ലണ്ടനില്‍ മലയാളികളുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ബി.ബി.സി.യും

ലണ്ടന്‍: കൊറോണക്കാലത്ത് ഗള്‍ഫ്‌ രാജ്യങ്ങളില്‍ മലയാളികള്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തങ്ങള്‍ എങ്ങും ചര്‍ച്ച വിഷയമാകുമ്പോള്‍ ഇങ്ങ് ലണ്ടനിലും മലയാളികള്‍ വിശക്കുന്നവരെയും ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടുന്നവരെയും സഹായിക്കുന്ന കാര്യത്തില്‍ പിന്നിലല്ല.

പ്രളയം മുതല്‍ കൊറോണ വരെയുള്ള എല്ലാ അസന്ദിഗ്ധ ഘട്ടങ്ങളിലും സഹ ജീവികളെ സഹായിക്കാന്‍ മലയാളികള്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ലോക്ക് ഡൌണ്‍ മൂലം ജോലിയില്ലാതെ ഭക്ഷണത്തിന് വേണ്ടി ബുദ്ധി മുട്ടുന്ന നൂറു കണക്കിന് അന്താരാഷ്‌ട്ര വിദ്യാര്‍ഥികള്‍ക്കാണ് ‘മലയാളി അസോസിയേഷന്‍ യു.കെ.’ യുടെ നേതൃത്വത്തില്‍ ഭക്ഷണ കിറ്റുകള്‍ ഈസ്റ്റ്‌ ലണ്ടനില്‍ വിതരണം ചെയ്തത്.

യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ കെ.എം.സി.സി.-ബ്രിട്ടന്‍, എം.എം.സി.ഡബ്ലു.എ., KAMP-UK, സമസ്ത, അല്‍-ഇഹ്സാന്‍, സ്ട്രൈവ്-യു.കെ., ലുമ്മ,എമ്മ, സമീക്ഷ, യുക്മ തുടങ്ങിയ നിരവധി മലയാളി സംഘടനകള്‍ സമാനമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഏകദേശം 3000ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഇത് പോലെ ഭക്ഷണത്തിന് വരെ ബുദ്ധിമുട്ടുന്നുണ്ട് എന്നാണ് ഏകദേശ കണക്ക്. ഭക്ഷണത്തിന് പുറമെ വാടകക്കും പണം കണ്ടെത്താനാവാതെ വിഷമിക്കുകയാണ് ഇവര്‍. ഫ്ലൈറ്റ് സര്‍വീസ് പുനരാരംഭിക്കുന്നതോടെ നാട്ടിലെത്താന്‍ സാധിക്കുമെന്ന സമാധാനത്തിലാണ് ഈ വിദ്യാര്‍ഥികള്‍.

Next Post

Thu May 7 , 2020

You May Like

Breaking News

error: Content is protected !!