ഇശലുകള്‍ കഥ പറയുന്നു (ഭാഗം-2)

ഫൈസല്‍ എളേറ്റില്‍

അറബി മലയാളം :-
കേരളത്തിലേക്കു ഇസ്ലാം മത പ്രബോധനവുമായി വന്ന മാലിക് ദീനാറും സംഘവും എത്തിയത് കൊടുങ്ങല്ലൂരിലാണ് എന്നാണ് പറയപ്പെടുന്നത്‌. വളരെ ആവേശപൂർവ്വം ഹൃദ്യമായ വരവേൽപാണ് ഈ സംഘത്തിന് ഇവിടെയുള്ള രാജാക്കൻമാരും പ്രഭുക്കൻമാരും സാധാരണക്കാരും നൽകിയത്.പ്രബോധക സംഘത്തിൽ സ്ത്രീകൾ ഇല്ല എന്നതിനാൽ സ്വന്തം സഹോദരിമാരെയും കുട്ടികളെയും അവർക്കു വിവാഹം ചെയ്തു കൊടുക്കാൻ വരെ അന്നത്തെ സമൂഹം തയാറായി, അതോടൊപ്പം ആരാധനക്കായി സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്തു. പരസ്പരം മനസ്സിലാക്കുകയും ബഹുമാനിക്കുകയും വിശ്വാസാനുഷ്ഠാനങ്ങളെ ആദരിക്കുവാനും അതെല്ലാം ഉൾകൊള്ളാനും അന്നത്തെ സമൂഹത്തിനു സാധിച്ചിരുന്നു. ഇന്നത്തെ സാമൂഹ്യ വ്യവസ്ഥയിൽ ഇതൊക്കെ പ്രത്യേകം ഓർമ്മപ്പെടുത്തേണ്ടതുണ്ട്. അങ്ങനെയസമാധാനത്തോടെയും സഹവർത്തിത്വത്തോടെയും ജീവിച്ചു വന്ന ഈ സമൂഹമാണ് പിന്നീട് ‘മാപ്പിളമാർ ‘ എന്ന മറ്റൊരു ജീവിത സംസ്കാരം പരുവപ്പെടുത്തിയത്.അവർ വന്ന ദേശത്തിന്റെ ജീവിതരീതികളെ പൂർണ്ണമായും സ്വീകരിക്കുകയും ഒഴിവാക്കുകയും ചെയ്യാതെ നമ്മുടെ നാടിന്റെ പല കാര്യങ്ങളും ഉൾക്കൊണ്ടാണ് പുതിയ ഒരു ശൈലി ഇവിടെ സൃഷ്ടിച്ചു.വ്യക്തിത്വം നിലനിർത്തുന്നതിനായി എല്ലാ വിഷയങ്ങളിലും വ്യത്യസ്തത പുലർത്തി. ഭക്ഷണം, വസ്ത്രം, ആചാരാനുഷ്ഠാനങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും പുതിയ രീതികൾ ഉണ്ടായി. ഏറെ കൗതുകകരമായ കാര്യം മതപരമായ ആചാരങ്ങളിൽ പോലും പലപ്പോഴും വ്യത്യസ്ത പുലർത്തി എന്നാണ്.

