ബ്രിട്ടനില്‍ നിന്നും കൊറോണ ബാധ പൂര്‍ണമായും അപ്രത്യക്ഷമാകുന്ന കൃത്യ തിയതിയുമായി ഒരു കൂട്ടം ശാസ്ത്രജ്ഞന്‍മാര്‍ !

ലണ്ടന്‍: ബ്രിട്ടനില്‍ നിന്നും കൊറോണ ബാധ പൂര്‍ണമായും അപ്രത്യക്ഷമാകുന്ന കൃത്യ തിയതിയുമായി ഒരു കൂട്ടം ശാസ്ത്രജ്ഞന്‍മാര്‍. സിംഗപ്പൂരില്‍ നിന്നുള്ള ഒരു കൂട്ടം ശാസ്ത്രഞ്ജന്‍മാരാണ് ഈ വിചിത്ര പ്രവചനവുമായി രംഗത്ത്‌ വന്നിരിക്കുന്നത്.

സെപ്റ്റംബര്‍ 30 ന് ശേഷം യുകെ യില്‍ ഒരു കൊറോണ രോഗി പോലും ഉണ്ടാകില്ലെന്നാണ് ഇവരുടെ അവരുടെ അവകാശവാദം. സിംഗപ്പൂര്‍ യുണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജിയിലെ ഗവേഷകരാണ് ഗണിത ശാസ്ത്ര അളവുകോലുകള്‍ ഉപയോഗിച്ച് ഈ പ്രവചനം നടത്തിയത്.
എന്നാല്‍ തങ്ങളുടെ പ്രവചനങ്ങളെ കുറിച്ച് അമിത പ്രതീക്ഷകള്‍ വച്ച് പുലര്‍ത്തരുതെന്നും ഇവര്‍ അഭ്യര്‍ഥിച്ചു. ഇത് വരെ തുടര്‍ന്ന് വന്നിരുന്ന പോലെയുള്ള ലോക്ക് ഡൌണ്‍ മാര്‍ഗങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് ഇവരുടെ മറ്റൊരു ആവശ്യം.

എന്നാല്‍ ജൂണ്‍ അവസാനത്തോടെ കൊറോണ രോഗ ബാധിതരായ രോഗികള്‍ ഏകദേശം അപ്രത്യക്ഷമാകുമെന്നാണ് ഓക്സ്ഫോര്‍ഡ് യുണിവേഴ്സിറ്റി പ്രഫസര്‍ കാള്‍ ഹെനെഗാം അഭിപ്രായപ്പെടുന്നത്.

Next Post

CIGI - EXL(UK) : UK Career Opportunities for Overseas Doctors : Webinar on Saturday May 30th

Tue May 26 , 2020
Registration :- https://docs.google.com/forms/d/1FDsYiys9wIxQM6Y2kEbinlXuMI5G2BCMMubFNSb13oc/viewform?edit_requested=true

You May Like

Breaking News

error: Content is protected !!