കോവിഡ്‌ : യു.കെ. മലയാളികള്‍ക്ക് കൈത്താങ്ങായി ബ്രിട്ടന്‍ കെ.എം.സി.സി

കോവിഡ് ദുരിതത്തിലകപ്പെട്ട പ്രവാസികൾക്കും സ്വാദേശികൾക്കുമടക്കം സമാനതകളില്ലാത്ത സേവനങ്ങളും സഹായങ്ങളുമായി കൈത്താങ്ങായി മാറുകയാണ് ബ്രിട്ടൻ കെഎംസിസി। ബ്രിട്ടനിലുടനീളം കോവിഡ് ഹെല്പ് ഡെസ്കുകൾ തുറന്ന് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെക്കുന്ന കെഎംസിസിയുടെ സഹായങ്ങൾ നിരവധി പേർക്കാണ് ദിനംപ്രതി അനുഗ്രഹമായി മാറുന്നത്। കോവിഡ് 19 ലോക് ഡൗൺ മൂലം ധാരാളം ആളുകളാണ് യു കെയിൽ പ്രയാസങ്ങൾ അനുഭവിക്കുന്നത് ।ചിട്ടയായ വിവരശേഖരണവും വ്യത്യസ്ത സിറ്റികൾ കേന്ദ്രീകരിച്ചുള്ള സേവനങ്ങളുമാണ് കെഎംസിസി തുടക്കം മുതലേ ചെയ്തു പോരുന്നത്।
മൈൻഡ് ഫ്രീ ഫാമിലി ഹെല്പ് ഡെസ്ക്
—————————-
കോവിഡും അനുബന്ധ ലോക്കഡോണും മൂലം അപ്രതീക്ഷിത തിരിച്ചടികളും നഷ്ടങ്ങളും നേരിടേണ്ടിവന്ന മാനസികമായി പ്രയാസമനുഭവിക്കുന്ന ധാരാളം ആളുകളെയാണ് ബ്രിട്ടനിലുടനീളം കെഎംസിസി സൗജന്യ കൗണ്സിലിംഗ് നൽകി ജീവിതത്തിലെക്ക് മടക്കിക്കൊണ്ടുവരാൻ ശ്രമിക്കുന്നത്। അത്തരത്തിൽ ഉള്ള ആളുകളെ ഹൈ പ്രയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തി ദിനേന ഫോളോ അപ്പ് ചെയ്യുന്ന രീതിയാണ് കൗൺസിൽ ഹെല്പ് ഡെസ്ക് എന്ന രീതിയിൽ കെഎംസിസി ചെയ്തുവരുന്നത്। സഫീർ എൻ കെ, കരീം മാസ്റ്റർ, അർഷാദ് വി എ, ഡോക്റ്റർ ഇജാസ് എന്നിവരാണ് കൗൺസിൽ സംബന്ധമായ സപ്പോർട്ടുകൾക് നേതൃത്വം നൽകുന്നത്

ലീഗൽ ഹെല്പ് ഡെസ്ക്
————————————
നിയമപരമായ പ്രയാസങ്ങൾ; പ്രത്യേകിച്ച് താമസിക്കുന്ന വീടുകളുടെ വാടക , വിസ എക്സ്റ്റൻഷൻ , ശമ്പള സംബദ്ധമായ കാര്യങ്ങൾ ഇവയ്‌ക്കെല്ലാം കൃത്യമായ ഗൈഡൻസ് നൽകുന്നതിലേക്കായി ലീഗൽ ഹെല്പ് ഡെസ്ക് യു കെയിലെ പ്രമുഖ സോളിസിറ്റേഴ്സിന്റെ സഹായത്തോടെ മുന്നോട്ടു പോകുന്നു । ഏതു സമയത്തും ഇത്തരം വിഷയങ്ങളിൽ ലീഗൽ ഹെല്പ് ഡെസ്ക് നിയമോപദേശ സഹായങ്ങൾ നൽകുന്നതാണ് । സോളിസിറ്റർ അഫ്സലിന്റെ മേൽനോട്ടത്തിൽ ലീഗൽ ഹെല്പ് ഡെസ്ക് വേണ്ട സഹായങ്ങൾ നൽകിവരുന്നു ।।।

