യു.കെയില്‍ കൊവിഡ് ബാധിച്ച്‌ മലയാളി ഡോക്ടര്‍ മരിച്ചു

ലണ്ടന്‍: കൊവിഡ് ബാധിച്ച്‌ യു.കെയില്‍ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശിനിയും ബിഷപ്പ് ഓക്ക്‌ലാന്‍ഡിലെ സ്‌റ്റേഷന്‍ ബി മെഡിക്കല്‍ സെന്ററിലെ ജനറല്‍ പ്രാക്ടീഷണറുമായിരുന്ന ഡോ. പൂര്‍ണിമ നായരാ(56)ണ് മരിച്ചത്. മിഡില്‍സ്‌പ്രോയിലെ നോര്‍ത്ത് ഈസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇവര്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കി.

സന്ദര്‍ലാന്റ് റോയല്‍ ഹോസ്പിറ്റല്‍ സീനിയര്‍ സര്‍ജന്‍ ഡോ. ബാലാപുരിയാണ് ഭര്‍ത്താവ്. ഏകമകന്‍ വരുണ്‍. പത്തനംതിട്ടയില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഡല്‍ഹിയിലെത്തി അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തതാണ്. ഇതോടെ ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച്‌ മരിച്ച മലയാളികളുടെ എണ്ണം 13 ആയി.

Next Post

പിടിവിടുന്നു‌ ചെന്നൈ ; സമൂഹ വ്യാപനത്തിലേക്ക്‌ ? രോഗം തീവ്രമായവർക്ക്‌ മാത്രം ചികിത്സ

Thu May 14 , 2020
ചെന്നൈ: രോഗവ്യാപനം രൂക്ഷമാകുന്നതിന്റെ സൂചനയായി നാലു‌ ദിവസങ്ങളിൽ രണ്ടായിരത്തിലധികം പേർക്കാണ്‌ തമിഴ്‌നാട്ടിൽ രോഗം സ്ഥിരീകരിച്ചത്‌. ഇതിൽ ഭൂരിപക്ഷവും ചെന്നൈ നഗരത്തിലാണ്‌. ചേരികളിലേക്കും രോഗം പടരുന്നത്‌ ആശങ്ക സൃഷ്ടിക്കുന്നു‌.കണ്ണകിനഗർ ചേരിയിൽ 23 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. ഇവിടെ സമൂഹവ്യാപനം നടന്നുവെന്ന ഭയത്തിലാണ്‌ അധികൃതർ. ചെറിയ പ്രദേശത്ത്‌‌ 30,000 വീടാണുള്ളത്‌. 150–-200 ചതുരശ്ര അടിമാത്രമാണ് വീടുകളുടെ‌ വലുപ്പം. സാമൂഹ്യ അകലം അടക്കമുള്ളവ ഇവിടെ നടപ്പാകില്ല. പുളിയംതോപ്പ്‌ മേഖലയിൽനിന്ന്‌ സൗകാർപേട്ടിലേക്കും രോഗം പടർന്നു‌. കൂടുതൽപേർക്ക്‌ […]

Breaking News

error: Content is protected !!