സുപ്രധാന മാറ്റങ്ങളുമായി കൊറോണ വൈറസ് ജോബ് റീടെൻഷൻ സ്കീം (ഭാഗം 2)

സഹീർ വളപ്പിൽ (ചാര്‍ട്ടേര്‍ഡ്‌ അക്കൌണ്ടന്‍റ്റ്)

കൊറോണ സാമ്പത്തിക സഹായങ്ങൾ സംബന്ധിച്ചു യുകെ ചാൻസലർ റിഷി സുനക് വളരെ സുപ്രധാനമായ മാറ്റങ്ങൾ കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി. ഇവയിൽ പ്രധാനപ്പെട്ടത് തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ടതായിരുന്നു. കൊറോണ വൈറസ് ജോബ് റീടെൻഷൻ സ്കീം (CJRS) പ്രകാരം മാർച്ച് ഒന്ന് മുതൽ തൊഴിലുടമകൾക്ക് അവരുടെ തൊഴിലാളികളുടെ ശമ്പളത്തിന്റെ 80 ശതമാനം സർക്കാരിൽ നിന്ന് ഗ്രാന്റ് ആയി ലഭിക്കുന്ന പദ്ധതിയായിരുന്നു ഉണ്ടായിരുന്നത്. ചില നിബന്ധനകൾക്കനുസൃതമായി പരമാവധി ഒരു തൊഴിലാളിക്ക് പ്രതിമാസം 2500 പൗണ്ട് ശമ്പളവും അതോടൊപ്പം നാഷണൽ ഇൻഷുറൻസ് തുകയും പെൻഷൻ അടക്കേണ്ടതും ചേർത്ത് ലഭിക്കും. ഈ പദ്ധതി ജുലൈ 31 വരെയാണ് മുൻപേ അന്നൗൻസ് ചെയ്തിരുന്നത്. ഓഗസ്റ്റ് മുതൽ തൊഴിലാളിയുടെ ശമ്പളത്തിന്മേൽ മുതലാളി നൽകേണ്ട മുഴുവൻ നാഷണൽ ഇൻഷുറൻസ് തുകയും പെൻഷൻ തുകയും അവർ തന്നെ കൊടുക്കേണ്ടതാണ്. സെപ്തംബര് മുതൽ ലഭിക്കുന്ന ഗ്രാന്റിൽ 10 ശതമാനം കുറവ് വരും. ശമ്പളത്തിന്റെ 80 ശതമാനം എന്നുള്ളത് 70 ശതമാനമായിരിക്കും. ഒക്ടോബറിൽ ഇത് വീണ്ടും 10 ശതമാനം കുറഞ്ഞു ശമ്പളത്തിന്റെ 60 ശതമാനമായിരിക്കും ലഭിക്കുക. പക്ഷെ തൊഴിലാളിക്ക് അവരുടെ ശമ്പളത്തിന്റെ 80 ശതമാനമെങ്കിലും നൽകിയിരിക്കണം. ഇത് പ്രകാരം കുറവ് വരുന്ന തുക തൊഴിലുടമ നൽകണം. താഴെ ഉദാഹരണം നോക്കുക (സംഖ്യകൾ ഏകദേശ കണക്കു പ്രകാരം):

ജൂൺ മാസത്തിൽ ജോലിയില്ലാതെ വീട്ടിലേക്കയച്ച മാസം 2700 പൗണ്ട് ശമ്പളം കിട്ടിയിരുന്ന തൊഴിലാളിയുടെ ശമ്പളത്തിന്മേൽ ഗ്രാന്റ് ആയി തൊഴിലുടമക്ക് ലഭിക്കുന്നത്:

ശമ്പളത്തിന്മേൽ 80 ശതമാനം – £ 2160
നാഷണൽ ഇൻഷുറൻസ് – £ 272
പെൻഷൻ £ 65

മൊത്തം ഗ്രാന്റ് തുക £ 2497
തൊഴിലുടമ തൊഴിലാളിക്ക് കൊടുക്കേണ്ടത് (ഏറ്റവും കുറഞ്ഞത്) – £ 2160
നാഷണൽ ഇൻഷുറൻസും പെൻഷനും കൊടുക്കേണ്ടത് – £ 337
തൊഴിലുടമക്ക് അധിക ചെലവ് – 0

ഓഗസ്റ്റ്

ശമ്പളത്തിന്മേൽ 80 ശതമാനം – £ 2160
നാഷണൽ ഇൻഷുറൻസ് – 0
പെൻഷൻ – 0

മൊത്തം ഗ്രാന്റ് തുക £ 2160
തൊഴിലുടമ തൊഴിലാളിക്ക് കൊടുക്കേണ്ടത് (ഏറ്റവും കുറഞ്ഞത്) – £ 2160
നാഷണൽ ഇൻഷുറൻസും പെൻഷനും കൊടുക്കേണ്ടത് £ 337
തൊഴിലുടമക്ക് അധിക ചെലവ് – £ 337

