Next Post

മനുഷ്യമൃഗങ്ങൾ - കവിത

Wed Jun 3 , 2020
-സല്‍മ ജസീര്‍ – ഒരു തുള്ളിയെങ്കിലും ബാക്കിയുണ്ടോപിടയുന്ന നാടിന്നു തണലുനൽകാൻഒരു ജീവനെങ്കിലും ദിവ്യമാക്കാൻകനിവിന്റെ കണ്ണുനീർ ബാക്കിയുണ്ടോ പതിയുന്നു നാളതൻ ജീവാമൃതങ്ങൾഅലിവില്ല തെല്ലും മനുഷ്യമൃഗങ്ങൾഅവിടെയും ജീവൻ തുടിക്കുന്ന സ്ഥാനംഅവരിലും നോവുണ്ട് മനുഷ്യവർഗ്ഗങ്ങൾ പിച്ച വെച്ചുയരുന്ന പിഞ്ചുപൈതങ്ങളെപിച്ചി ചീന്തുന്ന തോക്കിൻ കരങ്ങൾചിറകുറയ്ക്കും മുമ്പ് ചിറകൊടിചീടുന്നുപിറവി കൊള്ളുന്നതും മരണപ്പടവിൽ വെന്തുരുകീടുന്ന പച്ച മാംസങ്ങൾനിണമണം തൂകുന്ന തെരുവോര രാത്രികൾനിലവിളി പോലും കൈത്താങ്ങിനില്ലാത്തനിഴലുകൾ, അവരെ ചവിട്ടി നടക്കാം.

Breaking News

error: Content is protected !!