ബ്രേക്കിംഗ് : ബ്രിട്ടനില്‍ വീണ്ടും ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കാന്‍ സാധ്യത; അഞ്ചിലൊന്ന് ബ്രിട്ടീഷുകാരും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് !

ലണ്ടന്‍: ബ്രിട്ടനില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കാന്‍ സാധ്യതയെന്നു റിപ്പോര്‍ട്ട്. അഞ്ചിലൊന്ന് ബ്രിട്ടീഷുകാരും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.

ജോലിയില്ലാത്ത സമയങ്ങളില്‍ സ്വന്തം വീട്ടില്‍ ഇരുന്ന് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് വ്യസ്ഥകള്‍ പാലിക്കുന്നതിന് പകരം അഞ്ചിലൊന്ന് ബ്രിട്ടീഷുകാരും പാര്‍ക്കുകളിലും ബീച്ചുകളിലും മറ്റു പൊതു സ്ഥലങ്ങളിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊപ്പം കറങ്ങി നടക്കുകയാണെന്ന് ഗൂഗിള്‍ പുറത്ത് വിട്ട ഡാറ്റകള്‍ തെളിയിക്കുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലെ മൊബൈല്‍ സിഗ്നല്‍ ഡാറ്റ അവലോകനം ചെയ്താണ് ഗൂഗിള്‍ ഡാറ്റ പുറത്ത് വിട്ടത്.

ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റസ്റ്റിക്സിന്റെ കണക്ക് പ്രകാരം ലോക്ക് ഡൌണ്‍ ലഘൂകരിച്ചതിനു ശേഷം 20 ശതമാനം ബ്രിട്ടീഷുകാരും വീടിന് പുറത്തു പോയി തങ്ങളുടെ മറ്റു കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്ന ചൂടുള്ള കാലാവസ്ഥ ജനങ്ങളെ പുറത്തു പോകാന്‍ പ്രേരിപ്പിക്കുന്നതാണ്. ഇതിനെതിരെ കര്‍ശന മുന്നറിയിപ്പുമായി ശനിയാഴ്ച പോലിസ് മേധാവികള്‍ രംഗത്ത്‌ വന്നു.

ഇത് പോലെ ജനങ്ങള്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് വ്യവസ്ഥകള്‍ അവഗണിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ വീണ്ടും പൂര്‍ണമായി ലോക്ക് ഡൌണ്‍ നടപ്പാക്കുമെന്ന് ‘സണ്‍’ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച കൊറോണ ബാധ മൂലം 351 മരണം കൂടി ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം മരണ സംഖ്യ 36,393 ആയി.

Next Post

ഈദിനു ഇതു ഉണ്ടാക്കണം, പൊളിക്കും !! || Butter Scotch Pudding ||

Sat May 23 , 2020

You May Like

Breaking News

error: Content is protected !!