അനിയന്ത്രിത ജനക്കൂട്ടം; ഡോര്‍സെറ്റില്‍ പൂര്‍ണമായ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചേക്കും !

ലണ്ടന്‍: അനിയന്ത്രിതമായ ജനക്കൂട്ടം ഇരച്ചെത്തിയതോടെ ഡോര്‍സെറ്റ് തുടങ്ങിയ യുകെയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പൂര്‍ണമായും ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കാന്‍ സാധ്യത. ആയിരക്കണക്കിന് ആളുകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഡോര്‍സെറ്റില്‍ തമ്പടിച്ചിരിക്കുന്നത്.

രണ്ടാഴ്ച്ച മുമ്പ് സര്‍ക്കാര്‍ രാജവ്യാപകമായി പൂര്‍ണ ലോക്ക് ഡൌണ്‍ എടുത്തു കളഞ്ഞതിന് ശേഷം മിക്കവാറും ജോലിക്കാര്‍ ഓഫീസുകളിലും മറ്റും ജോലിക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴും ലക്ഷക്കണക്കിന്‌ ജോലിക്കാര്‍ ‘ഫര്‍ലോ’ യില്‍ ഉണ്ട്. ഇവരടക്കമുള്ള ലക്ഷക്കണക്കിന്‌ പൊതു ജനങ്ങള്‍ ആണ് രാജ്യ വ്യാപകമായി ലോക്ക് ഡൌണ്‍ സമയം ഒരു ഹോളിഡെ സമയമാക്കി മാറ്റിയിരിക്കുന്നത്.

സര്‍ക്കാര്‍ കര്‍ശനമായി നിഷ്കര്‍ഷിച്ച രണ്ടു മീറ്റര്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് അകലം പോലും പല സ്ഥലങ്ങളിലും ജനങ്ങള്‍ പാലിക്കുന്നില്ല. ഈ അവസ്ഥയില്‍ കൊറോണ വൈറസിന്റെ രണ്ടാമത്തെ വ്യാപനം അടുത്തു തന്നെ സംഭവിക്കുമെന്ന ആശങ്കയിലാണ്ആരോഗ്യ പ്രവര്‍ത്തകര്‍. ONS ന്‍റെ കണക്കുകള്‍ പ്രകാരം യുകെയിലെ മൊത്തം മരണ സംഖ്യ ഏകദേശം 50000 ത്തിനടുത്തെത്തിയിട്ടുണ്ട്.

Next Post

'അമേരിക്ക ഓണ്‍ ലൈന്‍' - ബ്രിട്ടീഷ് കൈരളി എക്സ്ക്ലുസിവ് ഇന്ന് മുതല്‍ (എപ്പിസോഡ് 1)

Thu Jun 4 , 2020
അമേരിക്കയില്‍ നിന്നുള്ള വിവിധ പത്ര പ്രവര്‍ത്തകരെ ഒരുമിച്ചു കൂട്ടികൊണ്ട് ‘അമേരിക്ക ഓണ്‍ ലൈന്‍’ എന്ന പേരില്‍ ബ്രിട്ടീഷ് കൈരളി ഒരു സെഗ് മെന്‍റ് ആരംഭിക്കുന്നു. ഇനി മുതല്‍ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്താ വിശേഷങ്ങള്‍ ബ്രിട്ടീഷ്‌ കൈരളി വായനക്കാര്‍ക്ക് അറിയാനാകും. ഇന്ന് ആര്‍ഷ അഭിലാഷ് നമ്മോടൊപ്പം ചേരുന്നു.

Breaking News