ലോക്ക് ഡൌണ്‍ ലഘൂകരണം : ബ്രിട്ടീഷ് പ്രധാന മന്ത്രിയുടെ ‘വിടുവായന്‍ പ്രസ്താവന’യില്‍ ജനരോഷം പുകയുന്നു

ലണ്ടന്‍: ബുധനാഴ്ച മുതല്‍ ലോക്ക് ഡൌണ്‍ ലഘൂകരിക്കാനുള്ള പ്രധാന മന്ത്രി ബോറിസ് ജോന്‍സന്‍റെ നിര്‍ദേശങ്ങളില്‍ ജനരോഷമുയരുന്നു. കൃത്യതയില്ലാത്ത നിര്‍ദേശങ്ങള്‍ ആണ് ഞായറാഴ്ചത്തെ ലോക്ക് ഡൌണ്‍ അയവ് വരുത്താനുള്ള പ്രസ്താവനയില്‍ പ്രധാന മന്ത്രി നടത്തിയത്. “വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ സാധിക്കാത്തവര്‍ ഓഫീസുകളില്‍ ജോലിക്കെത്തണം. എന്നാല്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഉപയോഗിക്കുന്നത് ഒഴിവാക്കണം”, പാര്‍ക്കുകളിലും മറ്റു പൊതു സ്ഥലങ്ങളിലും ഇഷ്ടം പോലെ സമയം ചിലവഴിക്കാം, എന്നാല്‍ വൈറസ് ബാധയെ കുറിച്ച് ജാഗരൂകരായിരിക്കണം” തുടങ്ങിയ അവ്യക്തമായ നിര്‍ദേശങ്ങള്‍ ആണ് ഇന്നത്തെ പ്രസ്താവനയില്‍ ഉള്‍കൊള്ളുന്നത്.

അഞ്ചു തലങ്ങളിലുള്ള കൊറോണ അലര്‍ട്ട് സിസ്റ്റം ആണ് അദ്ദേഹം ഞായറാഴ്ച പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് സംബന്ധമായ നിര്‍ദേശങ്ങള്‍ കൃത്യതയുള്ളതല്ല. ഒന്നാം ഘട്ടം ബുധനാഴ്ച ആരംഭിക്കും. ഒന്നാം ഘട്ടത്തില്‍ ജോലിക്കാര്‍ക്ക് ഓഫീസുകളില്‍ ജോലിക്ക് പോകാന്‍ തുടങ്ങാം. കൂടാതെ റീറ്റയ്ല്‍ ഷോപ്പുകള്‍ തുറക്കാനും, പാര്‍ക്കുകളിളും ബീച്ചുകളിലും സണ്‍ബാത്ത് ചെയ്യാനും അനുവാദം നല്‍കുന്നു.

രണ്ടാം ഘട്ടം ജൂണ്‍ 1നു ചില സ്കൂള്‍ ക്ലാസുകള്‍ തുടങ്ങുന്നതോടെ ആരംഭിക്കും. എന്നാല്‍ സര്‍ക്കാരിനു തങ്ങളുടെ നടപടികളില്‍ തന്നെ വിശ്വാസമില്ലെന്നാണ് പ്രധാന മന്ത്രിയുടെ പ്രസ്താവനകളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. മരണ നിരക്ക് നൂറിനു താഴെയെത്തുന്നത് വരെ ലോക്ക് ഡൌണ്‍ നീക്കുന്നതിനെ 90 ശതമാനം ബ്രിട്ടീഷുകാരും അംഗീകരിക്കുന്നില്ലെന്ന് ഈയിടെ നടത്തിയ സര്‍വെയില്‍ വ്യക്തമായിരുന്നു.

Next Post

വാളയാറിൽ കു​ടു​ങ്ങി​യ​വ​ര്‍​ക്ക് ആ​ശ്വാ​സം; കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ട​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

Mon May 11 , 2020
വാളയാ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​ര്‍​ക്ക് കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ഇ​വ​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യി പാ​സ് അ​നു​വ​ദി​ക്ക​ണം. എ​ന്നാ​ൽ ഇ​ത് കീ​ഴ്‌​വ​ഴ​ക്ക​മാ​ക്കെ​രു​തെ​ന്നും കോ​ട​തി അ​റി​യി​ച്ചു. അ​തി​ര്‍​ത്തി​ക​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും സ​ര്‍​ക്കാ​രി​ന് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി._ വാ​ള​യാ​റി​ല്‍ കു​ടു​ങ്ങി​യ​വ​ര്‍​ക്ക് വേ​ണ്ടി മാ​ത്ര​മാ​ണ് ഈ ​ഉ​ത്ത​ര​വെ​ന്ന് കോ​ട​തി അ​റി​യി​ച്ചു. പാ​സ് ന​ല്‍​കു​മ്പോ​ള്‍ ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും മു​ന്‍​ഗ​ണ​ന ന​ല്‍​ക​ണം. സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണം ജ​ന​ത്തി​ന് എ​തി​രാ​ണെ​ന്ന് പ​റ​യാ​നാ​കി​ല്ല. ലോ​ക്ക് ഡൗ​ണ്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കാ​ന്‍ കോ​ട​തി​ക്കാ​കി​ല്ല. ജ​ന​ങ്ങ​ള്‍ […]

Breaking News

error: Content is protected !!