ഡോമിനിക് കുമ്മിങ്ങ്സ് നിയമം ലംഘിച്ചെന്ന്; പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് ഇനി രാഷ്ട്രീയ അഗ്നി പരീക്ഷ !

ലണ്ടന്‍: ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ദീര്‍ഘയാത്ര നടത്തിയ പ്രധാനമന്ത്രിയുടെ സഹായി ഡോമിനിക് കുമ്മിങ്ങ്സ് നിയമം ലംഘിച്ചെന്ന് പോലിസ്. എന്നാല്‍ അദ്ധേഹത്തിനെതിരെ തുടര്‍ നടപടികള്‍ എടുക്കെണ്ടതില്ലന്നാണ് പോലിസ് നിലപാട്.

അതെ സമയം ഡോമിനിക് കുമ്മിങ്ങ്സിനെ നിരുപാധികം പിന്തുണച്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് വരും ദിവസങ്ങളില്‍ ശക്തമായ രാഷ്ട്രീയ തിരിച്ചടികള്‍ നേരിടേണ്ടി വരും. കഴിഞ്ഞാഴ്ച കുമ്മിങ്ങ്സിനെതിരെ സ്വന്തം പാര്‍ട്ടിയിലെ 50 ലധികം MP മാര്‍ രംഗത്ത് വന്നത് പ്രധാനമന്ത്രിക്ക് തിരിച്ചടിയായിരുന്നു. കൂടാതെ സ്കോട്ട്ലാന്‍ഡ് കാര്യ മന്ത്രി ഡഗ്ലസ് റോസ് ഈ സംഭവത്തില്‍ പ്രതിഷേധിച്ച് രാജി വച്ചിരുന്നു.

നിയമലംഘനത്തെ പിന്തുണച്ച പ്രധാന മന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം അഞ്ചു പ്രതിപക്ഷ കക്ഷി നേതാക്കള്‍ രംഗത്ത്‌ വന്നു. കൂടാതെ പ്രധാന മന്ത്രിയുടെ ജനസമ്മതി ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോഴുള്ളത്. ബോറിസ് ജോണ്‍സണ്‍ മന്ത്രി സഭയിലെ പ്രമുഖരായ വിദേശ കാര്യ സെക്രട്ടറി ഡോമിനിക് റാബ്, ചാന്‍സലര്‍ ഋഷി സുനാക്, ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാങ്കോക്ക് എന്നിവരുടെയും ജന സമ്മതിയില്‍ വന്‍കുറവുണ്ടായി. അതെ സമയം പ്രതിപക്ഷ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മറുടെ ജനസമ്മതിയില്‍ വന്‍ കുതിപ്പുണ്ടായി. കൊറോണ മരണ സംഖ്യ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന വിമര്‍ശനവും വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഇപ്പോഴുള്ള രാഷ്ട്രീയ അനിശ്ചിതാവസ്ഥ ഒരു പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമോയെന്ന ആശങ്കയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

Next Post

മുന്‍ കേന്ദ്ര മന്ത്രി എം പി വീരേന്ദ്ര കുമാര്‍ അന്തരിച്ചു

Fri May 29 , 2020
മുന്‍ കേന്ദ്ര മന്ത്രിയും ജനതാദള്‍ നേതാവും രാജ്യാസഭാംഗവുമായ എം പി വീരേന്ദ്ര കുമാര്‍ അന്തരിച്ചു. അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്. വിടവാങ്ങിയത് പത്രാധിപരും എഴുത്തുകാരനുമായി തിളങ്ങിയ സോഷ്യലിസ്റ്റ് നേതാവ്. പ്രമുഖ സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കൽപറ്റയിലാണ് ജനനം. ഭാര്യ: ഉഷ. മക്കൾ: ആഷ, നിഷ, ജയലക്ഷ്മി, എം.വി.ശ്രേയാംസ്കുമാർ(ജോയന്റ് മാനേജിങ് ഡയറക്ടർ-മാതൃഭൂമി). […]

You May Like

Breaking News