കൊറോണക്കെതിരെ അതിജീവനത്തിന്‍റെ ഒരു ഉണര്‍ത്തുപാട്ട് !

ഫൈസൽ നാലകത്ത്-ലണ്ടന്‍

ലോകം മുഴുവന്‍ കോവിഡിന്റെ പിടിയില്‍ ഭയന്ന് നില്‍ക്കുന്ന ഈ അവസരത്തില്‍ ലോകസമാധാനത്തിനായി അഞ്ച് ഭാഷകളില്‍ മലയാളത്തിന്റെ മഹാ പ്രതിഭകള്‍ ഒത്തുചേർന്ന് FOR THE WORLD എന്ന പേരിൽ ഒരു സംഗീത സമര്‍പ്പണം ഒരുക്കിയിരിക്കുന്നു. ‘A Musical Salute to The Warriors of Humanity’ എന്ന ആശയം ഉള്‍ക്കൊണ്ടു കൊണ്ടാണ് ഈ സമാധാന ഗീതം പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഈ മനോഹരമായ ഗാനത്തിന്റെ ക്രീയേറ്റീവ് ഹെഡ് ഷൗക്കത്ത് ലെന്‍സ്മാന്‍ ആണ്. ദൃശ്യാവിഷ്‌ക്കാരം ചെയ്തിരിക്കുന്നത് യൂസഫ് ലെന്‍സ്മാന്‍.

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജുവാരിയര്‍, റഹ്മാന്‍, മംമ്ത, ജയറാം, നിവിൻ പോളി, ബിജുമേനോന്‍, ജയസൂര്യ,  ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, ആന്റണി വര്‍ഗ്ഗീസ് പെപ്പെ, മനോജ് കെ ജയന്‍, ഇർഷാദ് അലി, ശങ്കര്‍ രാമകൃഷ്ണന്‍,  സിജോയ് വര്‍ഗ്ഗീസ്, അഹാന കൃഷ്ണ, സാനിയ, ലാല്‍ ജോസ്, റോഷന്‍ ആന്‍ഡ്രൂസ്, ആഷിഖ് അബു, സക്കറിയ തുടങ്ങിവരും ഈ സന്തോഷം സോഷ്യല്‍മീഡിയ പേജി വഴി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, അറബിക് എന്നീ വ്യത്യസ്തമായ അഞ്ചു ഭാഷകളിലായാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.ഇത്രയേറെ  പ്രശസ്ത താരങ്ങൾ ഒരു മ്യൂസിക് വിഡിയോവിന്റെ പ്രൊമോഷന് വേണ്ടി ഒന്നിക്കുന്നത് ഇതാദ്യമായാണെന്നതും ഈ പാട്ടിനെ ശ്രദ്ധെയമാക്കുന്നു.

ഈ ഗാനത്തിന്റെ സംഗീതം നിർവഹിച്ച രാം സുരേന്ദർ ചിത്രീകരണം പൂർത്തിയായ, സന്തോഷ് ശിവൻ സംവിധാനം ചെയ്ത  ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനാണ്.

ഗോപി സുന്ദര്‍, ഷാന്‍ റഹ്മാന്‍, അല്‍ഫോന്‍സ് ജോസഫ്, പ്രശസ്ത ഗായകരായ അഫ്‌സല്‍, സിതാര, വൈഷ്ണവ് ഗിരീഷ് , നിരഞ്ച് സുരേഷ്, കാവ്യ അജിത്, റംഷി അഹമ്മദ്, കൂടാതെ പ്രശസ്ത ഇംഗ്ലീഷ് ഗായകന്‍ റിയാസ് ഖാദിര്‍ RQ, അറബിക് ഗായകന്‍ റാഷിദ് (UAE) തുടങ്ങിയവര്‍ ആണ് ആലപിച്ചിട്ടുള്ളത്.  ഗാനത്തിന്റെ  മലയാള രചന നിര്‍വഹിച്ചത് ഷൈന്‍ രായംസാണ്. ഹിന്ദിയില്‍ രചിച്ചത് ഫൗസിയ അബുബക്കര്‍ , തമിഴ് രചിച്ചത് സുരേഷ്‌കുമാര്‍ രവീന്ദ്രന്‍, ഇംഗ്ലീഷ് ചെയ്തിരിക്കുന്നത് റിയാസ് ഖാദിര്‍ RQ , അറബിക് രചന റാഷിദ് (UAE) ആണ്.

പ്രൊജക്റ്റ് മാനേജര്‍ : ഷംസി തിരുര്‍, പ്രൊജക്റ്റ് ഡിസൈനര്‍ : ഫായിസ് മുഹമ്മദ്. വാര്‍ത്താ പ്രചരണം – എ.എസ്.ദിനേശ് ആണ്. ഈ മനോഹരമായ ഗാനം പ്രേക്ഷകര്‍ക്ക് ഒരുക്കിയിരിക്കുന്നത് ലെന്‍സ്മാന്‍ പ്രൊഡക്ഷന്‍സിന്റെ സഹായത്തോടെ സെലിബ്രിഡ്ജും എഫ് എം സ്റ്റുഡിയോ പ്രൊഡക്ഷനും ചേര്‍ന്നാണ്.

Next Post

യു.കെ.യില്‍ 'ടെസ്റ്റ്‌ ആന്‍ഡ്‌ ട്രേസ്' വ്യാഴാഴ്ച മുതല്‍; ഇനി മുതല്‍ നിയമം ലംഘിച്ചാല്‍ ഫൈന്‍ കര്‍ശനം !

Thu May 28 , 2020
ലണ്ടന്‍ : ബ്രിട്ടീഷ് സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത ടെസ്റ്റ്‌ ആന്‍ഡ്‌ ട്രേസ്’ സിസ്റ്റം മേയ് 28 വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും. ലോക്ക് ഡൌണ്‍ പൂര്‍ണമായും എടുത്തു മാറുന്നതോടെ വൈറസ് ബാധ വ്യാപിക്കുന്നത് തടയാന്‍ വേണ്ടിയാണ് ഈ സിസ്റ്റം വികസിപ്പിച്ചെടുത്തത്.പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ് ഇത് സംബന്ധമായ വിവരങ്ങള്‍ അറിയിച്ചത്. ഇതിന്റെ ഭാഗമായി NHS പരിശീലനം സിദ്ധിച്ച വളണ്ടിയര്‍ മാരടക്കമുള്ള 25,000 ഒഫിഷ്യല്‍സ് നാളെ മുതല്‍ കര്‍മ നിരതരാകും. ഈ […]

You May Like

Breaking News

error: Content is protected !!