അന്ന് നട്ടമാവിൻതൈ ‘മലപ്പുറത്തുകാരുടെ സ്‌നേഹം പോലെ ഇന്നത് വളര്‍ന്ന് പന്തലിച്ച്‌ നില്‍ക്കുന്നു’

മലപ്പുറം അസിസ്റ്റന്റ് കളക്ടറായി 2013 ല്‍ ഔദ്യോഗികജീവിതം ആരംഭിച്ച കെ. ഗോപാലകൃഷ്ണന്‍ ഐഎഎസ് ജില്ലയില്‍ മടങ്ങിയെത്തുന്നത് ജില്ലാ കളക്ടറായാണ്. ഇന്നലെ എ.ഡി.എം. എന്‍.എം മെഹറലിയില്‍നിന്ന് ചുമതലയേറ്റശേഷം ഗോപാലകൃഷ്ണന്‍ ആദ്യം തേടിയെത്തിയത് 2013-ല്‍ കളക്ടറേറ്റ് വളപ്പില്‍ താന്‍ നട്ട മാവിന്‍തൈ മാവായി മാറിയത് കാണാനായിരുന്നു.

ആറു വര്‍ഷങ്ങള്‍ക്ക് ഇപ്പുറം താന്‍ നട്ട മാവിന്‍ തൈ മലപ്പുറത്തുകാരുടെ സ്‌നേഹം പോലെ ഇന്നത് വളര്‍ന്ന് പന്തലിച്ച്‌ നില്‍ക്കുകയായിരുന്നു അപ്പോള്‍. മലപ്പുറത്തെ തന്റെ ഓര്‍മ്മകള്‍ പങ്കുവച്ച്‌ കളക്ടര്‍ ഗോപാലകൃഷ്ണന്‍ തന്നെയാണ് പഴയതും, പുതിയതുമായ ചിത്രങ്ങള്‍ പങ്കുവച്ചത്.

കോവിഡ്, വരാനിരിക്കുന്ന കാലവര്‍ഷം എന്നിങ്ങനെ രണ്ടുവെല്ലുവിളികളാണ് മുന്നിലുള്ളതെന്നായിരുന്നു ജില്ലാകളക്ടറായി ചുമതലയേറ്റ ശേഷം

കെ.ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്. പരിചയസമ്ബന്നരായ ഉദ്യോഗസ്ഥരോടൊപ്പംചേര്‍ന്ന് രണ്ട് വെല്ലുവിളികളും നേരിടാനാവുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇരിമ്ബിളിയത്ത് ദേവികയെന്ന വിദ്യാര്‍ഥിനി ജീവനൊടുക്കേണ്ടിവന്നത് നിര്‍ഭാഗ്യകരമാണ്. മറ്റൊരാള്‍ക്ക് ഈയൊരു ദുരവസ്ഥ സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്നും ആദ്യ പ്രതികരണത്തില്‍ അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം ജില്ലാ കളക്ടറായിരിക്കേയാണ് മലപ്പുറത്തേക്ക് സ്ഥലംമാറുന്നത്. തലസ്ഥാന നഗരത്തെ കുറിച്ച്‌ വികാരപരമായ ഒരു കുറിപ്പ് പങ്കുവച്ചായിരുന്നു അദ്ദേഹം പടിയിറങ്ങിയതും. തിരോന്തരം കിടിലമാണ്…. എനിക്കേറ്റവും പ്രിയപ്പെട്ടതാണ്. എന്നായിരുന്നു കുറിപ്പിന്റെ തുടക്കം.

തമിഴ്നാട് നാമക്കലില്‍ താമസക്കാരായ കര്‍ഷകരായ കാളിയണ്ണന്‍ -സെല്‍വമണി ദമ്ബതിമാരുടെ മകനാണ് കെ. ഗോപാലകൃഷ്ണന് ഐഎഎസ്. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തരബിരുദവും നേടിയ ശേഷമാണ് സിവില്‍സര്‍വീസ് ലഭിക്കുന്നത്. ദീപയാണ് ഭാര്യ. ആതിര, വിശാഖന്‍ എന്നിവര്‍ മക്കളും.

Next Post

പ്രവാസികളെ നാടുകടത്തും; മാസ്‌ക് ധരിച്ചില്ലെങ്കിലും സാമൂഹിക അകലം പാലിച്ചില്ലെങ്കിലും പ്രവാസികളെ നാടുകടത്തും

Fri Jun 5 , 2020
റിയാദ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള മുന്‍കരുതല്‍ നടപടികള്‍ മനഃപൂര്‍വ്വം പാലിക്കാത്ത പ്രവാസികള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി നാടുകടത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, 38 ഡിഗ്രിയില്‍ ശരീരോഷ്മാവ് വര്‍ധിച്ചാല്‍ നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ പാലിക്കല്‍ എന്നിവ ലംഘിക്കുന്നവര്‍ക്കെതിരെയാണ് നടപടി. ആയിരം റിയാലാണ് പിഴ ഈടാക്കുക. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. ശിക്ഷ നടപ്പാക്കിയ ശേഷം പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തുമെന്ന് മന്ത്രാലയം അറിയിച്ചതായി ‘മലയാളം ന്യൂസ്’ റിപ്പോര്‍ട്ട് […]

Breaking News

error: Content is protected !!