ആലുവയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച്‌​ മൂന്നുപേര്‍ മരിച്ചു

ആലുവ: ദേശീയ പാതയില്‍ നിയന്ത്രണം വിട്ട കാറിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു. ആലുവക്കടുത്ത് മുട്ടത്ത് തിങ്കളാഴ്ച വൈകീട്ട് 4.30 ഓടെയാണ് അപകടമുണ്ടായത്. അങ്കമാലി ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് റോഡിന് സമീപത്തെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കൊണ്ടിരുന്നവര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. മുട്ടം തൈക്കാവ് പുതുവയില്‍ വീട്ടില്‍ കുഞ്ഞുമോന്‍ (52), തൃക്കാക്കര തോപ്പില്‍ മറ്റത്തിപറമ്ബില്‍ മജഷ് (40), മകള്‍ അര്‍ച്ചന (11) എന്നിവരാണ് മരിച്ചത്. നോമ്ബ് തുറക്കാനുള്ള പലഹാരങ്ങള്‍ വാങ്ങുകയായിരുന്നു കുഞ്ഞുമോന്‍.

ഇ.എസ്.ഐ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച ഭാര്യയെ സന്ദര്‍ശിച്ച്‌ മടങ്ങുകയായിരുന്ന മജേഷും മകളും പലഹാരം വാങ്ങാന്‍ ഇവിടെ ഇറങ്ങിയതാണ്. ഇവരുടെ ഓട്ടോറിക്ഷ ഇടിച്ച്‌ തകര്‍ത്താണ് മൂന്നു പേരെയും കാര്‍ ഇടിച്ചത്. കാര്‍ ഡ്രൈവര്‍ തൊടുപുഴ സ്വദേശി രഘുവിനെ (65) കിന്‍ഡര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Next Post

സ്വന്തമായി വാഹനമില്ലാതെ തല്‍ക്കാലം അവിടെ തന്നെ തുടരണം: എ.കെ ശശീന്ദ്രന്‍

Wed May 6 , 2020
തിരുവനന്തപുരം:ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരില്‍ സ്വന്തമായി വാഹനം ഇല്ലാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കില്‍ തല്‍ക്കാലം അവിടെ തന്നെ തുടരണമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍.നിലവില്‍ അടിയന്തരമായി വാഹനം അനുവദിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു. അതേ സമയം കുടുങ്ങിക്കിടക്കുന്നവര്‍ക്കായി പൊതുവാഹനം ഏര്‍പ്പെടുത്തുന്ന കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ അവലോകന യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

You May Like

Breaking News