ആശങ്കകളുയര്‍ത്തി യു.കെ.യില്‍ കൊറോണ ബാധ മൂലമുള്ള മരണ സംഖ്യ 28,650 കടന്നു

ലണ്ടന്‍: യു.കെ.യില്‍ കൊറോണ ബാധ മൂലമുള്ള മരണ സംഖ്യ 28,650 കടന്നു. അതെ സമയം തിങ്കളാഴ്ച മരണ സംഖ്യ 315 മാത്രമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഈ സംഖ്യ വാരാന്ത്യത്തില്‍ അനുഭവപ്പെടുന്ന ‘റിപ്പോര്‍ട്ടിംഗ് എറര്‍’ ആണെന്ന് വിലയിരുത്തപ്പെടുന്നു. ലോകത്ത് ഏറ്റവും മോശമായ രീതിയില്‍ കൊറോണ ബാധയേറ്റ രാജ്യങ്ങളില്‍ ഒന്നായി ഇപ്പോള്‍ ബ്രിട്ടന്‍ മാറിയിരിക്കുകയാണ്. 29,079 മരണ സംഖ്യയുള്ള ഇറ്റലിയാണ് ബ്രിട്ടന് മുന്നിലുള്ളത്.

ഏകദേശംഎഴുപതിനായിരത്തോളമാണ് അമേരിക്കയില്‍ കൊറോണ ബാധ മൂലമുള്ള മരണ സംഖ്യ. അമേരിക്കയില്‍ മരണ നിരക്ക് കൂടുതലാണെങ്കിലും അവിടുത്തെ ചികിത്സ കണക്കുകള്‍ താരതമ്യ പഠനതിനുപയോഗിക്കുന്നത് അഭികാമ്യമല്ല. വിചിത്രമായ സാമൂഹ്യ-രാഷ്ട്രീയ-വൈദ്യ സഹായ രീതികള്‍ നിലവിലുള്ള രാജ്യമായതിനാല്‍ അമേരിക്കയില്‍ മരണ നിരക്ക് ഇനിയും അനിയന്ത്രിതമായി കൂടിക്കൊണ്ടിരിക്കും എന്നാണ് വൈദ്യ ശാസ്ത്ര രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.

Next Post

മിനി ഇറച്ചി പത്തിരി | Mini Irachi Pathiri | Malabar Special

Tue May 5 , 2020

Breaking News

error: Content is protected !!