സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം; 73വ​യ​സു​കാ​രി മ​രി​ച്ചു

തൃ​ശൂ​ര്‍: മും​ബൈ​യി​ല്‍​നി​ന്ന് ചാ​വ​ക്കാ​ട്ടെ​ത്തി​യ വ​യോ​ധി​ക കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. ക​ട​പ്പു​റം അ​ഞ്ച​ങ്ങാ​ടി കെ​ട്ടി​ങ്ങ​ല്‍ പോ​ക്കാ​ക്കി​ല്ല​ത്ത് മു​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ ക​ദീ​ജ​ക്കു​ട്ടി(73) യാ​ണ് മ​രി​ച്ച​ത്. ഇ​വ​ര്‍ ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍‌ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​വ​ര്‍ മ​രി​ച്ച​ത്. എ​ന്നാ​ല്‍ ഇ​ന്നാ​ണ് ഇ​വ​രു​ടെ സ്ര​വ പ​രി​ശോ​ധ​നാ ഫ​ലം എ​ത്തി​യ​ത്. ഇ​തോ​ടെ കോ​വി​ഡ് മൂ​ല​മാ​ണ് മ​ര​ണ​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

മും​ബൈ​യി​ല്‍​നി​ന്ന് കാ​റി​ല്‍ മ​ക​നും ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ളാ​യ മ​റ്റു മൂ​ന്നു​പേ​രോ​ടു​മൊ​പ്പം തിങ്കളാഴ്ചയാ​ണ് ക​ദീ​ജ നാ​ട്ടി​ലെ​ത്തി​യ​ത്.

പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ​ത്തി​യ ഇ​വ​ര്‍​ക്കു ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ര്‍​ന്ന് ആം​ബു​ല​ന്‍​സി​ല്‍ ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. സ്ഥി​തി ഗു​രു​ത​ര​മാ​യ​തി​നെ​തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​തി​നി​ടെ മ​ര​ണം സം​ഭ​വി​ച്ചു.

മും​ബൈ​യി​ല്‍ നി​ന്നു വ​ന്ന​യാ​ളാ​യ​തി​നാ​ല്‍ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് ഫ​ലം പോ​സി​റ്റീ​വാ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്. ക​ദീ​ജ​ക്കു​ട്ടി​ക്കു നേ​ര ത്തേ​ത​ന്നെ പ്ര​മേ​ഹ​വും ര​ക്ത​സ​മ്മ​ര്‍​ദ​വും ശ്വാ​സ​ത​ട​സ​വും ഉ​ണ്ടാ​യി​രു​ന്നു. ക​ദീ​ജ​യ്ക്കൊ​പ്പം കാ​റി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​നും മ​റ്റ് മൂ​ന്നു​പേ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ക​ദീ​ജ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ആം​ബു​ല​ന്‍​സി​ന്‍റെ ഡ്രൈ​വ​റും ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ചു.

ഇ​തോ​ടെ കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം സം​സ്ഥാ​ന​ത്തി​ന്‍റെ ക​ണ​ക്കു പ്ര​കാ​രം നാ​ലാ​യി. കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ക​ണ​ക്കി​ല്‍ മ​ര​ണം അ​ഞ്ചാ​ണ്. കേ​ര​ള​ത്തി​ല്‍ ചി​കി​ത്സ​യ്ക്കെ​ത്തി​യ​ശേ​ഷം മ​രി​ച്ച മാ​ഹി സ്വ​ദേ​ശി​യെ​ക്കൂ​ടി കൂ​ട്ടി​യ​തി​നാ​ലാ​ണി​ത്.

Next Post

രാജ്യത്ത്‌ ആഭ്യന്തര വിമാന സര്‍വീസ്‌ ടിക്കറ്റ്‌ ബുക്കിങ് ആരംഭിച്ചു

Sat May 23 , 2020
തിരുവനന്തപുരംരാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസിന് 25 മുതല്‍ അനുമതി നല്‍കിയതോടെ സംസ്ഥാനത്തും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. സ്വകാര്യ വ്യോമയാന കമ്ബനികളായ ഇന്‍ഡിഗോയും സ്പൈസ് ജെറ്റും ജൂണ്‍ ഒന്നുമുതലുള്ള സര്‍വീസുകള്‍ക്കാണ് ബുക്കിങ് സ്വീകരിച്ചുതുടങ്ങിയത്. ഡല്‍ഹി, മുംബൈ, ബംഗളൂരു, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍. ക്വാറന്റൈന് നിര്‍ബന്ധമില്ലആഭ്യന്തര വിമാനയാത്രക്കാര്ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്രസര്ക്കാര്. രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം 25 മുതല് ആഭ്യന്തര സര്‍വീസ് ആരംഭിക്കാനിരിക്കെയാണ് വ്യോമയാന മന്ത്രാലയത്തിന്റെ മാര്‍ഗ നിര്ദേശം. ക്വാറന്റൈന്‍ സംബന്ധിച്ച്‌ അന്തിമതീരുമാനം […]

Breaking News