കോവിഡ്​: ഫാ. യൂസഫ് സാമി യൂസഫ് യു.എ.ഇയില്‍ അന്തരിച്ചു

ദുബൈ: കോവിഡ്​ ബാധിച്ച്‌​ ചികിത്സിയിലായിരുന്ന വൈദീകനും അറബിക് സമൂഹത്തി​​െന്‍റ മതകാര്യ ഡയറക്ടറുമായ ഫാ. യൂസഫ് സാമി യൂസഫ് (63) യു.എ.ഇയില്‍ അന്തരിച്ചു. നാലാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കത്തോലിക്ക ദേവാലയമായ ഷാര്‍ജ സ​െന്‍റ്​ മൈക്കിള്‍സ് പള്ളിയിലെ വൈദികനായിരുന്നു.

പള്ളിക്ക് കീഴിലെ മലയാളി സമൂഹം ഉള്‍പ്പടെയുള്ള വിവിധ വിഭാഗങ്ങളുമായും സംഘടനകളുമായും മികച്ച ബന്ധം നിലനിര്‍ത്തിയിരുന്നു. ലബനന്‍ സ്വദേശിയായ ഫാ. യൂസഫ് കപ്പൂച്ചിന്‍ സന്യാസ സമൂഹത്തിലെ അംഗമാണ്. സംസ്‌കാര ചടങ്ങുകള്‍ പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിര്യാണത്തില്‍ വികാരിയേറ്റ് ഓഫ് സതേണ്‍ അറേബ്യ ബിഷപ്പ് പോള്‍ ഹിന്‍റര്‍ അനുശോചിച്ചു.

Next Post

യുഎഇ കറന്‍സിയെ അപമാനിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്; യുവാവിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു

Tue May 19 , 2020
ദുബായ്: യുഎഇ കറന്‍സിയെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ ചിത്രീകരിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവാവിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. തുമ്മിയതിന് ശേഷം വൃത്തിയാക്കാന്‍ കറന്‍സി നോട്ടുകള്‍ ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് ഇയാള്‍ പോസ്റ്റ് ചെയ്ത വീഡിയോയിലുണ്ടായിരുന്നത്. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു. യുഎഇ നിയമമനുസരിച്ച്‌ രാജ്യത്തേയും അതിന്റെ ചിഹ്നങ്ങളെയും അപമാനിക്കുന്നത് 10 ലക്ഷം ദിര്‍ഹം വരെ പിഴയും ജയില്‍ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. […]

Breaking News