കൊറോണ ഭീതിക്കിടയില്‍ പ്രധാന മന്ത്രി ബോറിസ് ജോണ്‍സന് ആണ്‍ കുഞ്ഞ് ജനിച്ചു

ലണ്ടന്‍: പ്രധാന മന്ത്രി ബോറിസ് ജോണ്‍സന് ആണ്‍ കുഞ്ഞ് ജനിച്ചു. ലണ്ടനിലെ ഒരു NHS ആശുപത്രിയിലായിരുന്നു കുഞ്ഞിന്‍റെ ജനനം.
കുഞ്ഞും, അമ്മ പ്രധാന മന്ത്രിയുടെ ഫിയാന്‍സെ കാരി സൈമണ്ട്സും സുഖമായിരിക്കുന്നുവെന്ന് പ്രധാന മന്ത്രിയുടെ വക്താവ് അറിയിച്ചു. കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ മുഴുവന്‍ സമയവും ബോറിസ് ജോണ്‍സണ്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു.

കഴിഞ്ഞയാഴ്ചയാണ് 55കാരനായ പ്രധാന മന്ത്രി കൊറോണ ബാധയില്‍ നിന്നും മോചിതനായി ആശുപത്രി വിട്ടത്. അദ്ധേഹത്തിന്റെ പ്രതിശ്രുത വധുവിനും കൊറോണ ബാധ ഏറ്റിട്ടുണ്ടെന്നു അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

32 കാരിയായ കാരി പ്രധാന മന്ത്രിയുടെ രണ്ടാമത്തെ ഭാര്യയാണ്. ആദ്യ ഭാര്യയില്‍ അദ്ദേഹത്തിന് നാല് മക്കളുണ്ട്. 2018ല്‍ ആണ് മുന്‍ ഭാര്യയും ഇന്ത്യന്‍ വംശജയുമായ മാരിന വീലറുമായി വിവാഹ മോചനം നടന്നത്.

Next Post

കൊവിഡ് വിവരം വീട്ടുകാരടക്കം അറിഞ്ഞത് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലൂടെ

Wed Apr 29 , 2020
മഞ്ചേരി: മലപ്പുറം പയ്യനാട് 4 മാസം പ്രായമായ കുട്ടി മരിച്ച സംഭവത്തില്‍ സര്‍ക്കാറിനും ആരോഗ്യ വകുപ്പിനും എതിരെ ഗുരുതരമായ ആരോപണങ്ങളുമായി വീട്ടുകാര്‍ രംഗത്ത്. ജന്മനാ ഹൃദയ സംബന്ധമായ അസുഖത്തിനും വളര്‍ച്ചാ കുറവിനും ചികിത്സയിലായിരുന്ന കുട്ടിക്ക് പനി ബാധിച്ചതിനെതുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് അമ്മയും കുഞ്ഞും വാര്‍ഡിലെ ഐസുലേഷനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ പരിശോധനയില്‍ കുട്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രത്യേകം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ ക്രമീകരിച്ചത്. എന്നാല്‍ കുട്ടിക്ക് […]

You May Like

Breaking News