പെരുന്നാള്‍ പ്രമാണിച്ച്‌​ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം രാത്രി കട തുറന്ന ഉടമക്കെതിരെ പൊലീസ് കേസെടുത്തതായി പരാതി

പേരാമ്ബ്ര (കോഴിക്കോട്​): പെരുന്നാള്‍ പ്രമാണിച്ച്‌​ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം രാത്രി കട തുറന്ന ഉടമക്കെതിരെ പൊലീസ് കേസെടുത്തതായി പരാതി. മുതുവണ്ണാച്ച ജി.ജി.സി സൂപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍ നാഗത്ത് റിയാസിനെതിരെയാണ് കേരള പകര്‍ച്ചവ്യാധി നിരോധന നിയമ പ്രകാരം കേസെടുത്തത്.

വെള്ളിയാഴ്‌ച്ച രാത്രി 8. 30നാണ് പേരാമ്ബ്ര പൊലീസ് കടയില്‍ വന്ന് അടക്കാനാവശ്യപ്പെടുകയും കേസെടുക്കുകയും ചെയ്​തത്. എന്നാല്‍, പെരുന്നാള്‍ പ്രമാണിച്ച്‌ വെള്ളി, ശനി ദിവസങ്ങളില്‍ അവശ്യസാധന കടകള്‍ തുറക്കുന്ന സമയം രാത്രി ഒമ്ബത്​ വരെ നീട്ടിയതായി സര്‍ക്കാര്‍ അറിയിപ്പുണ്ടായിരുന്നു. ഇത് പൊലീസിന്‍െറ ശ്രദ്ധയില്‍ അപ്പോള്‍ തന്നെ പെടുത്തിയെങ്കിലും തങ്ങള്‍ക്ക് അങ്ങനെയൊരുത്തരവ് ലഭിച്ചിട്ടില്ലെന്നാണ് പറഞ്ഞതത്രെ.

ശനിയാഴ്​ച രാവിലെ പേരാമ്ബ്ര സ്​റ്റേഷനില്‍ പോയി കാര്യം ധരിപ്പിച്ചപ്പോള്‍ എഫ്.ഐ.ആര്‍ ഇട്ടതുകൊണ്ട് കേസൊഴിവാക്കാന്‍ കഴിയില്ലെന്ന നിലപാടാണ് എടുത്തതെന്നും മാനേജര്‍ പറഞ്ഞു.

Next Post

പശുവിന്‍റെ സംസ്കാരത്തിന് കൂട്ടംകൂടി; യുപിയില്‍ 150 പേര്‍ക്കെതിര കേസ്

Sun May 24 , 2020
ല​ക്​നൗ: ലോ​ക്ക്ഡൗ​ണ് നി​ര്​ദേ​ശ​ങ്ങ​ള് കാ​റ്റി​ല്​പ്പ​റ​ത്തി പ​ശു​വി​നെ സം​സ്​ക്ക​രി​ക്കാ​നാ​യി നൂ​റിലധികം ആളുകള്‍ കൂ​ട്ടം​കൂ​ടി. ഉ​ത്ത​ര്​പ്ര​ദേ​ശി​ലെ അ​ലി​ഗ​ഡി​ലാ​ണ് സം​ഭ​വം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് 150 പേ​ര്​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​തി​ല് 100 പേ​രും സ്ത്രീ​ക​ളാ​ണ്. ദി​നേ​ശ് ച​ന്ദ്ര ശ​ര്​മ എ​ന്ന വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ശു​വി​ന് കു​റ​ച്ചു കാ​ല​മാ​യി അ​സു​ഖ​മു​ണ്ടാ​യി​രു​ന്നു. പ​ശു ച​ത്തു​പോ​യെ​ന്ന​റി​ഞ്ഞ പ്ര​ദേ​ശ​വാ​സി​ക​ള് കൂ​ട്ട​മാ​യി ഇ​വി​ടെ​യെ​ത്തു​ക​യും ആ​ഘോ​ഷ​മൊ​രു​ക്കി സംസ്ക്കാരം നടത്തുകയുമായിരുന്നു. പ​ശു​വി​നെ സം​സ്​ക്ക​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​റ്റാ​യി യാ​തൊ​ന്നും ഞ​ങ്ങ​ള് ചെ​യ്തി​ട്ടി​ല്ലെ​ന്നും നി​യ​മ ന​ട​പ​ടി​ക​ള് നേ​രി​ടാ​ന് […]

Breaking News