സി​ഡ​ന്‍ഷ്യ​ല്‍ ഏ​രി​യ​ക​ള്‍ക്കും മാ​ര്‍ക്ക​റ്റു​ക​ളോ​ടും ചേ​ര്‍​ന്ന ക​ട​ക​ള്‍, റ​സി​ഡ​ന്‍ഷ്യ​ല്‍ കോം​പ്ല​ക്‌​സു​ക​ളോ​ട് ചേ​ര്‍​ന്ന ത​യ്യ​ല്‍ ക​ട​ക​ള്‍, ന​ഗ​ര​ങ്ങ​ങ്ങ​ളി​ല്‍ റ​സി​ഡ​ന്‍ഷ്യ​ന്‍ കോം​പ്ല​ക്‌​സു​ക​ളോ​ട്​ ചേ​ര്‍ന്ന​തോ ഒ​റ്റ​ക്കു നി​ല്‍ക്കു​ന്ന​തോ ആ​യ അ​വ​ശ്യേ​ത​ര വ​സ്തു​ക്ക​ളു​ടെ വി​ല്‍പ​ന ശാ​ല​ക​ള്‍, കോ​ര്‍പ​റേ​ഷ​നു​ക​ള്‍ക്കും മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍ക്കും പു​റ​ത്തു​ള്ള മാ​ര്‍ക്ക​റ്റ് കോം​പ്ല​ക്‌​സു​ക​ള്‍.

Next Post

കൊറോണ ടെസ്റ്റിന് സഹായിക്കാന്‍ ബ്രിട്ടീഷ് ആര്‍മിയും!

Mon Apr 27 , 2020
ലണ്ടന്‍: കീ വര്‍ക്കര്‍മാര്‍ക്ക് കൊറോണ ടെസ്റ്റ്‌ നടത്താന്‍ ബ്രിട്ടീഷ് ആര്‍മിയും രംഗത്ത്‌. ഈ ആവശ്യത്തിലേക്കായി 96 ടെസ്റ്റിംഗ് സെന്ററുകള്‍ ആര്‍മി സജ്ജമാക്കും. പോലീസ് സ്റ്റേഷന്‍, ഫയര്‍ സ്റ്റേഷന്‍, ഹോസ്പിറ്റലുകള്‍, കെയര്‍ ഹോമുകള്‍ എന്നിവയുടെ പരിസരങ്ങളില്‍ ആണ് ആര്‍മി ടെസ്റ്റ്‌ സെന്ററുകള്‍ സജ്ജീകരിക്കുക. സര്‍ക്കാര്‍ ഒരു ലക്ഷം ടെസ്റ്റുകള്‍ ഒരു ദിവസം നടത്താന്‍ ആണ് ലക്‌ഷ്യം വച്ചിട്ടുള്ളതെങ്കിലും മുപ്പതിനായിരത്തോളം ടെസ്റ്റുകള്‍ മാത്രമാണ് ഞായറാഴ്ച നടത്തിയത്.

You May Like

Breaking News