യു.കെ: ബിസിനസ് സെക്ക്രട്ടറി അലോക് ശര്‍മക്ക് കൊറോണ ബാധയെന്ന്; പ്രധാന മന്ത്രി വീണ്ടും ഐസോലേഷന്‍ ചെയ്യേണ്ടി വന്നേക്കാം !

ലണ്ടന്‍ : ബിസിനസ് സെക്രട്ടറി അലോക് ശര്‍മക്ക് കൊറോണ ബാധയെന്ന് സംശയം. കൊറോണ വൈറസ് ബാധ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച അദ്ധേഹത്തെ കൊറോണ ടെസ്റ്റിന് വിധേയമാക്കി. ടെസ്റ്റ് റിസള്‍ട്ട് ഇത് വരെ അറിവായിട്ടില്ല.

എന്നാല്‍ കൊറോണ ലക്ഷണങ്ങള്‍ ഉള്ള സമയത്ത് അലോക് പ്രധാനമന്ത്രിയെയും ചാന്‍സലര്‍ ഋഷി സുനാകിനെയും ബുധനാഴ്ച സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ‘സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്’ പാലിച്ചിരുന്നുവെന്നാണ് പ്രധാന മന്ത്രിയുടെ ഭാഷ്യം.

അതെ സമയം, അലോക് ശര്‍മയുടെ റിസള്‍ട്ട് പോസിറ്റീവ് ആണെങ്കില്‍ പ്രധാന മന്ത്രിയും ചാന്‍സലര്‍ ഋഷി സുനാകും 14 ദിവസം സെല്‍ഫ് ഐസലെഷന്‍ ചെയ്യേണ്ടി വരും. പ്രധാനമന്ത്രിയുമായുള്ള മീറ്റിംഗ് സമയത്ത് അലോക് ശര്‍മ വളരെ ക്ഷീണിതനായാണ് കാണപ്പെട്ടത്.

Next Post

ബ്രിട്ടീഷ് സര്‍ക്കാരിന് പുതിയ ബോധോദയം; ബസുകളിലും ട്രയിനുകളിലും ഇനി മുതല്‍ ഫേസ് മാസ്ക് നിര്‍ബന്ധം; ജൂണ്‍ 15 മുതല്‍ ഫൈനടക്കണം !

Fri Jun 5 , 2020
ലണ്ടന്‍: യുകെയില്‍ ബസ്,ട്രയിന്‍, ട്യുബ് തുടങ്ങിയ പൊതു ഗതാഗത വാഹനങ്ങളില്‍ ഇനി മുതല്‍ ഫേസ് മാസ്ക് നിര്‍ബന്ധം. ഇംഗ്ലണ്ടില്‍ ആണ് ആണ് ആദ്യമായി ഈ നിയമം നിലവില്‍ വരിക. ഫേസ് മാസ്ക് ധരിക്കാത്തവര്‍ ജൂണ്‍ 15 മുതല്‍ ഫൈനടക്കേണ്ടി വരും. ഗതാഗത സെക്രട്ടറി ഗ്രാന്‍റ് ഷാപ്പ്സ് ആണ് വ്യാഴാഴ്ച ഇത് സംബന്ധമായ പ്രഖ്യാപനം നടത്തിയത്. ജൂണ്‍ 15 മുതല്‍ എല്ലാ ഷോപ്പുകളും തുറക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഈ സമയം […]

Breaking News