സൗദിയില്‍ രോഗ വ്യാപനം തടയാന്‍ പുതിയ മുന്‍കരുതല്‍ നടപടികള്‍

ജിദ്ദ: കോവിഡ്​ പശ്ചാത്തലത്തില്‍ കര്‍ഫ്യുവില്‍ ഭാഗിക ഇളവ്​ വരുത്തി ജനജീവിതം സാധാരണ നിലയിലേക്ക്​ കൊണ്ടുവരുന്നതി​നും രോഗ വ്യാപനം തടയുന്നതിനും കൂടുതല്‍ സുരക്ഷ മുന്‍കരുതല്‍ നടപടികള്‍ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. ജൂണ്‍ 20 (ശവ്വാല്‍ 28) വരെ പാലിക്കേണ്ട മുന്‍കരുതല്‍ നടപടികളാണ്​ ഏതൊക്കെയെന്ന്​ പ്രഖ്യാപിച്ചിരിക്കുന്നത്​.

മെയ്​ 20 (ശവ്വാല്‍ ആറ്​) മുതല്‍ വിവിധ മേഖലകളില്‍ പാലിക്കേണ്ട നിരവധി മുന്‍കരുതല്‍ നടപടി ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. ഇതി​​െന്‍റ തുടര്‍ച്ചയായാണ്​ ഇപ്പോള്‍ കൂടുതല്‍ മേഖലകളെ ഉള്‍പ്പെടുത്തിയത്​.

ഫാക്​ടറികള്‍, ഖനന പ്രവര്‍ത്തനങ്ങള്‍, ആഭ്യന്തര വിമാനയാത്ര, ഇന്‍റര്‍സിറ്റി ബസ്​ സര്‍വിസ്​, റ​െന്‍റ്​ എ കാര്‍, ജീസാനും ഫുര്‍സാനുമിടയില്‍ ചരക്ക്​, യാത്ര കപ്പല്‍ സര്‍വിസ്​, ടാക്​സി സര്‍വിസ്​, ഹോട്ടലുകള്‍, ഫര്‍ണിഷ്​ഡ്​ അപാര്‍ട്ടുമ​െന്‍റുകള്‍, തപാല്‍, ലോജിസ്​റ്റിക്​ സേവനങ്ങള്‍, കൃഷിയിടങ്ങളിലെ പ്രവൃത്തികള്‍ എന്നീ മേഖലകളെ കൂടി ഉള്‍പ്പെടുത്തിയാണ്​ പുതിയ ​പ്രോ​േട്ടാകോള്‍ പ്രഖ്യാപിച്ചതെന്ന്​ ആഭ്യന്തര വക്താവ്​ പറഞ്ഞു.

മുന്‍കരുതല്‍ നടപടികളെക്കുറിച്ചുള്ള വിശദാംശങ്ങളും വിവരങ്ങളും Https://covid19awareness.sa/archives/5460 എന്ന ലിങ്ക്​ വഴി അറിയാന്‍ സാധിക്കുമെന്നും വ്യക്തമാക്കി​. അതേസമയം, മുഴുവനാളുകളുടെയും ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനാണ്​ മുന്‍കരുതല്‍ നടപടികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്​ ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു. പൗരന്മാരും രാജ്യത്തെ വിദേശികളും നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

Next Post

നാല് മലയാളികള്‍ കൂടി ഗള്‍ഫില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു

Thu Jun 4 , 2020
കൊച്ചി:ഗള്‍ഫില്‍ കൊവിഡ് ബാധിച്ച്‌ നാലു മലയാളികള്‍ കൂടി മരിച്ചു . എറണാകുളം വൈറ്റില സ്വദേശി അമ്ബത്തിരണ്ടുകാരനായ എം.എസ്.മുരളീധരന്‍ ദോഹയിലാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹോം ക്വാറന്റീനില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. കാസര്‍കോട് സ്വദേശിയായ ഷിജിത്ത് കല്ലാളത്തില്‍ അബുദാബിയിലാണ് മരിച്ചത്. 45 വയസായിരുന്നു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ മുഹമ്മദ് ഷെരീഫ് സൗദി അറേബ്യയിലെ ദമാമില്‍ മരിച്ചു. ആലപ്പുഴ മാന്നാര്‍ സ്വദേശി അനില്‍ കുമാര്‍ ജുബൈലിലാണ് മരിച്ചത്. 52വയസായിരുന്നു.

Breaking News