ഓണ്‍ലൈന്‍ സംവിധാനമില്ലാതെ പാസ്​പോര്‍ട്ട്​ പുതുക്കാന്‍ വലഞ്ഞു പ്രവാസികൾ

ദു​ബൈ: പ്ര​വാ​സ​ലോ​ക​ത്തെ ഇ​ന്ത്യ​ക്കാ​ര്‍​ക്കി​പ്പോ​ള്‍ വ​രി​നി​ല്‍​ക്ക​ലി​​െന്‍റ കാ​ല​മാ​ണ്. നാ​ട്ടി​ലേ​ക്കു​ള്ള വ​ഴി​തേ​ടി എം​ബ​സി​യു​ടെ​യും കോ​ണ്‍​സു​ലേ​റ്റി​​െന്‍റ​യും എ​യ​ര്‍ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ ഒാ​ഫി​സി​​െന്‍റ​യും മു​ന്നി​ല്‍ വ​രി നി​ല്‍​ക്കു​ന്ന​വ​ര്‍​ക്ക്​ പു​റ​മെ പാ​സ​്​​പോ​ര്‍​ട്ട്​ ഒാ​ഫി​സി​ന്​ മു​ന്നി​ലെ വ​രി​യു​ടെ നീ​ള​വും കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സാ​മൂ​ഹി​ക അ​ക​ലം പാ​ല​ി​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​മു​ള്ള​പ്പോ​ഴാ​ണ്​ ഇ​ന്ത്യ​ന്‍ ഒാ​ഫി​സു​ക​ള്‍​ക്ക്​ മു​ന്നി​ല്‍ സു​ദീ​ര്‍​ഘ​മാ​യ വ​രി തെ​ളി​യു​ന്ന​ത്. യു.​എ.​ഇ​യി​ലെ സ്​​ഥാ​ന​പ​തി കാ​ര്യാ​ല​യ​ത്തി​​െന്‍റ ഇ​ട​പെ​ട​ലു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ ഇ​ന്ത്യ​ക്കാ​ര്‍ ​കോ​വി​ഡി​​െന്‍റ പി​ടി​യി​ല്‍ അ​ക​പ്പെ​േ​ട്ട​ക്കാം.

ഒ​രാ​ഴ്​​ച​യാ​യി ദു​ബൈ ദേ​ര സി​റ്റി സ​െന്‍റ​റി​ന്​ അ​ടു​ത്തു​ള്ള ബി.​എ​ല്‍.​എ​സ്​ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ലി​ല്‍ പാ​സ്​​പോ​ര്‍​ട്ട്​ പു​തു​ക്കാ​ന്‍ എ​ത്തു​ന്ന​വ​രു​ടെ തി​ര​ക്കോ​ടു തി​ര​ക്കാ​ണ്. നേ​ര​ത്തെ ഒാ​ണ്‍​ലൈ​ന്‍ വ​ഴി ടോ​ക്ക​ണ്‍ അ​നു​വ​ദി​ച്ചി​രു​ന്ന​ത്​ നി​ര്‍​ത്തി​യ​താ​ണ്​ തി​ര​ക്കി​​െന്‍റ കാ​ര​ണം. രാ​വി​ലെ എ​ട്ട്​ മു​ത​ലാ​ണ്​ ഒാ​ഫി​സ്​ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​ന്ന​ത്. എ​ന്നാ​ല്‍, ഏ​ഴ്​ മ​ണി​ക്ക്​ വ​രി തു​ട​ങ്ങും. ദി​വ​സ​വും 200 പേ​രെ​ങ്കി​ലും ഇ​വി​ടെ എ​ത്തു​ന്നു​ണ്ട്. എ​ന്നാ​ല്‍, പ​ര​മാ​വ​ധി 50 പേ​രെ​യാ​ണ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്. ബാ​ക്കി​വ​രു​ന്ന​വ​ര്‍​ക്ക്​ തൊ​ട്ട​ടു​ത്ത ദി​വ​സ​ത്തേ​ക്ക്​ ടോ​ക്ക​ണ്‍ ന​ല്‍​ക​ണ​മെ​ന്ന്​ ഇ​വി​ടെ​യെ​ത്തു​ന്ന​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു​​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ നി​ര​സി​ക്കു​ക​യാ​ണ്. അ​തോ​ടെ, അ​ടു​ത്ത ദി​വ​സ​വും രാ​വി​ലെ മു​ത​ല്‍ വ​ന്ന്​ വ​രി​നി​ല്‍​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണി​വ​.

