പ്രവാസികളെ നാടുകടത്തും; മാസ്‌ക് ധരിച്ചില്ലെങ്കിലും സാമൂഹിക അകലം പാലിച്ചില്ലെങ്കിലും പ്രവാസികളെ നാടുകടത്തും

റിയാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള മുന്‍കരുതല്‍ നടപടികള്‍ മനഃപൂര്‍വ്വം പാലിക്കാത്ത പ്രവാസികള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി നാടുകടത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, 38 ഡിഗ്രിയില്‍ ശരീരോഷ്മാവ് വര്‍ധിച്ചാല്‍ നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ പാലിക്കല്‍ എന്നിവ ലംഘിക്കുന്നവര്‍ക്കെതിരെയാണ് നടപടി.

ആയിരം റിയാലാണ് പിഴ ഈടാക്കുക. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. ശിക്ഷ നടപ്പാക്കിയ ശേഷം പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തുമെന്ന് മന്ത്രാലയം അറിയിച്ചതായി ‘മലയാളം ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു.

Next Post

കൃഷിക്ക് നിലം ഉഴുതപ്പോള്‍ കിട്ടിയ നിധിയില്‍ അമ്പരന്ന് കര്‍ഷകന്‍

Fri Jun 5 , 2020
ഹൈദരാബാദ്: കൃഷിക്കായി നിലം ഉഴുതപ്പോള്‍ കര്‍ഷകന് ലഭിച്ചത് രണ്ട് കുടം നിധി. തെലങ്കാനയിലെ സുല്‍ത്താന്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. മുഹമ്മദ് സിദ്ദിഖി എന്ന കര്‍ഷകന്റെ ഭൂമിയില്‍ നിന്നാണ് രണ്ടു കുടങ്ങളിലായി സ്വര്‍ണം, വെളളി ആഭരണങ്ങള്‍ ലഭിച്ചത്. രണ്ടു വര്‍ഷം മുന്‍പാണ് മുഹമ്മദ് സിദ്ദിഖി കൃഷിക്കായി ഈ ഭൂമി വാങ്ങിയത്. മഴക്കാലം അടുത്തതോടെ നിലം ഉഴുതുമറിച്ച്‌ കൃഷിക്കായി ഒരുക്കാന്‍ ഇദ്ദേഹം തീരുമാനിക്കുകയായിരുന്നു. പണികള്‍ പുരോ​ഗമിക്കുന്നതിനിടെ ബുധനാഴ്ചയാണ് നിധി ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ മുഹമ്മദ് […]

Breaking News