യുകെയില്‍ ഹൌസിംഗ് മാര്‍ക്കറ്റ് തകര്‍ച്ചയുടെ വക്കില്‍; 11 വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ ഇടിവ് ഏപ്രിലില്‍ !

ലണ്ടന്‍: യുകെയില്‍ ഹൌസിംഗ് മാര്‍ക്കറ്റ്‌ തകര്‍ച്ചയുടെ വക്കില്‍. കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. HMRC കണക്കുകള്‍ പ്രകാരം 2019 ഏപ്രില്‍ മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 53 ശതമാനം കുറവാണ് ഈ വര്ഷം രേഖപ്പെടുത്തിയിരിക്കുന്നത്. ഹൌസ് പ്രൈസിന്റെ 3.7ശതമാനം വാര്‍ഷിക വര്‍ദ്ധന 1.8 ശതമാനമായി കുറഞ്ഞു.

കൊറോണ ലോക്ക് ഡൌണിന്‍റെ ഭാഗമായി ബ്രിട്ടീഷ് സര്‍ക്കാര്‍ എര്പെടുത്തിയ ‘മോര്‍ട്ട്ഗേജ് ഹോളിഡെ’ അടുത്ത മാസം അവസാനിക്കാനിരിക്കുകയാണ്. 15,848 മോര്‍ട്ട്ഗേജ് അപ്പ്റൂവലുകള്‍ ആണ് ഏപ്രില്‍ മാസത്തില്‍ നടന്നത്. ഫെബ്രുവരി മാസവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 80 ശതമാനത്തിന്റെ കുറവാണ് ഏപ്രില്‍ മാസത്തില്‍ ഉണ്ടായത്. പ്രമുഖ മോര്‍ട്ട്ഗേജ് ധനകാര്യസ്ഥാപനമായ ‘നാഷന്‍വൈഡ് ബില്‍ഡിംഗ് സൊസൈറ്റി ആണ് ഇത് സംബന്ധമായ പഠനം നടത്തിയത്. ‌

Next Post

യുകെ: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് സര്‍ കീര്‍ സ്റ്റാര്‍മര്‍; 'കൊറോണയുടെ രണ്ടാം വരവ് സര്‍വ വിധേനയും തടയാന്‍' ആഹ്വാനം

Wed Jun 3 , 2020
ലണ്ടന്‍: പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ നേതൃത്വം നല്‍കുന്ന ബ്രട്ടീഷ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവും ലേബര്‍ പാര്‍ട്ടി ലീഡറുമായ സര്‍ കീര്‍ സ്റ്റാര്‍മാര്‍. ‘കൊറോണ വൈറസിന്റെ രണ്ടാം വരവ് തടയാന്‍’ സര്‍ക്കാര്‍ ശക്തമായ് നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാരിനു മേല്‍ പൊതുജനങ്ങള്‍ക്കു നഷ്ട്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാന്‍ പ്രധാന മന്ത്രി കാര്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ഗാര്‍ഡിയന്‍’ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ രംഗത്ത്‌ […]

Breaking News