പടുതാക്കുളം നിര്‍മ്മിക്കുന്നതിനായി മണ്ണ് മാറ്റുമ്ബോള്‍ ലഭിച്ചത് ശിലായുഗ കാലത്തെ നന്നങ്ങാടികളും മുത്തുകളും

ഇടുക്കി: വണ്ടന്‍മേട് മയിലാടുംപാറയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ പടുതാക്കുളം നിര്‍മ്മിക്കുന്നതിനായി മണ്ണ് മാറ്റുമ്ബോള്‍ ലഭിച്ചത് ശിലായുഗ കാലത്തെ നന്നങ്ങാടികളും മുത്തുകളും. മൈലാടുംപാറ ബിനോയിയുടെ വീടിനോട് ചേര്‍ന്ന് മണ്ണ് മാറ്റുമ്ബോഴാണ് നന്നങ്ങാടികള്‍ കണ്ടെത്തിയത്. കോടികള്‍ മൂല്യമുള്ള മുത്തുകള്‍ സര്‍ക്കാര്‍ സംരക്ഷണയിലേക്ക് മാറ്റിയിട്ടുണ്ട്.

നന്നങ്ങാടികളുടെ പ്രത്യേക അറയില്‍ സൂക്ഷിച്ച അലങ്കാര പണികള്‍ ചെയ്ത മുത്തുകളും അസ്ഥിക്കഷ്ണങ്ങള്‍, ധാന്യാവശിഷ്ടങ്ങള്‍, കല്‍കത്തികള്‍, കറുപ്പ്, ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള മണ്‍ പാത്രങ്ങള്‍ എന്നിവയും കണ്ടെത്തി. ബിസി 500നും 1500നും ഇടയിലുള്ള നിര്‍മ്മിതികളാണന്നാണ് പ്രാഥമിക നിഗമനം.

Next Post

ഉംപുണ്‍ ചുഴലിക്കാറ്റില്‍ പശ്ചിമബംഗാളില്‍ 72 മരിച്ചു; കേന്ദ്രസഹായം സഹായം ആവശ്യപ്പെട്ടുകൊണ്ട് മമത ബാനര്‍ജി

Sat May 23 , 2020
കൊല്‍ക്കത്ത: ഉംപുണ്‍ ചുഴലിക്കാറ്റില്‍ പശ്ചിമബംഗാളില്‍ 72 പേര്‍ മരിച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി. കൂടുതല്‍ കേന്ദ്രസഹായം വേണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാള്‍ സന്ദര്‍ശിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബംഗാളില്‍ കനത്ത നാശനഷ്ടമാണ് ഉംപുന്‍ ചുഴലിക്കാറ്റ് വിതച്ചത്. 185 കിമി വേഗതയില്‍ വീശിയടിച്ച കാറ്റില്‍ കൊല്‍ക്കത്തയില്‍ 15 പേരും 24 പര്‍ഗാനാസില്‍ 18 പേരുമാണ് മരിച്ചത്. ഹൗറയിലും നിരവധി ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പതിനായിരത്തിലേറെ വീടുകള്‍ തകര്‍ന്നതായും മരങ്ങള്‍ കൂട്ടത്തോടെ കടപുഴകി വീണതോട […]

Breaking News