ആശയങ്ങൾ കൈമാറുന്നതിനും എഴുത്തിനും വായനക്കും മറ്റുമായി സ്വന്തമായ ഒരു ഭാഷാ രീതിയും ഇവരിലൂടെ ഉടലെടുത്തു. അറബി മലയാളം എന്ന ഭാഷാ സമ്പ്രദായത്തിന്റെ ഉദ്ഭവം അങ്ങിനെയാണ്. ഖുർആൻ പഠിക്കുന്നത് അനിവാര്യമായതിനാൽ അറബി ഭാഷ വശമുണ്ടായിക്കുന്നതിനാൽ ആ ലിപിയിൽ തന്നെ മലയാളം എഴുതുന്ന രീതിയാണ് ഇത്. മലയാളത്തിൽ ഇല്ലാത്ത അറബി അക്ഷരങ്ങളും അറബിയിലില്ലാത്ത മലയാളം അക്ഷരങ്ങളും ഉണ്ട്.ഇത് പരിഹരിക്കുന്നതിനായി ഇതു രണ്ടും അറിയുന്നവർക്ക് എളുപ്പം ഇത് ഉപയോഗിക്കാനായി. ഉദാഹരണമായി മലയാളത്തിലെ ക്ഷ,ഴ, ഞ, പ, ഖ, ള, o ,ഥ ഇവ അറബിയിലില്ല. (അക്ഷരങ്ങളുടെ ലിസ്റ്റ് അപൂർണമാണ്) ഇത് കേവലം ഒരു ലിപി എന്നതിലപ്പുറം ഒരു ഭാഷ എന്ന തലത്തിലേക്ക് പിന്നിട് വളർന്നു, ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ചൻ ആദ്ധ്യാത്മരാമായണം എഴുതിയ കാലഘട്ടത്തിൽ ഖാദി മുഹമ്മദ് മുഹിയുദ്ദീൻ മാല എഴുതി ‘ കൊല്ലം എഴുനൂറ്റി എൺപത്തിൽ രണ്ടിൽ ഞാൻ ‘കോർത്തേ ഈ മാല നേ നൂറ്റമ്പത്തഞ്ചുമ്മൽ ‘ എന്ന മുഹിയുദ്ദീൻ മാലയിലെ വരികളിൽ തന്നെ ഇത് കാണാം’ കൊല്ലം 782 എന്നത് മലയാള വർഷമാണ്. ഈ കണക്കനുസരിച്ച് ക്രിസ്തുവർഷം 1607 -ൽ ഈ കൃതി രചിച്ചതായി കണക്കാക്കപ്പെടുന്നു, മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നേവനായ ഒ.ചന്തു മേനോന്റെ ‘ഇന്ദുലേഖ’ പുറത്തിറങ്ങിയ കാലത്ത് തന്നെ അറബി മലയാളത്തിൽ തലശ്ശേരിയിൽ നിന്ന് ‘ചാർ ദർവേശ് ‘ എന്ന നോവൽ പ്രസിദ്ധീകരിച്ചതായി കാണാം.ഒരു ഭാഷയിൽ സാമാന്യമായി ഉണ്ടാവുന്ന സാഹിത്യ സൃഷ്ടികളെല്ലാം അറബി മലയാളത്തിലുണ്ടായി. നോവലുകൾ ,ചെറുകഥകൾ, മാസികകൾ, കവിതകൾ, പാട്ടുകൾ, ചരിത്ര ഗ്രന്ഥങ്ങൾ, ഔഷധ ഗ്രന്ഥങ്ങൾ, നിഘണ്ടു, വനിതാ മാസിക ഇവയെല്ലാം ഈ ഭാഷയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ ലിപിയിൽ മാത്രം ഉപയോഗിച്ച പദപ്രയോഗങ്ങളും ശ്രദ്ധേയമാണ്. അത് കൊണ്ട് തന്നെയാണ് പല ഭാഷാ പണ്ഡിതരും അറബി മലയാളത്തെ ഒരു ഭാഷയായി പരിഗണിച്ചത്

മാപ്പിളപ്പാട്ടിന്റെ ഉത്ഭവം :-
മേൽ സൂചിപ്പിച്ച ഭാഷയിലെ പാട്ടുകളാണ് പിന്നീട് മാപ്പിളപ്പാട്ടുകൾ എന്നറിയപ്പെട്ടത്. രേഖകൾ പ്രകാരം ആദ്യത്തെ മാപ്പിളപ്പാട്ടായി കണക്കാക്കുന്നത് മുഹിയുദ്ദീൻ മാലയെ യാണ്.( 1607) അതിനെ തുടർന്ന് ഒട്ടേറെ മാലപ്പാട്ടുകൾ ഉണ്ടായി. രിഫാഈ മാല, മഞ്ഞക്കുളം മാല, ബദർ മാല, നഫീസത്ത് മാല, മമ്പുറം മാല തുടങ്ങി എണ്ണമറ്റ മാലപ്പാട്ടുകൾ ഈ ശ്രേണിയിൽ ഉണ്ടായി.
(തുടരും)

Next Post

ഇന്ത്യന്‍ ഡോക്ടര്‍ക്ക് ദുബൈ പൊലീസിന്റെ ബിഗ് സല്യൂട്ട്

Thu Apr 30 , 2020
കോ വിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം എന്നത്തേയും പോലെ രാത്രി ഒരുമണിയോടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അയേഷ സുല്‍ത്താന എന്ന ഹൈദരബാദുകാരി ഡോക്ടര്‍. പെട്ടെന്നാണ് ദുബൈ പൊലീസ് അവരുടെ വാഹനം തടഞ്ഞുനിര്‍ത്തിയത്. ഡോക്ടറാണെന്ന് തെളിയിക്കുന്ന രേഖകളുമായി പുറത്തിറങ്ങയപ്പോള്‍ പൊലീസുകാരന്‍ പരിശോധിക്കുകയല്ല, പകരം സല്യൂട്ട് ചെയ്യുകയാണ് ചെയ്തത്… യഥാര്‍ഥത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും പിന്നെ ആനന്ദക്കണ്ണീര്‍ പൊഴിഞ്ഞെന്നും യുവ ഡോക്ടര്‍ പറഞ്ഞു. യുഎഇയില്‍ രാത്രി 10 മുതല്‍ പുലര്‍ച്ചെ 6 വരെ കോവിഡ് അണുനശീകരണ […]

Breaking News

error: Content is protected !!