ഗൈത്രി ഐ. കുമാര്‍ യു.കെയിലെ പുതിയ ഇന്ത്യന്‍ ഹൈകമ്മീഷണര്‍

ലണ്ടന്‍: യുകെയിലെ പുതിയ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ആയി അംബാസഡര്‍ ഗൈത്രി ഐ. കുമാറിനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിയമിച്ചു. 1986 IFS ബാച്ചുകാരിയായ ഗൈത്രി ഇപ്പോള്‍ ബെല്‍ജിയത്തിലെ ഇന്ത്യന്‍ അംബാസഡര്‍ ആണ്. നിലവിലെ യുറോപ്യന്‍ യുണിയന്‍ അംബാസഡറുടെ ചുമതലയും ഗൈത്രിക്കാണ്. കഴിഞ്ഞ മാസം റിട്ടയര്‍ ചെയ്ത അംബാസഡര്‍ രുചി ഗാനസ്യക്ക് പകരമായാണ് ഗൈത്രി നിയമിതയാവുന്നത്.

Next Post

വീട്ടമ്മ കൊല്ലപ്പെട്ടു, ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

Wed Jun 3 , 2020
കോട്ടയം: കോട്ടയം താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സില്‍ ഷീബ (60) ആണ് കൊല്ലപ്പെട്ടത്. വെട്ടേറ്റു പരുക്കേറ്റ ഇവരുടെ ഭര്‍ത്താവ് അബ്‌ദുള്‍ സാലി (65) ഗുരുതരാവസ്ഥയിലാണ്. വീടിനുള്ളിലാണ് ദമ്ബതികളെ ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണശ്രമമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രിയോ ഇന്നു രാവിലെയോ ആണ് സംഭവം നടന്നതെന്നാണ് പൊലീസ് അനുമാനിക്കുന്നത്. വീട്ടിലെ പാചക വാതകം തുറന്നു വിട്ടിട്ടുണ്ട്. ദമ്ബതികള്‍ ആക്രമിക്കപ്പെട്ട […]

Breaking News