മൂ​ന്ന്​ ദി​വ​സ​മാ​യി ഇ​വി​ടെ എ​ത്തി​യി​ട്ടും ടോ​ക്ക​ണ്‍ ല​ഭി​ക്കാ​ത്ത​വ​രു​മു​ണ്ട്. നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കാ​ന്‍ എം​ബ​സി​യി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത്​ കാ​ത്തു​നി​ല്‍​ക്കു​ന്ന​വ​രും രോ​ഗി​ക​ളും ഗ​ര്‍​ഭി​ണി​ക​ളു​മെ​ല്ലാം ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. പാ​സ്​​പോ​ര്‍​ട്ട്​ പു​തു​ക്കി കി​ട്ടാ​ത്ത​തി​നാ​ല്‍ വി​സ പു​തു​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​രും പ്ര​തി​സ​ന്ധി​യി​ലാ​ണ്. മു​മ്ബ്​ ഇ-​മെ​യി​ല്‍ അ​യ​ച്ചാ​ല്‍ വി​സ പു​തു​ക്കാ​നു​ള്ള ടോ​ക്ക​ണും തീ​യ​തി​യും ല​ഭി​ക്കു​മാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ഇ​വ​രു​ടെ വി​ലാ​സ​ത്തി​ല്‍ മെ​യി​ല്‍ അ​യ​ച്ചാ​ല്‍ നേ​രി​െ​ട്ട​ത്താ​നു​ള്ള മ​റു​പ​ടി​യാ​ണ്​ ല​ഭി​ക്കു​ന്ന​ത്. പ​ല​രും അ​വ​ധി​യെ​ടു​ത്താ​ണ്​ ഇ​വി​ടെ എ​ത്തു​ന്ന​ത്. നി​രാ​ശ​രാ​യി മ​ട​ങ്ങു​ന്ന​വ​ര്‍​ക്ക്​ വീ​ണ്ടും അ​വ​ധി​യെ​ടു​ത്ത്​ ഇ​വി​ടേ​ക്ക്​ വ​രേ​ണ്ടി വ​രു​ന്നു.

അ​ടു​ത്ത ദി​വ​സം വ​ന്നാ​ലും ടോ​ക്ക​ണ്‍ ല​ഭി​ക്കു​മെ​ന്ന്​ ഉ​റ​പ്പി​ല്ലാ​ത്ത​ത്​ ഇ​വ​രെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കു​ന്നു. ജീ​വ​ന​ക്കാ​രി​ല്ല എ​ന്ന ന്യാ​യീ​ക​ര​ണ​മാ​ണ്​ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍, നേ​രി​െ​ട്ട​ത്തു​ന്ന​വ​ര്‍​ക്ക്​ അ​ടു​ത്ത ദി​വ​സ​ത്തേ​ക്ക്​ ടോ​ക്ക​ണ്‍ ന​ല്‍​കു​ക​യോ ഒാ​ണ്‍​ലൈ​ന്‍ ര​ജി​സ്​​ട്രേ​ഷ​ന്‍ പു​ന​രാ​രം​ഭി​ക്കു​ക​യോ ചെ​യ്​​താ​ല്‍ പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്നാ​ണ്​ പ്ര​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്. ലോ​ക്​​ഡൗ​ണ്‍ കാ​ല​ത്ത്​ പാ​സ്​​പോ​ര്‍​ട്ട്​ ഇ​ട​പാ​ടു​ക​ള്‍ നി​ര്‍​ത്തി​വെ​ച്ച​താ​ണ്​ ഇ​ത്ര​യേ​റെ തി​ര​ക്കു​ണ്ടാ​വാ​ന്‍ കാ​ര​ണം.

Next Post

കൊറോണയുടെ രണ്ടാം വ്യാപനം: ഇന്‍ഡോര്‍ മീറ്റിംങ്ങുകള്‍ക്ക് സമ്പൂര്‍ണ വിലക്ക് വരുന്നു !

Thu Jun 4 , 2020
ലണ്ടന്‍: കൊറോണ വൈറസിന്‍റെ രണ്ടാം വ്യാപനത്തിന്റെ ഭീതിയില്‍ രാജ്യത്ത് ഇന്‍ഡോര്‍ മീറ്റിംഗുകള്‍ ഒഴിവാക്കാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സസന്റെ ആഹ്വാനം. ഇപ്പോള്‍ അനുഭവപ്പെടുന്ന വെയിലുള്ള കാലാവസ്ഥ മാറുമ്പോള്‍ പൊതു ജനങ്ങള്‍ ഇന്‍ഡോര്‍ മീറ്റിംഗുകളിലേക്ക് നീങ്ങുമെന്നാണ് സര്‍ക്കാര്‍ ഭയപ്പെടുന്നത്. ഏകദേശം രണ്ടര മാസം നീണ്ടു നിന്ന ലോക്ക് ഡൌണിന് ശേഷം പൊതു ജനങ്ങള്‍ വീണ്ടും അടുത്തിടപെട്ട് തുടങ്ങുന്ന സന്ദര്‍ഭത്തിലാണ് സര്‍ക്കാര്‍ പുതിയ നിയന്ത്രങ്ങളുമായി മുന്നോട്ടു വരുന്നത്. വെയില്‍ നീങ്ങി മോശം കാലാവസ്ഥ വരികയും […]

Breaking News

error: Content is protected !!