ലോക്ഡൌൺ പ്രതിസന്ധി; നിര്‍ധനസ്ത്രീകള്‍ ജീവിക്കാനായി ഭിക്ഷാടനത്തിലേക്ക് തിരിയുന്നു

ദില്ലി: ലോക്ഡൗണില്‍ പ്രതിസന്ധിയിലായ രാജ്യ തലസ്ഥാനത്തെ നിര്‍ധനസ്ത്രീകള്‍ ജീവിക്കാനായി ഭിക്ഷാടനത്തിലേക്ക് തിരിയുന്നു. കുട്ടികളുമായി ഭിക്ഷാടനത്തിനിറങ്ങളുന്ന സ്ത്രീകളുടെ എണ്ണം ദിനം പ്രതി കൂടുകയാണ്. സൗജന്യ റേഷന്‍ കിട്ടുന്നില്ലെന്ന പരാതിയാണ് പലരും ഉന്നയിക്കുന്നത്. ‌

ചെറുജോലികള്‍ ചെയ്താണ് കല്യാണ്‍ പുരിയിലെ സഞ്ജു എന്ന വിധവ മക്കളെ പോറ്റിയത്. നാല്പത്തിയഞ്ച് ദിവസത്തെ ലോക്ഡൗണ്‍ ശരിക്കും തളര്‍ത്തി. കൈയ്യിലുണ്ടായിരുന്നത് തീര്‍ന്നതോടെ നാലു മക്കളെയുമെടുത്ത് തെരുവിലിറങ്ങി.

സീമയുടെ ഭര്‍ത്താവ് സൈക്കിള്‍ റിക്ഷയോടിച്ചാണ് കുടുംബം പോറ്റിയത്. ലോക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ടു. നാലുമക്കളുമായി സീമ ഭിക്ഷാടനത്തിനിറങ്ങി.

മയൂര്‍ വിഹാര്‍ ഫേസ് 2 വിലെ വാണിജ്യ കേന്ദ്രത്തില്‍ മാത്രം ഇപ്പോള്‍ മുപ്പതിലേറെപ്പേര്‍ ഭിക്ഷയെടുത്ത് നിത്യവൃത്തി കഴിക്കുന്നു. ഗോള്‍മാര്‍ക്കറ്റുള്‍പ്പടെ ദില്ലിയിലെ പല കേന്ദ്രങ്ങളിലും ഈ കാഴ്ചയുണ്ട്. ലോക്ക്ഡൗണ്‍ നേരിടാനുള്ള ആദ്യ സാമ്ബത്തിക പാക്കേജ് പോലും എല്ലാവരിലും എത്തിയില്ലെന്നാണ് ഈ സ്ത്രീകളുടെ പ്രതികരണത്തില്‍ വ്യക്തമാകുന്നത്.

Next Post

കൊവിഡ്- 19: പരിശോധനാകിറ്റുകള്‍ക്ക് അനുമതി കിട്ടാന്‍ വൈകുന്നു

Sat May 9 , 2020
തിരുവനന്തപുരം: കൊവിഡ്- 19 നേരിടാന്‍ കേരളം കണ്ടെത്തിയ പരിശോധനാകിറ്റുകള്‍ക്ക് അനുമതി കിട്ടാന്‍ വൈകുന്നു. കിറ്റുകള്‍ക്ക് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അനുമതിയാണ് ലഭിക്കേണ്ടത്. തിരുവനന്തപുരത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളായ ശ്രീചിത്രയും രാജീവ്ഗാന്ധി ബയോ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടും വികസിപ്പിച്ചെടുത്ത നൂതന പരിശോധന കിറ്റുകള്‍ ആഴ്ച്ചകളോളമായി ഐസിഎംആറിന്റെ അനുമതിക്കായി കാത്തിരിക്കുന്നത്. നിലവില്‍ ഉപയോഗിക്കുന്ന പിസിആര്‍ സ്രവപരിശോധനയെക്കാള്‍ വേഗത്തിലും കൃത്യതയിലും ഫലം ലഭിക്കുന്ന ശ്രീചിത്രയുടെ ആര്‍ടി ലാംപ് കിറ്റാണ് ഇതില്‍ പ്രധാനം. സ്രവത്തിലൂടെ വൈറസിന്റെ […]

You May Like

Breaking News

error: Content is protected !!