കേ​ര​ള തീ​ര​ങ്ങ​ളി​ല്‍ മീ​ന്‍​പി​ടി​ത്ത​ത്തി​ന് വി​ല​ക്ക്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ മീ​ന്‍ പി​ടി​ക്കാ​ന്‍ പോ​കു​ന്ന​തി​നു വി​ല​ക്ക്. തെ​ക്കു​കി​ഴ​ക്ക് അ​റ​ബി​ക്ക​ട​ലി​ലും, കേ​ര​ള തീ​ര​ങ്ങ​ളി​ലും, ല​ക്ഷ്വ​ദ്വീ​പ് പ്ര​ദേ​ശ​ത്തും മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യെ​ന്ന മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു മു​ന്‍​ക​രു​ത​ല്‍.

ഗ​ള്‍​ഫ് ഓ​ഫ് മാ​ന്നാ​ര്‍, ക​ന്യാ​കു​മാ​രി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ലും തെ​ക്കു​പ​ടി​ഞ്ഞാ​റ് അ​റ​ബി​ക്ക​ട​ലി​ല്‍ മ​ണി​ക്കൂ​റി​ല്‍ 45 മു​ത​ല്‍ 55 കി ​മി വ​രെ വേ​ഗ​ത​യി​ലും തെ​ക്കു പ​ടി​ഞ്ഞാ​റ് ദി​ശ​യി​ല്‍​നി​ന്നു ശ​ക്ത​മാ​യ കാ​റ്റി​നു സാ​ധ്യ​ത​യു​ണ്ട്. ഇ​വി​ടെ​യും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു വി​ല​ക്കു​ണ്ട്.

വ​ട​ക്ക​ന്‍ ത​മി​ഴ്നാ​ട് തീ​ര​ത്തോ​ടു ചേ​ര്‍​ന്നു കോ​ടി​യ​ക്ക​ര മു​ത​ല്‍ പു​ലി​ക​റ്റ് വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 2 3.5 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലും കൊ​ള​ച്ച​ല്‍ മു​ത​ല്‍ ധ​നു​ഷ്കോ​ടി വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 1.5 3.5 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലും ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്ക് സാ​ധ്യ​ത​യെ​ന്നും മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

വേ​ന​ല്‍​മ​ഴ​യോ​ട​നു​ബ​ന്ധി​ച്ച്‌ കേ​ര​ള​ത്തി​ല്‍ അ​ടു​ത്ത അ​ഞ്ചു ദി​വ​സ​വും ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ തു​ട​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പു​ണ്ട്. മു​ന്‍​ക​രു​ത​ലെ​ന്ന രീ​തി​യി​ല്‍ അ​ഞ്ചു ജി​ല്ല​ക​ളി​ല്‍ മ​ഞ്ഞ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. വ്യാ​ഴാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലും ഞാ​യ​റാ​ഴ്ച മ​ല​പ്പു​റം ജി​ല്ല​യി​ലു​മാ​ണ് അ​ല​ര്‍​ട്ട്.

Next Post

പടുതാക്കുളം നിര്‍മ്മിക്കുന്നതിനായി മണ്ണ് മാറ്റുമ്ബോള്‍ ലഭിച്ചത് ശിലായുഗ കാലത്തെ നന്നങ്ങാടികളും മുത്തുകളും

Sat May 23 , 2020
ഇടുക്കി: വണ്ടന്‍മേട് മയിലാടുംപാറയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ പടുതാക്കുളം നിര്‍മ്മിക്കുന്നതിനായി മണ്ണ് മാറ്റുമ്ബോള്‍ ലഭിച്ചത് ശിലായുഗ കാലത്തെ നന്നങ്ങാടികളും മുത്തുകളും. മൈലാടുംപാറ ബിനോയിയുടെ വീടിനോട് ചേര്‍ന്ന് മണ്ണ് മാറ്റുമ്ബോഴാണ് നന്നങ്ങാടികള്‍ കണ്ടെത്തിയത്. കോടികള്‍ മൂല്യമുള്ള മുത്തുകള്‍ സര്‍ക്കാര്‍ സംരക്ഷണയിലേക്ക് മാറ്റിയിട്ടുണ്ട്. നന്നങ്ങാടികളുടെ പ്രത്യേക അറയില്‍ സൂക്ഷിച്ച അലങ്കാര പണികള്‍ ചെയ്ത മുത്തുകളും അസ്ഥിക്കഷ്ണങ്ങള്‍, ധാന്യാവശിഷ്ടങ്ങള്‍, കല്‍കത്തികള്‍, കറുപ്പ്, ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള മണ്‍ പാത്രങ്ങള്‍ എന്നിവയും കണ്ടെത്തി. ബിസി 500നും […]

Breaking News