മതം മാറിയതിന് മ​നോ​രോ​ഗാ​ശു​പ​ത്രി​യി​ല്‍ ത​ട​വ​റ​യി​ലാ​ക്കി പ്ര​വാ​സി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം: ഭാര്യക്കെതിരെ കേസ്​

ആ​ലു​വ: മ​നോ​രോ​ഗാ​ശു​പ​ത്രി​യി​ല്‍ ത​ട​വ​റ​യി​ലാ​ക്കി പ്ര​വാ​സി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ആ​ലു​വ കു​ട്ട​മ​ശ്ശേ​രി സ്വ​ദേ​ശി സു​ശീ​ല​ന്‍ (48) എ​ന്ന സു​ലൈ​മാ​നെ പീ​ഡി​പ്പി​ച്ച​തി​നെ​തി​രെ ആ​ലു​വ ഈ​സ്​​റ്റ്​ പൊ​ലീ​സാ​ണ് കോ​ട​തി ഉ​ത്ത​ര​വു​പ്ര​കാ​രം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഇ​യാ​ളു​ടെ ഭാ​ര്യ റെ​യ്ന​യെ പ്ര​തി​ചേ​ര്‍​ത്താ​ണ് കേ​െ​സ​ടു​ത്ത​ത്. മ​തം മാ​റി​യ​തി​​െന്‍റ പേ​രി​ലും ത​​െന്‍റ പ​ണം ഭാ​ര്യ ത​ട്ടി​യെ​ടു​ത്ത​ത് ചോ​ദ്യം ചെ​യ്ത​തി​​െന്‍റ പേ​രി​ലു​മാ​ണ്​ മ​നോ​രോ​ഗി​യെ​ന്ന് വ​രു​ത്തി പീ​ഡി​പ്പി​ച്ച​ത്. തി​രി​കെ മ​തം മാ​റ്റാ​നും പ​ദ്ധ​തി ഇ​ട്ടി​രു​ന്നു.

Next Post

പെരുന്നാള്‍ പ്രമാണിച്ച്‌​ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം രാത്രി കട തുറന്ന ഉടമക്കെതിരെ പൊലീസ് കേസെടുത്തതായി പരാതി

Sun May 24 , 2020
പേരാമ്ബ്ര (കോഴിക്കോട്​): പെരുന്നാള്‍ പ്രമാണിച്ച്‌​ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം രാത്രി കട തുറന്ന ഉടമക്കെതിരെ പൊലീസ് കേസെടുത്തതായി പരാതി. മുതുവണ്ണാച്ച ജി.ജി.സി സൂപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍ നാഗത്ത് റിയാസിനെതിരെയാണ് കേരള പകര്‍ച്ചവ്യാധി നിരോധന നിയമ പ്രകാരം കേസെടുത്തത്. വെള്ളിയാഴ്‌ച്ച രാത്രി 8. 30നാണ് പേരാമ്ബ്ര പൊലീസ് കടയില്‍ വന്ന് അടക്കാനാവശ്യപ്പെടുകയും കേസെടുക്കുകയും ചെയ്​തത്. എന്നാല്‍, പെരുന്നാള്‍ പ്രമാണിച്ച്‌ വെള്ളി, ശനി ദിവസങ്ങളില്‍ അവശ്യസാധന കടകള്‍ തുറക്കുന്ന സമയം രാത്രി ഒമ്ബത്​ വരെ […]

Breaking News