ജോര്‍ദാനില്‍ കുടുങ്ങിയ നടന്‍ പൃഥ്വിരാജടക്കമുള്ള 55 അംഗസംഘം തിരിച്ചെത്തി

കൊച്ചി: കൊവിഡ് ലോക്ക് ഡൗണിനിടെ ജോര്‍ദാനിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ കുടുങ്ങിപ്പോയ നടന്‍ പൃഥ്വിരാജും സംഘവും തിരിച്ചെത്തി. 58 അംഗ സംഘമാണ് ജോര്‍ദാനില്‍ രണ്ട് മാസത്തിലേറെയായി കുടുങ്ങിയത്.

കൊച്ചിയിലാണ് ഇവര്‍ വിമാനമിറങ്ങിയത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ദില്ലി വഴിയാണ് പൃഥ്വിരാജും സംഘവും കൊച്ചിയിലെത്തിയത്. ആടു ജീവിതം സിനിമയുടെ ഷൂട്ടിംഗിനായാണ് ഇവര്‍ ജോര്‍ദാനിലേക്ക് പോയത്.

സംഘം ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന ക്വാറന്റീന്‍ പാലിക്കും. പണം നല്‍കിയുള്ള ക്വാറന്റീന്‍ സൗകര്യത്തില്‍ ഫോര്‍ട്ട് കൊച്ചിയിലാണ് ഇവര്‍ കഴിയുക. സംവിധായകന്‍ ബ്ലസി തിരുവല്ലയിലെ വീട്ടിലാകും ക്വാറന്റീനില്‍ കഴിയുകയെന്നാണ് വിവരം.

Next Post

പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം പല തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ടതാണെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്

Sat May 23 , 2020
കറാച്ചി: ലാഹോറില്‍ നിന്ന് കറാച്ചിയില്‍ ഇറങ്ങേണ്ടതിന് ഒരു നിമിഷം മുമ്ബ് ജനവാസമേഖലയില്‍ ഇടിച്ചിറങ്ങി തകര്‍ന്ന പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം പല തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ടതാണെന്ന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്. പല തവണ ഇറങ്ങാന്‍ റണ്‍വേകള്‍ ഒഴിവുണ്ടെന്ന് കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് പറഞ്ഞെങ്കിലും എഞ്ചിനുകള്‍ കേടാണെന്നും, ഇറങ്ങാനാകുന്നില്ലെന്നുമുള്ള സന്ദേശമാണ് ലഭിച്ചത്. ഏറ്റവുമൊടുവില്‍ ‘മെയ് ഡേ മെയ് ഡേ’, എന്ന അപകടസൂചന […]

You May Like

Breaking News