ഖത്തറിലെ വ്യവസായ മേഖലയില്‍ ഫീല്‍ഡ് ആശുപത്രി ആരംഭിച്ചു

ദോഹ : കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഖത്തറിലെ വ്യവസായ മേഖലയില്‍ 200 കിടക്കകളുള്ള ഫീല്‍ഡ് ആശുപത്രി ആരംഭിച്ചു. ഈ ഫീല്‍ഡ് ആശുപത്രി വൈറസ് ബാധിതരായ രോഗികളുടെ ചികില്‍സയ്ക്ക് പുറമെ മറ്റ് അത്യാവശ്യ ഘട്ട ചികിത്സകള്‍ നല്‍കാനും സജ്ജമാണെന്ന് അടിയന്തിര പരിചരണ വിഭാഗം മേധാവി ഡോ. ഖാലിദ് അബ്ദുല്‍നൂര്‍ സൈഫെല്‍ഡീന്‍ പറഞ്ഞു.

ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ ഇവിടെ ചികിത്സയ്ക്ക് എത്തുകയാണെങ്കില്‍ അവര്‍ക്കാവശ്യമായ പ്രാഥമിക പരിശോധനകള്‍ നല്‍കാനും ഈ ഫീല്‍ഡ് ആശുപത്രികള്‍ക്ക് സാധിക്കും. 200 ഓളം ഡോക്ടര്‍മാരും നഴ്‌സുമാരും ആണ് 24 മണിക്കൂറും ഇവിടെ പ്രവര്‍ത്തനസജ്ജരായിരിക്കുന്നത്. രോഗികളെ എത്തിക്കുന്നതിനായി ആംബുലന്‍സ് സേവനങ്ങളും ഇതിനോടകം ഒരുക്കിയിട്ടുണ്ട്.

Next Post

ബഹ്‌റൈനില്‍ നിന്ന് മടങ്ങുന്ന മലയാളികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുമെന്ന് രവി പിള്ള

Wed May 13 , 2020
ബഹ്‌റൈനില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്ന നൂറ് മലയാളികള്‍ക്ക് പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ രവി പിള്ള സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുമെന്ന് നോര്‍ക്ക റൂട്ട്സ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ബഹ്റൈനില്‍ നിന്നും നാട്ടിലേക്കുള്ള യാത്രാനുമതി ലഭിക്കുകയും സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ മൂലം വിമാന ടിക്കറ്റെടുക്കാന്‍ കഴിയാതെ വരികയും ചെയ്യുന്ന നൂറ് മലയാളികള്‍ക്കാണ് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുന്നത്. അര്‍ഹരായ പലര്‍ക്കും ടിക്കറ്റിന് പണം സ്വരൂപിക്കാനാകാത്തത് കൊണ്ട് നാട്ടിലേക്ക് മടങ്ങാന്‍ […]

Breaking News