മെഡിസിൻ സപ്പോർട്ട് ഹെല്പ് ഡെസ്ക്
———————————————-
യുകെയിൽ എവിടെ ആണെങ്കിലും കോവിഡ് ബാധിച്ച രോഗികൾക്ക് ഡോക്റ്ററുടെ പ്രിസ്‌ക്രിപ്‌ഷൻ ഇല്ലാതെ വാങ്ങാൻ സാധിക്കുന്ന അത്യാവശ്യ മെഡിസിൻസ് ഉണ്ട് എങ്കിൽ കെഎംസിസി ഹെല്പ് ഡെസ്‌കുമായി ബന്ധപ്പെട്ടാൽ അത്തരം മെഡിസിൻ വീടുകളിൽ എത്തിക്കാനുള്ള സൗകര്യം ഒരുക്കികൊടുക്കാനും ബ്രിട്ടൻ കെഎംസിസി യു കെ യുടെ പ്രവർത്തകർ സജീവമായുണ്ട് । യു കെയിലെ വ്യത്യസ്ത സ്ഥലങ്ങളിൽ ഏതാണ്ട് 30 ഓളം കെഎംസിസി വളണ്ടിയർമാർ ഉള്ള സംഘം ഈ സേവനം ലഭ്യമാക്കുന്നു। കെഎംസിസിയുടെ വളണ്ടിയർമാർ ഇലാത്ത സ്ഥലങ്ങളിൽ മറ്റു സംഘടനാ , സാമൂഹ്യ സേവന സന്നദ്ധരായുള്ള വ്യക്തികളെ ബന്ധപ്പെട്ടും സഹായങ്ങൾ നൽകുന്നുണ്ട്।

ബ്രിട്ടൻ കെഎംസിസി യു കെ വൺ മന്ത് ഫുഡ് സപ്പോർട്ട് ।
——————————————————
കോവിഡ് ലോക് ഡൗൺ ഒരു മാസത്തിനുശേഷം, ജനുവരിയിൽ യു കെയിലെത്തിയ ധാരാളം വിദ്യാർത്ഥികൾ , ഫാമിലി യുമായി ഈ അടുത്ത കാലത്തു യു കെയിൽ എത്തിയവർ , ടൂറിസ്റ്റ് വിസയിൽ വന്നവർ , വിസാ പ്രയാസങ്ങൾ അനുഭവിക്കുനമവർ , ഒറ്റപ്പെട്ടുപോയവർ , ജോലി നഷ്ടപ്പെട്ടവർ ഇവരെല്ലാം ഭക്ഷണത്തിനു വേണ്ടി വലിയ പ്രയാസം അനുഭവിക്കുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്। അത്തരത്തിൽ ഉള്ളവർക്ക് ഒരു മാസ കാലയളവിലേക്കുള്ള ഭക്ഷണ കിറ്റുകൾ ഭക്ഷണത്തിന്റെ ആവശ്യം മനസിലാക്കി എത്തിച്ചു കൊടുക്കുന്ന പ്രവർത്തനമാണ് ബ്രിട്ടൻ കെഎംസിസി യു കെയുടെ ഫുഡ് സപ്പോർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് । മൂന്ന് രീതികളിൽ ഫുഡ് സപ്പോർട്ട് നൽകിവരുന്നു

1 ആവശ്യമുള്ള വസ്തുക്കൾ ഒരു ലിസ്റ്റായി കെഎംസിസി ഹെല്പ് ഡെസ്കിൽ നൽകുന്ന പക്ഷം അത്; പുറത്തിറങ്ങാൻ കഴിയാത്ത , പ്രായമായ ആളുകൾ , മറ്റു പ്രയാസങ്ങൾ അനുഭവിക്കുന്നവർ എന്നിവർക്ക് നേരിട്ട് കെഎംസിസി വളണ്ടിയർമാർ വീടുകളിൽ ഭക്ഷണം എത്തിക്കുന്നതാണ്‌

2 കെഎംസിസി യുടെ വളണ്ടിയർമാർ നിർദേശിക്കുന്ന ഇടങ്ങളിൽ ഫുഡ് “ഡിസ്ട്രിബൂഷൻ സ്പോട്ട് “ ആളുകളെ എത്തിച് ആവശ്യമുള്ള സാധങ്ങൾ വാങ്ങി നല്കുന്നതാണ്। ഈ രീതി ലണ്ടൻ, ലൂട്ടൻ , നോർതാംപ്റ്റൻ , ലെസ്റ്റർ , കേംബ്രിഡ്ജ് , എഡിൻബർഗ് , മാഞ്ചെസ്റ്റെർ , എന്നിവടങ്ങളിൽ ഈ സർവീസ് ലഭ്യമാണ്

