ബ്രിട്ടീഷ് സര്‍ക്കാരിന് പുതിയ ബോധോദയം; ബസുകളിലും ട്രയിനുകളിലും ഇനി മുതല്‍ ഫേസ് മാസ്ക് നിര്‍ബന്ധം; ജൂണ്‍ 15 മുതല്‍ ഫൈനടക്കണം !

ലണ്ടന്‍: യുകെയില്‍ ബസ്,ട്രയിന്‍, ട്യുബ് തുടങ്ങിയ പൊതു ഗതാഗത വാഹനങ്ങളില്‍ ഇനി മുതല്‍ ഫേസ് മാസ്ക് നിര്‍ബന്ധം. ഇംഗ്ലണ്ടില്‍ ആണ് ആണ് ആദ്യമായി ഈ നിയമം നിലവില്‍ വരിക. ഫേസ് മാസ്ക് ധരിക്കാത്തവര്‍ ജൂണ്‍ 15 മുതല്‍ ഫൈനടക്കേണ്ടി വരും. ഗതാഗത സെക്രട്ടറി ഗ്രാന്‍റ് ഷാപ്പ്സ് ആണ് വ്യാഴാഴ്ച ഇത് സംബന്ധമായ പ്രഖ്യാപനം നടത്തിയത്.

ജൂണ്‍ 15 മുതല്‍ എല്ലാ ഷോപ്പുകളും തുറക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഈ സമയം ജനങ്ങള്‍ ഷോപ്പിംഗ്‌
സെന്‍ററുകളിലേക്ക് കൂട്ടത്തോടെ ഒഴുകും എന്ന ഭീതിയിലാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. യുകെയിലെ യാത്രക്കാരില്‍ വലിയൊരു ശതമാനം പേര്‍ പൊതു ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ഷോപ്പുകളുടെ ഉള്ളില്‍ ആയിരിക്കുമ്പോള്‍ ഫേസ് മാസ്ക് ഉപയോഗിക്കേണ്ടതില്ല.

ബസുകളിലും മറ്റും സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പുലര്‍ത്താന്‍ സാധ്യമല്ലാത്തതിനാല്‍ ഫേസ് മാസ്ക് ആണ് ഏക പോംവഴി എന്നാണ് സര്‍ക്കാരിന്‍റെ കണ്ടെത്തല്‍. എന്നാല്‍ സ്കോട്ടിഷ് സര്‍ക്കാര്‍ പൊതു ഗതാഗത വാഹനങ്ങളില്‍ ഫേസ് മാസ്ക് ധരിക്കാന്‍ ഉപദേശിക്കുക മാത്രമാണ് ചെയ്യുന്നത്. ധരിക്കാത്തവര്‍ക്ക് ഫൈന്‍ ഈടാക്കില്ല.

Next Post

കോവിഡ് സ്ഥിരീകരിച്ചയാളുടെ മത്സ്യക്കട അടിച്ചു തകര്‍ത്തു

Fri Jun 5 , 2020
കോഴിക്കോട് നാദപുരം പുറമേരിയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച ആളുടെ മത്സ്യ കട അടിച്ചു തകര്‍ത്തു. പുറമേരി വെള്ളൂര്‍‌ റോഡിലെ മത്സ്യ കടയാണ് അടിച്ച്‌ തകര്‍ത്തത്. കോവിഡ് സ്ഥിരീകരിച്ച്‌ കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന തൂണേരി സ്വദേശിയുടെതാണ് കട. സമ്ബര്‍ക്കത്തിലൂടെയായിരുന്നു തൂണേരി സ്വദേശിക്ക് കോവിഡ് ബാധിച്ചത്. ഇയാള്‍ക്ക് നൂറിനടുത്ത് ആളുകളുമായി സമ്ബ‍ര്‍ക്കമുള്ളതിനാല്‍ പ്രദേശത്ത് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു, കല്ലാച്ചി, പുറമേരി,നാദാപുരം,വളയം എന്നിവിടങ്ങളിലെ മത്സ്യമാര്‍ക്കറ്റുകള്‍ അടപ്പിച്ചിരുന്നു ഇതിനെച്ചൊല്ലി നാട്ടില്‍ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു.തലശ്ശേരിയില്‍ നിന്നാണ് ഇയാള്‍ക്ക് […]

You May Like

Breaking News