ബ്രിട്ടനില്‍ കൊറോണ ബാധ വര്‍ധിക്കുന്നു; ഇംഗ്ലണ്ടില്‍ 400ല്‍ ഒരാള്‍ക്ക്‌ കൊറോണ ബാധ !!

ലണ്ടന്‍: ഇംഗ്ലണ്ടില്‍ 400ല്‍ ഒരാള്‍ക്ക്‌ കൊറോണ ബാധയുണ്ടെന്ന് ഈയിടെ നടത്തിയ ടെസ്റ്റുകള്‍ തെളിയിക്കുന്നു. വ്യാഴാഴ്ചത്തെ കണക്ക് പ്രകാരം ഇംഗ്ലണ്ടില്‍ 148,000 പേര്‍ക്ക് കൊറോണ ബാധയുണ്ട്.പുതിയ കണക്കുകളില്‍ ഇപ്പോള്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെ ഉള്‍പെടുത്തിയിട്ടില്ല. 5000 വീടുകളില്‍ നടത്തിയ ടെസ്റ്റില്‍ ആണ് ഈ ഫലം വെളിവായത്.

യുകെയില്‍ ഇത് വരെ കൊറോണ ബാധ മൂലം മരിച്ച രോഗികളില്‍ 26% പേര്‍ക്കും ഡയബറ്റിസ് ഉണ്ടായിരുന്നു. അത് പോലെ മരണപ്പെട്ട നാലിലൊന്ന് പേര്‍ക്കും ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ മുന്‍പേ ഉണ്ടായിരുന്നു. ബുധനാഴ്ച 428 പേര്‍ കൂടി കൊറോണ ബാധ മൂലം മരിച്ചു, അതോടെ മൊത്തം മരണ നിരക്ക് 33,614 ആയി. ബുധനാഴ്ച 126,000 ടെസ്റ്റുകള്‍ കൂടി സര്‍ക്കാര്‍ നടത്തി.

Next Post

ബ്രിട്ടനില്‍ മൊത്തം മരണ സംഖ്യ 33,614; ദിനേനയുള്ള മരണ നിരക്ക് ഇപ്പോഴും ഉയര്‍ന്നു തന്നെ !

Fri May 15 , 2020
ലണ്ടന്‍: ബ്രിട്ടനില്‍ കൊറോണ ബാധ മൂലമുള്ള മൊത്തം മരണസംഖ്യ ഇപ്പോഴും ഉയര്‍ന്ന് തന്നെ നില്‍ക്കുന്നു. വ്യാഴാഴ്ച്ച 428 പേര്‍ കൂടി മരിച്ചു മൊത്തം മരണസംഖ്യ 33,614 ആയി. 233,151 പേരാണ് ഇപ്പോള്‍ യു.കെ യില്‍ കൊറോണ ബാധിതരായുള്ളത്. എന്നാല്‍ സ്കോട്ട്ലാണ്ടിലെ മരണസംഖ്യയില്‍ ഏതാനും ദിവസങ്ങളായി കാര്യമായ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഇന്നലെ സ്കോട്ട്ലാണ്ടിലെ മൊത്തം മരണ സംഖ്യ 2000 കടന്നു. യു.കെ യിലെ മൊത്തം ജനസംഖ്യയുടെ 9 ശതമാനം സ്കോട്ട്ലാന്‍ഡില്‍ ആണെങ്കിലും […]

You May Like

Breaking News

error: Content is protected !!