ദുബായില്‍ മാളുകളും സ്വകാര്യ മേഖലയും പൂര്‍ണ പ്രവര്‍ത്തനത്തിലേക്ക്

ദുബായ് ; ദുബായിലെ മാളുകളും സ്വകാര്യ മേഖലയിലെ ബിസിനസുകളും ബുധനാഴ്ച മുതൽ പൂര്‍ണ്ണമായും പ്രവര്‍ത്തനം ആരംഭിക്കും. ദുബായ് സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

ജീവനക്കാരും ജനങ്ങളും മാസ്ക്കുകള്‍ ധരിക്കണമെന്നും സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണമെന്നും കര്‍ശന മുന്നറിയിപ്പ് നല്‍കുന്നു. രോഗങ്ങള്‍ ഉള്ളവരും പ്രതിരോധ ശക്തി കുറഞ്ഞവരുമായ ജീവനക്കാര്‍ നേരിട്ട് ജോലിക്ക് ഹാജരാകേണ്ടതില്ലെന്നും ഇപ്പോള്‍ ചെയ്യുന്നത് പോലെ വീടുകളില്‍ നിന്ന് ജോലി തുടരാമെന്നും കമ്മിറ്റി വ്യക്തമാക്കി.

Next Post

'കുട്ടികളുടെയും മുതിര്‍ന്നവരുടെയും ദന്ത സംരക്ഷണം' : വെബിനാര്‍ ജൂണ്‍ 6ന് ശനിയാഴ്ച്ച 5 മണിക്ക്; നിങ്ങള്‍ക്കും പങ്കെടുക്കാം

Thu Jun 4 , 2020

Breaking News

error: Content is protected !!