സെപ്റ്റംബർ

ശമ്പളത്തിന്മേൽ 70 ശതമാനം – £ 1890
നാഷണൽ ഇൻഷുറൻസ് – 0
പെൻഷൻ – 0

മൊത്തം ഗ്രാന്റ് തുക £ 1890
തൊഴിലുടമ തൊഴിലാളിക്ക് കൊടുക്കേണ്ടത് (ഏറ്റവും കുറഞ്ഞത്) – £ 2160
നാഷണൽ ഇൻഷുറൻസും പെൻഷനും കൊടുക്കേണ്ടത് £ 337
തൊഴിലുടമക്ക് അധിക ചെലവ് – £ 607

ഒക്ടോബർ

ശമ്പളത്തിന്മേൽ 60 ശതമാനം – £ 1620
നാഷണൽ ഇൻഷുറൻസ് – 0
പെൻഷൻ – 0

മൊത്തം ഗ്രാന്റ് തുക – £ 1620
തൊഴിലുടമ തൊഴിലാളിക്ക് കൊടുക്കേണ്ടത് (ഏറ്റവും കുറഞ്ഞത്) – £ 2160
നാഷണൽ ഇൻഷുറൻസും പെൻഷനും കൊടുക്കേണ്ടത് £ 337
തൊഴിലുടമക്ക് അധിക ചെലവ് – £ 877

ശ്രദ്ദിക്കേണ്ട കാര്യങ്ങൾ

ഈ മാറ്റങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള വിശദമായ രൂപരേഖ ജൂൺ പന്ത്രണ്ടാം തിയതിയോടെ പ്രസിദ്ധീകരിക്കുമെന്നാണ് HMRC അറിയിച്ചിട്ടുള്ളത്. Guidelines for CJRS V2 എന്ന പേരിൽ പ്രസിദ്ധീകരിക്കും,
ജൂലൈ മുതൽ തൊഴിലാളികളെ പാർട്ട് ടൈം ആയി തിരിച്ചു ജോലിയിൽ പ്രവേശിപ്പിച്ചു കൊണ്ട് ഗ്രാന്റ് ലഭിക്കാവുന്നതാണ്‌. കുറഞ്ഞത് മൂന്നാഴ്ചയെങ്കിലും ജോലിയില്ലാതെയിരിക്കണമെന്നത് ഒരാഴ്ചയായി കുറച്ചു.
ജൂൺ 30 നു മുൻപ് CJRS പദ്ധതി പ്രകാരം ഗ്രാന്റിൽ ഉൾപ്പെടുത്തിയ തൊഴിലാളികൾക്ക് മാത്രമേ അതിനു ശേഷമുള്ള മാസങ്ങളിൽ പദ്ധതി പ്രകാരം ഗ്രാന്റിന് അവകാശമുള്ളൂ.
തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ഏറെ സഹായകമായ ഈ പദ്ധതി ഒക്ടോബർ 31 നു അവസാനിക്കുമെന്നും ചാൻസലർ അറിയിക്കുകയുണ്ടായി.
ഈ ലേഖനം കൊണ്ട് പദ്ധതിയുടെ മാറ്റങ്ങളെ കുറിച്ചുള്ള ഒരു ചെറിയ വിവരണമാണ് ഉദ്ദേശിക്കുന്നത്. HMRC യുടെ വെബ്‌സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

Next Post

ഐസിയുവില്‍ നിന്ന് കൊവിഡ് രോഗി അപ്രത്യക്ഷമായി; കണ്ടെത്താനാകാതെ പൊലീസ്

Wed Jun 3 , 2020
മുംബൈ: മരിച്ച കൊവിഡ് രോഗിയുടെ മൃതദേഹം ബന്ധുക്കളെ അറിയിക്കാതെ സംസ്കരിച്ച സംഭവം വിവാദമാകുന്നതിനിടെ ആശുപത്രിയില്‍ നിന്ന് മറ്റൊരു കൊവിഡ് രോഗി അപ്രത്യക്ഷമായി. മുംബൈയിലെ കെഇഎം ആശുപത്രിയില്‍ മെയ് 14ന് പ്രവേശിപ്പിച്ച 67കാരനെയാണ് കാണാതായിരിക്കുന്നത്. കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതോടെ ഇയാളെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മെയ് 19 മുതല്‍ ഇയാളെ കാണാനില്ല. എവിടെയാണെന്നോ എങ്ങോട്ട് പോയെന്നോ അറിയില്ല. ”മെയ് 20 ന് ഞങ്ങള്‍ക്ക് ഒരു ഫോണ്‍ വന്നു. വിളിച്ചപ്പോള്‍ എടുക്കാനാകാത്തതിനാല്‍ പിന്നീട് […]

Breaking News