പെരുന്നാള്‍: ഞായറാഴ്​ച ലോക്​ഡൗണില്‍ ഇളവ്​

തിരുവനന്തപുരം: ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച്‌ ഞായറാഴ്ച ലോക്ക്ഡൗണില്‍ പ്ര​ത്യേക ഇളവുകള്‍ പ്രഖ്യാപിച്ചു. ബേക്കറി, വസ്ത്രക്കടകള്‍, മിഠായിക്കടകള്‍, ഫാന്‍സി സ്‌റ്റോറുകള്‍, ചെരുപ്പുകടകള്‍ എന്നിവ രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴു വരെ പ്രവര്‍ത്തിക്കാം.

ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറു മുതല്‍ 11 വരെ അനുവദിക്കും. ബന്ധുവീടുകള്‍ സന്ദര്‍ശിക്കാന്‍ വാഹനങ്ങളില്‍ അന്തര്‍ജില്ലാ യാത്രകള്‍ നടത്താമെന്നും സര്‍ക്കാര്‍ അറിയിച്ചു. സാമൂഹ്യ അകലം പാലിക്കല്‍, മുഖാവരണം ധരിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ ബ്രേക്ക് ദി ചെയിന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

Next Post

"ബ്രിട്ടനെ കാത്തിരിക്കുന്നത് ഒരിക്കലും തിരിച്ചടക്കാന്‍ സാധിക്കാത്ത വന്‍ കട ബാധ്യതകള്‍" - ചാന്‍സലര്‍ ഋഷി സുനാക്

Sun May 24 , 2020
ലണ്ടന്‍: ലോക്ക് ഡൌണ്‍ അവസാനിപ്പിച്ച് ജോലിക്കാര്‍ എത്രയും പെട്ടെന്ന് ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ ബ്രിട്ടനെ കാത്തിരിക്കുന്നത് ഒരിക്കലും തിരിച്ചടക്കാന്‍ സാധിക്കാത്ത കട ബാധ്യതകളെന്നു ചാന്‍സലര്‍ ഋഷി സുനാക്. തലമുറകള്‍ നീണ്ടു നില്‍ക്കുന്ന കട ബാധ്യതകളാണ് ബ്രിട്ടീഷ് സര്‍ക്കാരിനും കമ്പനികള്‍ക്കും ലോക്ക് ഡൌണ്‍ മൂലം വന്നിരിക്കുന്നത്. “ചരിത്രത്തില്‍ ഇത് വരെ അഭിമുഖീകരിക്കാത്ത തോതിലുള്ള സാമ്പത്തിക മാന്ദ്യത്തെയാണ് ബ്രിട്ടന്‍ അഭിമുഖീകരിക്കാന്‍ പോകുന്നത്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ്‌ മാസത്തില്‍ സര്‍ക്കാര്‍ ഫര്‍ലോ വഴിയുള്ള സാമ്പത്തിക സഹായം […]

Breaking News