കൊറോണയുടെ രണ്ടാം വ്യാപനം: ഇന്‍ഡോര്‍ മീറ്റിംങ്ങുകള്‍ക്ക് സമ്പൂര്‍ണ വിലക്ക് വരുന്നു !

ലണ്ടന്‍: കൊറോണ വൈറസിന്‍റെ രണ്ടാം വ്യാപനത്തിന്റെ ഭീതിയില്‍ രാജ്യത്ത് ഇന്‍ഡോര്‍ മീറ്റിംഗുകള്‍ ഒഴിവാക്കാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സസന്റെ ആഹ്വാനം. ഇപ്പോള്‍ അനുഭവപ്പെടുന്ന വെയിലുള്ള കാലാവസ്ഥ മാറുമ്പോള്‍ പൊതു ജനങ്ങള്‍ ഇന്‍ഡോര്‍ മീറ്റിംഗുകളിലേക്ക് നീങ്ങുമെന്നാണ് സര്‍ക്കാര്‍ ഭയപ്പെടുന്നത്. ഏകദേശം രണ്ടര മാസം നീണ്ടു നിന്ന ലോക്ക് ഡൌണിന് ശേഷം പൊതു ജനങ്ങള്‍ വീണ്ടും അടുത്തിടപെട്ട് തുടങ്ങുന്ന സന്ദര്‍ഭത്തിലാണ് സര്‍ക്കാര്‍ പുതിയ നിയന്ത്രങ്ങളുമായി മുന്നോട്ടു വരുന്നത്.

വെയില്‍ നീങ്ങി മോശം കാലാവസ്ഥ വരികയും ജനങ്ങള്‍ കൂടുതലായി ഇന്‍ഡോര്‍ മീറ്റിംഗുകളിലേക്ക് നീങ്ങുകയും ചെയ്യുന്നതോടെ കൊറോണ വൈറസ് ബാധ ശക്തമായി തിരിച്ചു വരുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍ക്കാരിന് നല്‍കിയ താക്കീത്.

ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ ‘കൊറോണ സെക്കന്റ്‌ വേവ്’ വരുമെന്നാണ് NHS ആദ്യം പ്രവിചിച്ചിരുന്നത്. എന്നാല്‍ ഇത് ജൂണ്‍-ജൂലൈ മാസങ്ങളില്‍ തന്നെ വരുമെന്നാണ് ഇപ്പോഴുള്ള ആശങ്ക. ഇങ്ങനെയുള്ള ഒരു സാഹചര്യം വരികയാണെങ്കില്‍ ബ്രിട്ടന്‍ വീണ്ടും ലോക്ക് ഡൌണിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Next Post

ദ​മ്പ​തി​ക​ള്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് ഭ​ര്‍​ത്താ​വ് മ​രി​ച്ചു

Thu Jun 4 , 2020
കു​​റ​​വി​​ല​​ങ്ങാ​​ട്: എം​​സി റോ​​ഡി​​ല്‍ കാ​​ളി​​കാ​​വി​​ല്‍ ദ​​ന്പ​​തി​​ക​​ള്‍ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബൈ​​ക്ക് അ​​പ​​ക​​ട​​ത്തി​​ല്‍​​പ്പെ​​ട്ട് ഭ​​ര്‍​​ത്താ​​വ് മ​​രി​​ച്ചു. മ​​ണ്ണ​​യ്ക്ക​​നാ​​ട് ഈ​​ഴ​​ക്കു​​ന്നേ​​ല്‍ പ​​രേ​​ത​​നാ​​യ ഒൗ​​സേ​​പ്പ​​ച്ച​​ന്‍റെ മ​​ക​​ന്‍ ജോ​​ര്‍​​ജ് ജോ​​സ​​ഫ് (ജോ​​ര്‍​​ജു​​കു​​ട്ടി-32)​​യാ​​ണ് മ​​രി​​ച്ച​​ത്. ഭാ​​ര്യ തെ​ള്ള​കം കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ലെ സ്റ്റാ​​ഫ് എ​​ലി​​സ​​ബ​​ത്ത് (​ജെ​​യ്മി) പ​​രി​​ക്കു​​ക​​ളോ​​ടെ കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ല്‍ ചി​​കി​​ത്സ​​യി​​ലാ​​ണ്. ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​ഴേ​​കാ​​ലോ​​ടെ​ കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ല്‍ ഭാ​​ര്യ​​യെ ജോ​​ലി​​ക്ക് കൊ​​ണ്ടു​​ചെ​​ന്നാ​​ക്കു​​ന്ന​​തി​​നു പോ​​കു​​ന്പോ​ഴാ​​യി​​രു​​ന്നു അ​​പ​​ക​​ടം. കോ​​ട്ട​​യം ഭാ​​ഗ​​ത്തു​​നി​​ന്നെ​​ത്തി​​യ കാ​​ര്‍ ഇ​​വ​​ര്‍ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബൈ​​ക്ക് ഇ​​ടി​​ച്ച്‌ തെ​​റി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് പ​​റ​​യു​​ന്ന​​ത്. ജോ​​ര്‍​​ജു​​കു​​ട്ടി​​യു​​ടെ […]

You May Like

Breaking News