ആക്രമണങ്ങള്‍ക്കെല്ലാം​ തിരിച്ചടി നല്‍കും -പാക്​ വിദേശകാര്യമന്ത്രി

ഇസ്​ലാമാബാദ്​: ഇന്ത്യയില്‍ നിന്നുണ്ടാകുന്ന ഏത്​ ആക്രമണത്തിനും തക്കതായ തിരിച്ചടി നല്‍കുമെന്ന്​ പാക്​ വിദേശകാര്യ മന്ത്രി ഷാ മഹ്​മൂദ്​ ഖുറേശി. ഏതു തരത്തിലുള്ള ആക്രമണത്തോടും പ്രതികരിക്കാന്‍ രാജ്യത്തെ ജനങ്ങളും സായുധസേനയും സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്​താനെ പ്രകോപിപ്പിക്കുകയാണ്​ ഇന്ത്യയുടെ ലക്ഷ്യം. ഞങ്ങള്‍ ക്ഷമിച്ചിരിക്കുകയാണ്​. സംയമനം തുടരാന്‍ തന്നെയാണ്​ തീരുമാനം. എന്നാല്‍ ഇത്​ ഞങ്ങളുടെ ബലഹീനതയായി കാണരുതെന്നും ഷാ മഹ്​മൂദ്​ ഖുറേശി മുന്നറിയിപ്പു നല്‍കി.

ബുധനാഴ്​ച ഇന്ത്യന്‍ ഡ്രോണ്‍ വെടിവെച്ചു വീഴ്​ത്തിയതായി പാകിസ്​താന്‍ അവകാശപ്പെട്ടിരുന്നു. ഇത്​ ആക്രമണത്തി​​െന്‍റ സൂചനയാണെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താതെ ഖുറേശി സൂചിപ്പിച്ചു.

ഖുറേശിയുടെ പ്രസ്​താവനയോട്​ ഇന്ത്യ പ്രതികരിച്ചിട്ടില്ല. കശ്​മീരിലെ സാഹചര്യങ്ങളെയും നേപ്പാളുമായുള്ള ഇന്ത്യയുടെ അതിര്‍ത്തി പ്രശ്​നത്തെയും കുറിച്ച്‌​ ഖുറേശിയും പാക്​ പ്രധാനമന്ത്രി ഇംറാന്‍ ഖാനും ഇന്ത്യക്കെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാല്‍ രാജ്യത്തി​​െന്‍റ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്​താന്‍ ഇടപെടേണ്ടെന്നും സ്വന്തം മണ്ണിലെ ഭീകരവാദം തുടച്ചുമാറ്റാന്‍ ​പ്രവര്‍ത്തിക്കണമെന്നുമായിരുന്നു ഇന്ത്യയുടെ മറുപടി.

Next Post

തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരിൽ ഒരാളെപോലും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഡല്‍ഹി പോലിസ് ഹൈക്കോടതിയില്‍

Fri May 29 , 2020
ന്യൂഡല്‍ഹി: കൊവിഡ് 19 ലോക്ക് ഡൗണിനിടെ നിസാമുദ്ദീന്‍ മര്‍കസിലെ മതസമ്മേളനത്തില്‍ പങ്കെടുത്തതിന് തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍ക്കെതിരേ എടുത്ത കേസില്‍ ആരെയും അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ലെന്ന് പോലിസ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.കൊവിഡ് 19 പരിശോധയില്‍ നെഗറ്റീവ് ആയിട്ടും മാര്‍ച്ച്‌ 30 മുതല്‍ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയുന്ന സമ്മേളനത്തില്‍ പങ്കെടുത്ത 916 വിദേശ പൗരന്മാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ കോടതി ഡല്‍ഹി പോലിസിന്റെയും ആം ആദ്മി സര്‍ക്കാറിന്റെയും പ്രതികരണം തേടി. തുടര്‍ച്ചയായി തടങ്കലില്‍ […]

Breaking News