ലോക്ക് ഡൌണ്‍ കുറ്റവാളി ഡോമിനിക് കുമ്മിന്സിന് പിന്തുണയുമായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ !

ലണ്ടന്‍:ലോക്ക് ഡൌണ്‍ നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ചതിന് പോലിസ് നിരീക്ഷണത്തിലുള്ള പ്രധാന മന്ത്രി ബോറിസ് ജോണ്‍സന്‍റെ പ്രധാന സഹായി ഡോമിനിക് കുമിന്‍സിനെ സഹായിക്കാന്‍ പ്രധാന മന്ത്രി തന്നെ രംഗത്ത്‌.

‘കുമ്മിന്‍സ് നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല’ എന്നാണ് പ്രധാനമന്ത്രിയുടെ ന്യായീകരണം. “തന്‍റെ കുട്ടികള്‍ക്ക് ചൈല്‍ഡ് കെയര്‍ സംഘടിപ്പിക്കാന്‍ ലണ്ടനില്‍ നിന്നും 300ലധികം മൈലുകള്‍ യാത്ര ചെയ്തു പോകുകയല്ലാതെ മറ്റു നിര്‍വാഹമില്ലായിരുന്നുവെന്നും” ബോറിസ് ജോണ്‍സണ്‍ കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച്ച കുമ്മിന്സിന്‍റെ രാജി ആവശ്യപ്പെട്ട് ചില ഭരണ പക്ഷ എംപി മാര്‍ തന്നെ രംഗത്ത്‌ വന്നിരുന്നു. കുമ്മിന്‍സിനെ സഹായിക്കുന്ന പ്രധാനമന്ത്രിയുടെ നടപടി ‘ലോക്ക് ഡൌണ്‍ നിയമങ്ങള്‍ പാലിച്ച ബ്രിട്ടനിലെ പൊതു ജനങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് സര്‍.കീര്‍ സ്റ്റാര്‍മാര്‍ ആരോപിച്ചു.

Next Post

ബ്ലാക്ക്‌ബേണില്‍ വെടിയേറ്റ്‌ മരിച്ച വിദ്യാര്‍ഥിനി അയ ഹാച്ചെമിയുടെ മയ്യത്ത് ലബനാനില്‍ ഖബറടക്കി

Mon May 25 , 2020
ലണ്ടന്‍ : ബ്ലാക്ക്‌ബേണില്‍ വെടിയേറ്റ്‌ മരിച്ച നിയമ വിദ്യാര്‍ഥിനി അയ ഹാച്ചെമിന്‍റെ മയ്യത്ത് മാതാപിതാക്കളുടെ സ്വദേശമായ ലബനാനിലെ കോലെ പട്ടണത്തില്‍ ഖബറടക്കി. മേയ് 17നാണ് 19കാരിയായ നിയമ വിദ്യാര്‍ഥിനി വീടിനടുത്തുള്ള റോഡ്‌ സൈഡില്‍ വെച്ച് വെടിയേറ്റ്‌ മരിച്ചത്. മാതാപിതാക്കളോടൊപ്പം വീടിനടുത്തുള്ള സുപ്പര്‍ മാര്‍ക്കറ്റില്‍ ഷോപ്പിങ്ങിന് പോകുകയായിരുന്നു അയ. അയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 5പേരെ ലങ്കാഷെയര്‍ പോലിസ് അറസ്റ്റു ചെയ്ത് പ്രേസ്റ്റന്‍ മജിസ്ട്രേറ്റ് കോര്‍ട്ടില്‍ ഹാജരാക്കി.പ്രതികളില്‍ 4 പേരും അറബ്-പാകിസ്ഥാനി വംശജരാണ്‌. […]

You May Like

Breaking News

error: Content is protected !!