വൈദികന്റെ അടുത്ത കിടക്കയിലുണ്ടായിരുന്ന ആളുടെ മരണത്തിലും സംശയം

Modern naturally lit hospital room with clean shiny floor, people recovering from illness, hygiene, order, recovery

തിരുവനന്തപുരം: തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച വൈദികന്‍ കെ.ജി. വര്‍ഗ്ഗീസിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വൈദികന്റെ അടുത്ത കിടക്കയില്‍ ചികിത്സയിലായിരിക്കെ ചൊവ്വാഴ്ച മരിച്ച മറ്റൊരാളുടെ മരണത്തിലും സംശയം. മെയ് 30ന് മരിച്ച ഇയാള്‍ക്കും കോവിഡ് ഉണ്ടായിരുന്നോ എന്ന സംശയമാണ് ഇപ്പോള്‍ ബലപ്പെടുന്നത്.

കഴിഞ്ഞ മാസം 20 മുതല്‍ 10 ദിവസം വൈദികന്‍ പേരൂര്‍ക്കട ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലുമായി ഒന്നര മാസത്തോളം ഇദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിട്ടുണ്ട്. പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ വൈദികന്റെ തൊട്ടടുത്ത ബെഡില്‍ ചികിത്സയില്‍ കഴിഞ്ഞയാളുടെ മരണത്തിലാണ് ഇപ്പോള്‍ ആശങ്ക.

ചൊവ്വാഴ്ചയാണ് ഈ രോഗി മരിച്ചത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ഇയാള്‍ ചികിത്സയിലായിരുന്നത്. അന്നു കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ തന്നെ സ്രവ പരിശോധന നടത്തിയിരുന്നില്ല. നിലവിലെ സാഹചര്യത്തില്‍ ഇയാളുടെ ബന്ധുക്കളുടെ സ്രവരങ്ങള്‍ ശേഖരിച്ച്‌ കോവിഡ് പരിശോധനയ്ക്കായി അയക്കും.

വൈദികന് ആരില്‍ നിന്നാണ് എവിടെ നിന്നാണ് രോഗം പകര്‍ന്നത് എന്ന് കണ്ടെത്താനാകാത്തതില്‍ ആശങ്കയുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം, വൈദികന് ആശുപത്രിയില്‍ നിന്നാവാം കോവിഡ് ബാധ ഉണ്ടായതെന്നും പുറത്ത് നിന്ന് രോഗം പകരാന്‍ സാധ്യതയില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

വൈദികനെ ചികിത്സിച്ച മെഡിക്കല്‍ കോളേജിലേയും പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലേയും ഇരുപതോളം ഡോക്ടര്‍മാരെ നിരീക്ഷണത്തിലാക്കി. പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെ അമ്ബതോളം ആരോഗ്യപ്രവര്‍ത്തകരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലെ ശസ്ത്രക്രിയാ, മെഡിക്കല്‍ വാര്‍ഡുകള്‍ അണുനശീകരണത്തിനായി അടച്ചിടും. മെഡിക്കല്‍ കോളേജിലെ ന്യൂറോ, ഇ.എന്‍.ടി., സി.ടി. സ്കാന്‍ എന്നീ വിഭാഗങ്ങളിലായി പത്തോളം ഡോക്ടര്‍മാരേയും മുപ്പതോളം ജീവനക്കാരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ പരിശോധനാഫലം അറിഞ്ഞ ശേഷം നിരീക്ഷണം എത്ര ദിവസം തുടരണമെന്ന് തീരുമാനിക്കും.

Next Post

കോവിഡ് സ്ഥിരീകരിച്ചവരില്‍ സിനിമ ഷൂട്ടിങ്ങിനായി ജോര്‍ദ്ദാനില്‍ പോയി തിരിച്ചെത്തിയ ആളും; നടന്‍ പൃഥ്വിരാജ് അടക്കമുള്ള സിനിമാപ്രവര്‍ത്തകരില്‍ ആശങ്ക

Fri Jun 5 , 2020
മലപ്പുറം: ഇന്ന് മലപ്പുറം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരില്‍ ഒരാള്‍ നടന്‍ പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍ നിന്ന് എത്തിയ ആള്‍. കൊച്ചി വഴി മെയ്‌ 22ന് പ്രത്യേക വിമാനത്തില്‍ എത്തിയ പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനായി സംഘത്തോടൊപ്പം ഭാഷാ പരിഭാഷകനായി പോയ ആള്‍ക്കാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്. കേരളത്തില്‍ എത്തിയ ശേഷം എട്ടു ദിവസം എടപ്പാളിലെ കോവിഡ് കെയര്‍ സെന്ററില്‍ നീരീക്ഷണത്തിലായ […]

Breaking News