ഡയറക്ടര്‍ക്ക് കോവിഡ്, ഡല്‍ഹിയിലെ നീതി ആയോഗ് ആസ്ഥാനം അടച്ചു

ന്യൂഡല്‍ഹി: ആസൂത്രണരംഗത്ത് കേന്ദ്രസര്‍ക്കാരിന് ഉപദേശം നല്‍കുന്ന സ്വതന്ത്ര സംവിധാനമായ നീതി ആയോഗ് ആസ്ഥാനം അടച്ചു. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ഡയറക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് കരുതല്‍ നടപടിയുടെ ഭാഗമായി നീതി ആയോഗ് കെട്ടിടം പൂട്ടിയത്.

പ്രോട്ടോകോള്‍ അനുസരിച്ചാണ് നടപടി. രണ്ടു ദിവസത്തേയ്ക്കാണ് അടച്ചിട്ടത്. പ്രദേശം അണുവിമുക്തമാക്കുന്നത് ഉള്‍പ്പെടെയുളള നടപടികളുടെ ഭാഗമായാണ് നടപടിയെന്ന് നീതി ആയോഗ് ഡെപ്യൂട്ടി സെക്രട്ടറി അജിത് കുമാര്‍ പറഞ്ഞു.

Next Post

കൊവിഡ് പരിശോധനയ്ക്കായി ഇറക്കുമതി ചെയ്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇന്ത്യ ഇരട്ടി വില കൊടുത്ത് വാങ്ങിയത്; പൊട്ടിത്തെറിച്ച് രാഹുല്‍ ഗാന്ധി

Wed Apr 29 , 2020
ദില്ലി: ചൈനയില്‍ നിന്നും കൊവിഡ് പരിശോധനയ്ക്കായി ഇറക്കുമതി ചെയ്ത റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇന്ത്യ ഇരട്ടി വില കൊടുത്ത് വാങ്ങിയത് വന്‍ വിവാദമായിരിക്കുകയാണ്. 245 രൂപയ്ക്ക് ചൈനയിലെ കമ്പനിയില്‍ നിന്നും വാങ്ങിയ കിറ്റുകളാണ് ഇന്ത്യയ്ക്ക് 600 രൂപയ്ക്ക് കമ്പനി വില്‍പന നടത്തിയത്. ഗുണനിലവാരം ഇല്ലാത്തതിനാല്‍ ഇവ ഉപയോഗിച്ചുളള പരിശോധനയും രാജ്യത്ത് നിര്‍ത്തി വെച്ചിരിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാവുകയാണ്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രൂക്ഷമായാണ് സംഭവത്തോട് […]

You May Like

Breaking News

error: Content is protected !!