പേ ആസ് യു ബൈ
————————
3.യു കെയിൽ എവിടെയും ഭക്ഷണത്തിനു പ്രയാസമനുഭവിക്കുന്ന ആളുകൾക്ക് ഭക്ഷണമെത്തിക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് ഡൈറെക്റ്റ് ബായിങ് അഥവാ പേ ആസ് യു ബൈ । ആളുകൾ ചെയ്യേണ്ടത് ഇത്രമാത്രം। നിങ്ങൾ എവിടെയാണോ അവിടെയുള്ള കോർഡിനേറ്റേഴ്‌സിനെ ബന്ധപ്പെടുക നേരിട്ട് വാങ്ങി നൽകാൻ കഴിയാത്ത ഇടങ്ങൾ ആണ് എങ്കിൽ വേണ്ട സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കുക ബ്രിട്ടൻ കെഎംസിസി യുടെ അടുത്തുള്ള പ്രാദേശിക കോർഡിനേറ്റർ വശമോ , അതല്ല എങ്കിൽ സെൻട്രൽ ഹെല്പ് ഡെസ്കിലോ നൽകുക.അതിന്റെ വില നിശചയിച്ചു ആ സംഖ്യ കെഎംസിസി നിങ്ങളുടെ അക്കൗണ്ടിലേക്കു അയച്ചു തരും। അതല്ല എങ്കിൽ നിങ്ങൾ ആവശ്യമുള്ള സാധനങ്ങൾ വാങ്ങി റെസീപ്റ്റ് നൽകിയാൽ ആ സംഖ്യാ നിങ്ങൾക്ക് അയച്ചു തരുന്നതും ആണ്। ആളുകൾ ദുരുപയോഗം ചെയ്യുന്നതിനാൽ കർക്കശമായ അന്വേഷണങ്ങൾ നടത്തിയാണ് യൂ കെയിൽ എവിടെയും സഹായങ്ങൾ എത്തിക്കാൻ കഴിയുന്ന ഈ രീതി കെഎംസിസി പിന്തുടരുന്നത് । നിലവിൽ ധാരാളം ഒറ്റപ്പെട്ടു കിടക്കുന്ന ആളുകൾക്ക് ഇത്തരത്തിൽ സഹായമെത്തിക്കാൻ കെഎംസിസി ക്കു കഴിഞ്ഞിട്ടുണ്ട് । കോവിഡ് പോലെയുള്ള ഗുരുതര പകർച്ച സാധ്യതയുള്ള ഒരു അസുഖത്തിന്റെ സാഹചര്യത്തിൽ വളണ്ടിയേഴ്സിനെ ഗുരുതരമായ പ്രയാസങ്ങളിലേക്കു തള്ളിവിടാതെ അവരുടെയും സ്റ്റോക്കിങ് മൂലമുള്ള ആളുകളുടെ കൂടിച്ചേരലും, സാധനങ്ങൾ നൽകുമ്പോഴും വാങ്ങുമൊബോഴുമൊക്കെയുള്ള സോഷ്യൽ ഡിസ്റ്റൻസിങ് പ്രയാസങ്ങൾ കൂടി കണക്കിലെടുത്താണ് ഇത്തരത്തിൽ പ്രയാസങ്ങൾ ഉള്ളവർക്ക് നേരിട്ട് ഭക്ഷണം അവരുടെ അക്കൗണ്ടിൽ പണം എത്തിച്ചുകൊണ്ടു അവരെ കൊണ്ട് തന്നെ അവശ്യ സാധനങ്ങൾ വാങ്ങിപ്പിക്കുന്ന ഈ രീതീ കെഎംസിസി പ്രധമ കോവിഡ് ഭക്ഷണ വിതരണ രീതിയായി പിന്തുടരാൻ കാരണം। നിരവധി ആളുകൾക്ക് യു കെയിലെ വ്യത്യസ്ത ഭാഗങ്ങളിൽ ഈ വിധത്തിൽ ഭക്ഷണം എത്തിക്കാൻ സാധിച്ചിട്ടുണ്ട് । അസൈനാർ കുന്നുമ്മൽ , കരീം മാസ്റ്റെർ സുബൈർ ഈസ്റ്റ് ഹാം , സുബൈർ കോട്ടക്കൽ , സലാം കോട്ടക്കൽ , നസീഫ് ലൂട്ടൻ , ഷാലു നവാസ് , ജൗഹർ , മുതസ്സിർ അരീക്കോട് , മുഹ്സിൻ , ഡോക്റ്റർ ഫസൽ , ഷറഫു ലെസ്റ്റർ , സഊദ് കാംബ്രിഡ്ജ് , ഷഫീക് കൊയിലാണ്ടി , ഷാജഹാൻ ,നജുമുദജീൻ , അനീഷ് , സൈഫു , ബിജു ഗോപിനാഥ് തുടങ്ങിയവർ ഭക്ഷണ വിതരണങ്ങൾക്കു നേതൃത്വം നൽകുന്നു ।

