സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധം; ധരിച്ചില്ലെങ്കില്‍ പിഴ

സംസ്ഥാനത്ത് പൊതു സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാസ്ക് നിർബന്ധമാക്കി. നിർദ്ദേശം ലംഘിക്കുന്നവരിൽ നിന്ന് 200 രൂപ ഈടാക്കും. കുറ്റക്കാർക്കെതിരെ കേസ് എടുക്കുമെന്നും ആവർത്തിച്ചാൽ 5,000 രൂപ പിഴ ഈടാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

കുറ്റക്കാർക്കെതിരെ കോടതിയിൽ പെറ്റിക്കേസ് ചാർജ് ചെയ്യാനാണ് തീരുമാനം. മാസ്കില്ലാത്തവർക്ക് തോർത്ത്, തൂവാല എന്നിവയും ഉപയോഗിക്കാം. മാസ്ക് ധരിക്കുന്നത് സംബന്ധിച്ചുള്ള ബോധവത്കരണം പോലീസ് ഊർജിതമാക്കി.

Next Post

ബ്രിട്ടനില്‍ കൊറോണ ബാധയുടെ 'പീക്ക്' കഴിഞ്ഞെന്ന് പ്രധാന മന്ത്രി ബോറിസ് ജോണ്‍സന്‍

Fri May 1 , 2020
ലണ്ടന്‍: യു.കെ കൊറോണ ബാധയുടെ പീക്കിലൂടെ കടന്നു പോയെന്നു പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. സമ്പത്ത് വ്യവസ്ഥ പുനരുദ്ധരിക്കുക, സ്കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപങ്ങളും വീണ്ടും തുറക്കുക, ജോലിക്കാര്‍ക്ക് വീണ്ടും ജോലിക്ക് പോകാനുള്ള സൌകര്യങ്ങള്‍ ഒരുക്കുക എന്നിവയ്ക്ക് വേണ്ടി സമഗ്രമായ പദ്ധതികള്‍ അടുത്ത ആഴ്ച്ച പ്രഖ്യാപിക്കും. “ഒരു രണ്ടാമത്തെ വൈറസ് വ്യാപനം തടയാന്‍ എല്ലാ നടപടികളും സ്വീകരിക്കും.ലോക്ക് ഡൌണ്‍ അവസാനിക്കുന്നതോടെ പൊതു സ്ഥലങ്ങളില്‍ ഫേസ് മാസ്ക് നിര്‍ബന്ധമാക്കുന്നതിനെ കുറിച്ച് ആലോചിക്കും” പ്രധാന […]

Breaking News