സ്റ്റുഡന്റ് നെറ്റ് വർക്ക്‌
————————-

യു കെയിലെ ഇരുപത്തിയഞ്ചിലധികം യൂണിവേഴ്സിറ്റികളിൽ നിന്നുമുള്ള വിദ്യാര്ഥികളെ കോർത്തിണക്കി കൊണ്ട് അവരനുഭവിക്കുന്ന വിവിധ തരാം പ്രയാസങ്ങളിൽ അവർക്കു വേണ്ട പിന്തുണ നൽകുവാൻ വേണ്ടി തയാറാക്കിയ സംവിധാനമാണ് സ്റുഡന്റ്റ്സ് നെറ്റ്‌വർക്ക്। ധാരാളം വിദ്യാർത്ഥികൾക്ക് ഈ സംവിധാനം വഴി യൂകെയിലെ നിയമ സംബന്ധമായ , യൂണിവേഴ്സിറ്റി , ഭക്ഷണ , മറ്റു ഗൈഡൻസ്, താമസ സഹായങ്ങൾ കെഎംസിസി ലഭ്യമാക്കുന്നുണ്ട് ।

ഭക്ഷണം നേരിട്ട് വാങ്ങാൻ കഴിയുന്ന ആളുകൾക്ക് ലിസ്റ്റ് കെഎംസിസിക്കുഅയച്ചു നൽകിയാൽ അപ്പോൾ തന്നെ അതിനുള്ള സാമ്പത്തിക സഹായം നൽകുന്ന ‘ഡയറക്റ്റ് ബൈയിങ്’ സംവിധാനം കെഎംസിസി തുടക്കമിട്ടതിൽ പിന്നെ മറ്റുപല സംഘടനകളും അതേ രീതി പിന്തുടരുന്നു എന്നത് യു കെയിലെ എല്ലാവര്ക്കും ഭക്ഷണ സഹായമെത്താൻ കാരണമായിട്ടുണ്ട് । ബ്രിട്ടനിൽ ഏറ്റവും കൂടുതൽ ഇടങ്ങളിൽ വളണ്ടിയർ സംവിധാനം , മണിക്കൂറുകൾ കൊണ്ട് ഭക്ഷണമെത്തിക്കുന്ന ഫാസ്റ്റ് ഡെലിവറി , സദാസമയം കോളുകൾ അറ്റൻഡ് ചെയ്യുന്ന 40 അംഗ വളണ്ടിയർ വിങ് , ഒഐസിസി അടക്കമുള്ള മറ്റു സംഘടനകളെ ചേർത്തുള്ള സംഘടനാ ഫ്രണ്ട്‌ലി നെറ്റ്‌വർക്ക് ബ്രിട്ടൻ കെഎംസിസി യുടെ പ്രവർത്തനങ്ങൾ അജയ്യമായി മുന്നോട്ടു പോയികൊണ്ടിരിക്കുകയാണ്। ബ്രിട്ടനിലെ കെഎംസിസി പ്രവർത്തകർ , സംഘടനാ ഗുണകാംക്ഷികൾ , വ്യത്യസ്ത ബിസിനെസ്സുകാർ , മറ്റു ചാരിറ്റി പ്രവർത്തകർ , സംഘടനകൾ ഇവരുടെയെല്ലാം പിന്തുണകൂടി ആർജ്ജിച്ചെടുത്താണ് കെഎംസിസി യു കെയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്।
ബ്രിട്ടനിലുള്ള വിദ്യാർത്ഥികളെയും അതുപോലെ നാട്ടിലേക്കു യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന മറ്റു ആളുകൾക്കും എത്രയും പെട്ടെന്ന് കേരളത്തിലേക്ക് തന്നെ യാത്ര സംവിധാനം ഉറപ്പാക്കുന്നതിനുവേണ്ടി പ്രധാനമന്ദ്രിയുടെ ഓഫീസ് , മറ്റു കേന്ദ്ര സർക്കാർ പ്രതിനിധികൾ , എം പി മാർ , കേരളത്തിൽ നിന്നുമുള്ള മുഖ്യമന്ദ്രി , പ്രതിപക്ഷ നേതാവ് , എം എൽ എ മാർ , ഇന്ത്യൻ ഹൈ കമ്മീഷൻ തുടങ്ങിയവരുമായി കെഎംസിസി നിരന്തരം ആശയ വിനിമയും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്

ബ്രിട്ടൻ കെഎംസിസി പ്രസിഡന്റ് അസൈനാർ കുന്നുമ്മൽ , സെക്രട്ടറി സഫീർ എൻ കെ, ട്രഷറർ കരീം മാസ്റ്റര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി അർഷാദ് വി എ , സുബൈർ ഈസ്റ്റ് ഹാം , സുബൈർ കോട്ടക്കൽ, സലാം കോട്ടക്കൽ , നുജൂം ഇരീലോട്ട്, അഹമ്മദ് അരീക്കോട് , അഷറഫ് വടകര , നൗഫൽ കണ്ണൂർ തുടങ്ങിയവരാണ് വിവിധ പ്രവതങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Next Post

മാഷ്‌ ഉദ്ദേശിച്ചത് കിതാബ്സ് ആണോ?

Thu May 7 , 2020

Breaking News

error: Content is protected !!